നക്ഷത്രവിചാരം
ബുധന്റെ രാശിമാറ്റം: ജനുവരി 25 വരെ ഈ നക്ഷത്രക്കാര്‍ക്ക് നേട്ടത്തിന്റെ കാലം

ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ 2021 ജനുവരി 5 ചൊവ്വാഴ്ച ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്ക് മാറി. ജനുവരി 25 വരെ മകരം രാശിയില്‍ ബുധന്‍ തുടരും. ഈ മാറ്റം ഓരോ കൂറുകാര്‍ക്കും എങ്ങനെയെന്ന് നോക്കാം.

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

തൊഴില്‍മേഖലയില്‍ ഉയര്‍ച്ചയുണ്ടാകും. സമൂഹത്തില്‍ നിലയും വിലയും വര്‍ധിക്കും. കഠിനമായ സാഹചര്യങ്ങള്‍ പോലും തരണം ചെയ്യാന്‍ സാധിക്കും. വസ്തു ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീര്‍പ്പുണ്ടാകും.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

ഭാഗ്യം വര്‍ധിക്കുന്ന കാലമാണിത്. ആഗ്രഹിക്കുന്ന തരത്തിലുളള വിജയം വന്നുചേരും. വിദേശത്തേക്ക് ജോലിനോക്കുന്നവര്‍ക്ക് അനുകൂലകാലം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലകാലം.

മിഥുനക്കൂറ് (മകയിരം1/2,തിരുവാതിര,പുണര്‍തം 3/4)

ശത്രുക്കളെ കരുതിയിരിക്കണം. സമൂഹത്തില്‍ ബഹുമാനം വര്‍ധിക്കും. വസ്തുവുമായി ബന്ധപ്പെട്ടകാര്യങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ക്കു യോഗമുണ്ട്. സാമ്പത്തിക പരിമിതികളെ മറികിടക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

ഏര്‍പ്പെടുന്ന മേഖലയില്‍ വിജയസാധ്യത കൂടുതലാണ്. വിവാഹവുമായി ബന്ധപ്പെട്ടകാര്യത്തില്‍ തീരുമാനമാകും. കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കും.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. പണം കടം കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണം. പണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. യാത്രകള്‍ ഗുണം ചെയ്യും.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

വിദ്യാര്‍ഥികള്‍ക്ക് അനുകൂലകാലം. കുടുംബത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും. വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ കാലം.

തുലാക്കൂറ് (ചിത്തിര1/2,ചോതി, വിശാഖം3/4)

സന്തോഷം വര്‍ധിക്കുന്നകാലം. വീട്, വാഹനം എന്നിവ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ കാലം. വാഹനോപയോഗം ശ്രദ്ധിക്കണം.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

നിങ്ങളുടെ തീരുമാനങ്ങളില്‍ വിജയം നേടും. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരം വന്നുചേരും.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

സാമ്പത്തികസ്ഥിതി മെച്ചപ്പെടും. മാനസിക സമ്മര്‍ദ്ദം കുറയും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. കഠിനമായ സാഹചര്യങ്ങളെപ്പോലും നിങ്ങള്‍ക്ക് മറികടക്കാനാകും.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

തൊഴിലില്‍ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയം.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

ചെലവുവര്‍ധിക്കും. കോടതി വ്യവഹാരങ്ങളില്‍ ഉള്‍പ്പെടാനുള്ള യോഗം. വീട്, വാഹനം എന്നിവ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ കാലം.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

വിജയം ഈ കൂറുകാരെ തേടിയെത്തും. ഒന്നില്‍ കൂടുതല്‍ വരുമാന സ്രോതസ്സുകളില്‍ നിന്നും പണം വന്നുചേരും. സാമ്പത്തിക അടിത്തറ ശക്തിപ്പെടും. മത്സരപരീക്ഷകളില്‍ വിജയം നേടും.

Related Posts