വാസ്തു
കണ്ണാടി ഈ ദിശകളില്‍ വെച്ചാല്‍ ഭാഗ്യം നിങ്ങളെ തേടിയെത്തും

പ്രധാനമായും മുഖം നോക്കാനാണ് കണ്ണാടി വീടുകളില്‍ ഉപയോഗിക്കുന്നതെങ്കിലും അലങ്കാര വസ്തുവായും കണ്ണാടിയെ ഉപയോഗപ്പെടുത്തുന്നവരുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കണ്ണാടി വെക്കുമ്പോള്‍ സ്ഥാനത്തെ കുറിച്ച് കൃത്യമായി മനസിലാക്കണം. ശരിയായ സ്ഥാനത്തല്ല കണ്ണാടിയുള്ളതെങ്കില്‍ അത് വിപരീത ഫലം ചെയ്‌തേക്കും. മറിച്ച് സ്ഥാനം കൃത്യമായാല്‍ ഭാഗ്യം നിങ്ങളെ തേടിയെത്തുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

കൂര്‍ത്തതോ വൃത്താകൃതിയിലുള്ളതോ ദീര്‍ഘവൃത്താകൃതിയിലുള്ളതോ ആയ കണ്ണാടികള്‍ വീട്ടില്‍ വെക്കാന്‍ പാടില്ല.ഇത് വീട്ടില്‍ നെഗറ്റിവിറ്റി നിറയ്ക്കാന്‍ ഇടയാക്കുന്നു. കൂടാതെ എപ്പോഴും വീട്ടിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടാകാനും ഇത് കാരണമായേക്കാം. ചതുരാകൃതിയിലുള്ളതോ ദീര്‍ഘചതുരാകൃതിയിലുള്ളതോ ആയ കണ്ണാടികള്‍ തെരഞ്ഞെടുക്കാം.

കണ്ണാടി സ്ഥാപിക്കാന്‍, വടക്ക്-കിഴക്ക് ദിശയോ കിഴക്ക് ദിശയോയാണ് തെരഞ്ഞെടുക്കേണ്ടത്. ഇതുവഴി വീട്ടിലെ പ്രശ്‌നങ്ങള്‍ ക്രമേണ ഇല്ലാതാകാന്‍ സഹായിക്കുമെന്നാണ് വിശ്വാസം.

ഭിത്തിയോട് പൂര്‍ണമായും ചേര്‍ന്നുനില്‍ക്കുന്ന വിധമായിരിക്കണം കണ്ണാടി സ്ഥാപിക്കേണ്ടത്. കൂടാതെ കണ്ണാടി വൃത്തിയോടെ സൂക്ഷിക്കുകയും ചെയ്യണം.

കണ്ണാടികള്‍ മുഖാമുഖം സ്ഥാപിക്കാന്‍ പാടുള്ളതല്ല. സ്റ്റെയര്‍കെയ്‌സ്, സ്റ്റഡി ടേബിള്‍ എന്നിവയ്ക്ക് അടുത്ത് കണ്ണാടി വെക്കരുത്. കട്ടിലിന് അഭിമുഖമായും കണ്ണാടി വെക്കാന്‍ പാടുള്ളതല്ല.

Related Posts