നക്ഷത്രവിചാരം
ബുധന്റെ രാശിമാറ്റം; ഏപ്രില്‍ 24 വരെ ശ്രദ്ധിക്കേണ്ട നക്ഷത്രക്കാര്‍

ഹൈന്ദവ ആധ്യാത്മിക അറിവുകള്‍ക്കായി Subscribe Nowhttps://www.youtube.com/Jyothishavartha?sub_confirmation=1

വിദ്യാഭ്യാസം, തൊഴില്‍, നീതിന്യായം എന്നീ മേഖലകളില്‍ സ്വാധീനം ചലുത്തുന്ന ബുധന്‍ ഏപ്രില്‍ 8ന് രാശിമാറുന്നു. മീനരാശിയില്‍ ആയിരുന്ന ബുധന്‍ ഏപ്രില്‍ 8ന് മേടത്തിലേക്ക് പ്രവേശിക്കും. ഏപ്രില്‍ 24 വരെ ഈ രാശിയില്‍ തുടരും.

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

സമൂഹത്തില്‍ സ്വാധീനം വര്‍ധിക്കും. ശത്രുക്കളെ കരുതിയിരിക്കണം. അവസരങ്ങള്‍ നഷ്ടപ്പെടുത്താതെ ശ്രദ്ധിക്കുക.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക. വിദേശപൗരത്വത്തിന് ശ്രമിക്കുന്നവര്‍ക്ക് അതിന് അനുകൂലകാലം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ സമയം.

മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)

ജോലി, ബിസിനസ്സ് എന്നിവയില്‍ പുരോഗതി ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലസമയം, സന്താനഭാഗ്യത്തിനായി കാത്തിരിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

വീടോ വാഹനമോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയം. തൊഴിലിടത്ത് സഹപ്രവര്‍ത്തകരുമായിട്ടുള്ള ബന്ധം ഊഷ്മളമാക്കാന്‍ ശ്രമിക്കുക. ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

ഈ കൂറുകാര്‍ക്ക് ഭാഗ്യം വര്‍ധിക്കുന്ന കാലമാണ്. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് യോഗം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ സമയം.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

ബുധന്റെ രാശിമാറ്റം ഈ കൂറുകാര്‍ക്ക് ഉയര്‍ച്ചതാഴ്ചകളുടേതാണ്. സര്‍ക്കാര്‍ ജോലി പ്രതീക്ഷിക്കുന്നവര്‍ക്ക് അനുകൂലമായ സമയം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക.

തുലാക്കുറ് (ചിത്തിര1/2,ചോതി,വിശാഖം3/4)

ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സാധ്യത. വിദേശയാത്രയ്ക്ക് യോഗം. ആത്മീയ താല്‍പ്പര്യം വര്‍ധിക്കും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക. ശത്രുക്കളെ കരുതിയിരിക്കുക. വീട്, വാഹനം എന്നിവ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയം

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ സമയം. സന്താനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ കുറയും. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയം.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

മാതാപിതാക്കളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക. മോഷണം ശ്രദ്ധിക്കുക. വീടോ വാഹനമോ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സമയം നല്ലതായിരിക്കും.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

ധൈര്യം വര്‍ദ്ധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാകും. ആത്മീയ താല്‍പ്പര്യം വര്‍ധിക്കും.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി

നിങ്ങളുടെ സംസാരം നിയന്ത്രിക്കുന്നത് നല്ലതാണ്. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കണം. ഏറെ നാളായി നല്‍കിയ പണം തിരികെ ലഭിക്കാന്‍ യോഗമുണ്ട്.

Related Posts