നക്ഷത്രവിചാരം
ബുധന്റെ രാശിമാറ്റം: ഡിസംബര്‍ 17 വരെ ഈ രാശിക്കാര്‍ സൂക്ഷിക്കണം

അറിവിന്റെയും ബുദ്ധിയുടെയും ഗ്രഹമായ ബുധന്‍ 2020 നവംബര്‍ 28 ന് തുലാം രാശിയില്‍ നിന്ന് വൃശ്ചികം രാശിയിലേക്ക് പ്രവേശിച്ചു. ഡിസംബര്‍ 17 വരെ ഈ രാശിയില്‍ തുടരുകയും പിന്നീട് ധനുരാശിയിലേക്ക് നീങ്ങുകയും ചെയ്യും. ഈ മാറ്റം ഓരോ കൂറുകാര്‍ക്കും എന്തുഫലങ്ങളാണ് ഉളവാക്കുന്നതെന്നു നോക്കാം.

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

ഈ കാലയളവില്‍ മറ്റുള്ളവരോടു സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും ഇത് ബാധകമാണ്. തൊഴിലിടത്ത് ചില പ്രശ്‌നങ്ങള്‍ കണ്ടേക്കാം. ഇതില്‍ നിരാശരായെന്നും വരാം. ഈ കാലത്ത് ശത്രുക്കളെ സൂക്ഷിക്കേണ്ട സമയമാണ്. വായ്പകള്‍ എടുക്കുന്നത് ഈ സമയത്ത് നല്ലതല്ല.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

വിദ്യാര്‍ഥികള്‍ക്ക് നേട്ടങ്ങളുടെ കാലമാണ്. ബിസിനസുകാര്‍ക്ക് നേട്ടങ്ങള്‍ക്ക് സാധ്യത. നിങ്ങളുടെ നേതൃശേഷി മികച്ച രീതിയില്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന കാലം. തൊഴില്‍പരമായി നേട്ടങ്ങള്‍.

മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)

ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കേണ്ടകാലം. വാഹനം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം. പ്രഫഷണലുകള്‍ക്ക് കൂടുതല്‍ കഠിനാധ്വാനം ആവശ്യമുളള കാലം. ശത്രുക്കളെ കരുതിയിരിക്കണം. തര്‍ക്കങ്ങൡല്‍നിന്നും വിട്ടുനില്‍ക്കണം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

ഈ കൂറുകാര്‍ക്ക് സമ്മിശ്രഫലങ്ങള്‍ ലഭിക്കുന്നകാലമാണിത്. വിദേശത്ത് ഉന്നത പഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലകാലം. ഊഹകച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അതില്‍നിന്നും വിട്ടുനില്‍ക്കണം. പങ്കാളിയുമായി ആശയവിനിമയം നടത്തുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

ശുഭകരമായ ഫലങ്ങള്‍ കൈവരുന്ന കാലം. പുതിയ ഉത്തരവാദിത്വങ്ങള്‍ വന്നുചേരും. നേതൃത്വഗുണങ്ങള്‍ വര്‍ധിക്കും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാന്‍ കഴിയുന്ന ഒരു നല്ല സമയമാണിത്. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ള പ്രവര്‍ത്തനത്തില്‍ ഉറച്ചുനില്‍ക്കും. മാര്‍ക്കറ്റിംഗ്, വില്‍പ്പന എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുടെ കാലം. യാത്രകള്‍ ഗുണം ചെയ്യും. തൊഴില്‍ മാറുന്നതിന് ആഗ്രഹിച്ചിരുന്നവര്‍ക്ക് അതിന് അനുകൂലകാലം. കുടുംബത്തില്‍ സന്തോഷം വന്നുചേരും.

തുലാക്കൂറ് (ചിത്തിര1/2,ചോതി,വിശാഖം3/4)

ഏതുപ്രവര്‍ത്തിയിലും ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. സാമ്പത്തിക ലാഭത്തിന്റെ കാലം കൂടിയാണിത്. കുടുംബബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ വന്നുചേരും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

സമ്മിശ്ര ഫലങ്ങള്‍ കൈവരും. നിങ്ങളുടെ സാമൂഹിക സമ്പര്‍ക്കങ്ങള്‍ വര്‍ദ്ധിക്കും, ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളെ സഹായിക്കും. തൊഴില്‍മേഖലയില്‍ മുന്നേറ്റത്തിനു യോഗം.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

ബിസിനസില്‍ ലാഭം വര്‍ധിക്കും. പങ്കാളിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ക്കു സാധ്യത. ഇത് നിങ്ങള്‍ക്ക് സമ്മര്‍ദ്ദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകും.

മകരക്കുറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

തൊഴില്‍ മേഖലയില്‍ നേട്ടങ്ങളുടെ കാലം. ശത്രുക്കളെ കരുതിയിരിക്കണം. ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടും. യാത്രകള്‍ ഗുണം ചെയ്യും.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

തൊഴില്‍പരമായി നേട്ടങ്ങളുടെ കാലം. പ്രമോഷനോ ഇന്‍ക്രിമെന്റിനോ കാത്തിരിക്കുന്നവര്‍ക്ക് അനുകൂലം. യാത്രകള്‍ ഗുണം ചെയ്യും. പങ്കാളിയില്‍നിന്നും മികച്ച പിന്തുണ ലഭിക്കും.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

വിദ്യാര്‍ഥികള്‍ക്ക് അനുകൂലകാലം. കുടുംബത്തോടൊപ്പം സമയം ചെവവിടാന്‍ കഴിയും. വരുമാനം വര്‍ധിക്കും. വിവിധ മേഖലയില്‍ നിക്ഷേപം നടത്താന്‍ യോഗം.

Related Posts