സ്പെഷ്യല്‍
ഈ ദിവസം രാവിലെ 6 മണിക്ക് വിളക്ക് തെളിയിച്ചു പ്രാര്‍ഥിച്ചാല്‍
ജൂണ്‍ 15ന് രാവിലെ ഉദയത്തിന് മുന്‍പ്, 6 മണി 01 മിനിറ്റിന് സൂര്യദേവന്‍ ഇടവം രാശിയില്‍നിന്ന് മിഥുനം രാശിയിലേക്ക് മാറുന്നു.
ഈ ഉത്തമസമയത്ത് പൂജാമുറിയില്‍ ദീപം തെളിയിക്കുന്നത് വളരെ നല്ലത്. ആദിത്യദേവന്‍ പ്രസാദിച്ച് മാസം മുഴുവന്‍ മംഗളകരമാവും. ഈ ദിവസം മുപ്പെട്ടു ചൊവ്വാഴ്ച കൂടിയാണ്.
ദേവീ ഭജനത്തിന് ഉത്തമദിവസം. തട്ടകത്തെ അമ്മയെ സേവിച്ച് ആയുര്‍ ആരോഗ്യസൗഖ്യം നേടാം.
ഈ ദിനം നാഗപ്രീതിക്ക് ഉത്തമം. (ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം ഇല്ല. എന്നാലും വഴിപാട് നടത്താന്‍ പറ്റുന്ന അമ്പലങ്ങളില്‍ വഴിപാട് ഏര്‍പ്പാട് ചെയ്യാമല്ലോ) സംക്രമം രാവിലെ ആണ്, നേരത്തെ കുളിച്ച് വിളക്കുവെച്ചു പ്രാര്‍ത്ഥിക്കാം, സൂര്യദേവന്‍ പ്രസാദിക്കട്ടെ..
Related Posts