നക്ഷത്രവിചാരം
ബുധന്റെ രാശിമാറ്റം; ഓഗസ്റ്റ് 9 മുതല്‍ ശ്രദ്ധിക്കേണ്ട നക്ഷത്രക്കാര്‍

ബുദ്ധി, യുക്തി, സംഭാഷണം, ഗണിതം, ബുദ്ധി, സുഹൃത്ത് എന്നിവയുടെ ഗ്രഹമായ ബുധന്‍ രാശിമാറുന്നു. ഈ മാസം ബുധന്‍ ചിങ്ങത്തിലും കന്നി രാശിയിലും പ്രവേശിക്കും. ഓഗസ്റ്റ് 09 ന് ഉച്ചയ്ക്ക് 01:23 ന് കര്‍ക്കടകത്തില്‍ നിന്ന് ചിങ്ങം രാശിയിലേക്ക് ബുധന്‍ നീങ്ങും. ഓഗസ്റ്റ് 26 ന് രാവിലെ 11.08 വരെ ബുധന്‍ ഈ രാശിയില്‍ തുടരും. ഈ മാറ്റം ഓരോ നക്ഷത്രക്കാര്‍ക്കും എങ്ങനെയെന്ന് നോക്കാം.

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

സാമ്പത്തിക നേട്ടത്തിന് യോഗം കാണുന്നു. കുടുംബത്തില്‍ സന്തോഷം വര്‍ധിക്കും, ശുഭഫലങ്ങള്‍ ധാരാളമായി ലഭിക്കാന്‍ യോഗമുണ്ട്.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

ഈ കൂറുകാര്‍ക്കും സാമ്പത്തിക നേട്ടത്തിന് യോഗമുളള കാലമാണിത്. ധാരാളം നേട്ടങ്ങള്‍ വന്നുചേരും. കുടുംബത്തില്‍ സന്തോഷം വര്‍ധിക്കും.

മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)

സഹോദരങ്ങളുടെ പിന്തുണ വര്‍ധിക്കും. കുടുംബത്തില്‍ സന്തോഷം വര്‍ധിക്കും. സംരംഭകര്‍ക്ക് അനുകൂലസമയം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

സാമ്പത്തികമായി ചില ബുദ്ധിമുട്ടുകള്‍ വന്നുചേരും. സംരംഭകര്‍ക്ക് അനുകൂലമായ സമയം. കുട്ടികള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. കുടുംബബന്ധം മികച്ചതായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. കുട്ടികളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

കുടുംബത്തില്‍ സന്തോഷം വര്‍ധിക്കും. ശുഭകരമായ ഫലങ്ങള്‍ ലഭിക്കാന്‍ യോഗം. സാമ്പത്തികമായി നേട്ടത്തിന് യോഗം.

തുലാക്കുറ് (ചിത്തിര1/2,ചോതി,വിശാഖം3/4)

സാമ്പത്തികമായി നഷ്ടങ്ങള്‍ക്കു യോഗം. തീരുമാനമെടുക്കും മുമ്പ് രണ്ടുവട്ടം ചിന്തിക്കണം. സമയം പാഴാക്കാതിരിക്കുക.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

മറ്റുളള്ളവരുടെ പിന്തുണലഭിക്കും. പ്രാര്‍ഥനയുടെ ഫലമായി ശുഭഫലങ്ങള്‍ ലഭിക്കും.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

ഭാഗ്യം വര്‍ധിക്കുന്നകാലമാണിത്. സാമ്പത്തികമായി നേട്ടത്തിന്റെ കാലം. എല്ലാവരുടെയും പിന്തുണലഭിക്കാന്‍ യോഗമുള്ള കാലം കൂടിയാണിത്.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. കഠിനാധ്വാനം കൂടുതല്‍ ആവശ്യമുള്ള സമയമാണിത്.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

ജീവിതപങ്കാളിയുടെ പൂര്‍ണ പിന്തുണ ലഭിക്കും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. കുടുംബത്തില്‍ സന്തോഷം വര്‍ധിക്കും.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ സമയം. തൊഴില്‍മേഖലയില്‍ അനുകൂലമായ ഫലങ്ങള്‍. സാമ്പത്തികമായി നേട്ടത്തിന്റെ കാലം.

Related Posts