സ്പെഷ്യല്‍
സംശയിച്ചപ്പോള്‍ എന്റെ കൃഷ്ണന്‍ അവള്‍ക്ക് കാണിച്ചു കൊടുത്തതാണ് തെളിവ് സഹിതം; ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ഗുരുവായൂരപ്പന്റെ പരീക്ഷണങ്ങള്‍ ഭഗവാന്റെ ഭക്തരെല്ലാം ജീവിതത്തില്‍ ഒരുവട്ടമെങ്കിലും അനുഭവിച്ചിട്ടുണ്ടാകും. തിരുവനന്തപുരം സ്വദേശിനിയായ അമ്മു സന്തോഷ് തന്റെ അനുഭവത്തെക്കുറിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് ഇതിനോടകം വൈറലായിക്കിഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

കുറച്ചു വര്‍ഷങ്ങള്‍ മുന്നേ നടന്ന ഒരു സംഭവം ആണ്. ഞങ്ങള്‍ പതിവായി ഗുരുവായൂര്‍ പോകാറുണ്ട്. ഒരിക്കല്‍ പോയി വരുമ്പോള്‍ കൊടിമരചോട്ടില് കിടക്കുന്ന ഒരു മഞ്ചാടിക്കുരു ഞാന്‍ എടുത്തു. വീട്ടില്‍ കൊണ്ട് പോകാന്‍ ആണ് എടുത്തേ. പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു പേടി. അതോണ്ട് അത് അവിടെ തന്നെ ഇട്ടു ഞാന്‍ തിരിച്ചു പോരുന്നു. വീട് തിരുവനന്തപുരം ആണ്. വീട്ടില്‍ എത്തിയപ്പോള്‍ രാത്രി ആയി. ഉറങ്ങി എണീറ്റു പുലര്‍ച്ചെ ഹാളില്‍ വരുമ്പോള്‍ അവിടെ നിലത്തു കിടക്കുന്ന് ഒരു മഞ്ചാടിക്കുരു.. ഞാന്‍ അതിശയത്തോടെ ഭര്‍ത്താവിനോട് ചോദിച്ചു. ചേട്ടന്‍ എടുത്തോണ്ട് വന്നത് ആണോ എന്ന്. പുള്ളി അറിഞ്ഞിട്ട് കൂടിയില്ല. ഞാന്‍ അതെടുത്തു സൂക്ഷിച്ചു വെച്ചു. എന്റെ ബെസ്റ്റ് ഫ്രണ്ടിനോട് ഞാന്‍ അന്ന് ഫോണ്‍ ചെയ്തപ്പോള്‍ ഇത് പറഞ്ഞു. അവള്‍ ഒരു ക്രിസ്ത്യന്‍ ആണ്. അവള്‍ ഇതൊക്കെ മൂളിക്കേട്ടു. ഫോണ്‍ സംഭാഷണം കഴിഞ്ഞു ഞാന്‍ ജോലിയില്‍ മുഴുകി ഉച്ച കഴിഞ്ഞു കാണും അവളുടെ ഫോണ്‍. നീ ഒന്ന് വീട്ര വന്നേ ഒരു അര്‍ജെന്റ് കാര്യം ഉണ്ട്. മൂന്നു കിലോമീറ്റര്‍ ഉള്ളു അവിടേക്ക്. ഞാന്‍ ചെന്നു.
‘നീ എന്നോട് ഇത് പറഞ്ഞു ഫോണ്‍ വെച്ചപ്പോള്‍ ഞാന്‍ ഹസ്ബന്റിനോട് പറഞ്ഞു.. ഇവള്‍ക്ക് അന്ധവിശ്വാസം ആണ് ഇങ്ങനെ ഒക്കെ നടക്കുമോ എന്ന് ‘
എന്നിട്ട് മുറിയില്‍ വന്നപ്പോള്‍ മുറിയില്‍ ഒരു മഞ്ചാടിക്കുരു. പിന്നെ തുണി വിരിക്കാന്‍ പോയപ്പോള്‍ ടെറസില്‍ ഒരു മഞ്ചാടിക്കുരു. പിന്നെ അടുക്കളയില്‍, സ്റ്റെപ്പില്‍ ഒക്കെ. അങ്ങനെ അഞ്ചെണ്ണം. അവള്‍ പേടിച്ചു പോയി അങ്ങനെ എന്നെ വിളിച്ചു വരുത്തിയതാണ്.

എനിക്ക് മനസ്സില്‍ ആയി. എന്നെ സംശയിച്ചപ്പോള്‍ എന്റെ കൃഷ്ണന്‍ അവള്‍ക്ക് കാണിച്ചു കൊടുത്തതാണ് തെളിവ് സഹിതം.. എന്റെ കണ്ണ് നിറഞ്ഞ പോലെ..

‘നീ അത് തന്നേക്ക് ‘ഞാന്‍ പറഞ്ഞു
‘ഇല്ലില്ല നിന്റെ കൃഷ്ണന്‍ എനിക്ക് തന്നതല്ലേ ഞാന്‍ സൂക്ഷിച്ചു വെയ്ക്കും ‘എന്ന് പറഞ്ഞു അവള്‍

ഇത് എന്റെ ജീവിതത്തില്‍ നടന്ന സംഭവം ആണ്..
എന്റെ വീട്ടിലെ കൊച്ചുകൃഷ്ണന്റെ മുന്നില്‍ അന്ന് ഞാന്‍ ഒരു ഉരുളി വെച്ചു മഞ്ചാടി നിറച്ചു.. എന്റെ വീടിനടുത്തുള്ള കൃഷ്ണന്റെ അമ്പലത്തില്‍ ഉരുളി വെച്ചു മഞ്ചാടി നിറച്ചു..

ഗുരുവായൂര്‍ കണ്ണന്‍ എനിക്ക് തന്ന അത്ഭുതങ്ങളും അനുഗ്രഹങ്ങളും എഴുതാന്‍ ഈ ജന്മം പോരാ.. പക്ഷെ ഇത് എഴുതാന്‍ തോന്നി..

ഹരേ കൃഷ്ണ

Related Posts