സ്പെഷ്യല്‍
ഗുരുവായൂരപ്പന്‍ മേല്‍ശാന്തിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട കഥ

നസറിഞ്ഞ് വിളിച്ചാല്‍ എന്നും വിളിപ്പുറത്താണ് ഗുരുവായൂരിലെ ഉണ്ണിക്കണ്ണന്‍. നിത്യവും ഒഴുകിയെത്തുന്ന ഭക്തര്‍ക്ക് മുന്നില്‍ ഭഗവാനെ അണിയിച്ചൊരുക്കുന്നത് ഇപ്പോള്‍ മേല്‍ശാന്തിയായ കക്കാട് കിരണ്‍ ആനന്ദ് നമ്പൂതിരിയാണ്. ഒക്ടോബര്‍ 1 മുതല്‍ മാര്‍ച്ച് 31 വരെ ആറുമാസക്കാലം ശ്രീഗുരുവായൂരപ്പന്റെ മേല്‍ശാന്തിയായി ഭഗവാന്റെ പാദപൂജ ചെയ്യുകയാണ് കക്കാട് കിരണ്‍ ആനന്ദ് നമ്പൂതിരി.

ഉണ്ണിക്കണ്ണന്റെ അമ്മയുടെ സ്ഥാനത്താണ് മേല്‍ശാന്തിയുടെ സ്ഥാനം. മേല്‍ശാന്തി രാവിലെ ഉണ്ണികണ്ണനെ വിളിച്ചുണര്‍ത്തുകയും അഭിഷേകം ചെയ്യുകയും അലങ്കരിക്കുകയും യഥാസമയം ഭഗവാന് വേണ്ടി ഭക്ഷണം ഒരുക്കി കൊടുക്കുകയും ചെയ്യും. അങ്ങനെ എല്ലാവിധത്തിലുള്ള ഭഗവാന്റെ കാര്യങ്ങള്‍ നോക്കിനടത്തുകയാണ് അദ്ദേഹത്തിന്റെ ചുമതല. ഈ ചുമതലകള്‍ക്കെല്ലാം യാതൊരു തരത്തിലുള്ള കോട്ടവും തട്ടാതിരിക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ അമ്മ ശാരദ ആനന്ദന്‍ ഇല്ലത്തെ തേവാരപുരയില്‍ പരദേവതയ്ക്കും ശ്രീ ഗുരുവായൂരപ്പനും വിളക്ക് കൊളുത്തി പ്രാര്‍ഥിക്കുകയാണ് ദിവസേന ചെയ്യുന്നത്.

വിളിപ്പുറത്തുള്ള ഭഗവാന്റെ ലീലാവിലാസങ്ങള്‍ അടുത്തറിയാവുന്നവരില്‍ ഒരാളാണ് ശാരദ ആനന്ദനും. ഗുരുവായൂരിലെ ഭക്തര്‍ക്ക് ഉണ്ടായിട്ടുള്ള ഭഗവത് സാന്നിധ്യം പലരിലൂടെയും ഈ അമ്മ അറിഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ഗുരുവായൂരിലെ മേല്‍ശാന്തിക്കുണ്ടായിട്ടുള്ള അനുഭവം ഇവിടെ കവിതയായി അവതരിപ്പിക്കുകയാണ് അവര്‍. ഭഗവാന്‍ ഉണ്ണിക്കണ്ണന്‍ മേല്‍ശാന്തിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട കഥ.

 

Related Posts