നക്ഷത്രവിചാരം
ബുധന്റെ രാശിമാറ്റം; ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കുക

നവഗ്രഹങ്ങളുടെ രാജകുമാരനായി കണക്കാക്കുന്ന ബുധന്‍ ജനുവരി 25 തിങ്കളാഴ്ച മകരം രാശി വിട്ട് കുംഭം രാശിയില്‍ പ്രവേശിക്കും. ഫെബ്രുവരി 3 വരെ ഇവിടെ തുടരും. ഈ ബുധമാറ്റം നിങ്ങളെ എങ്ങനെ ബാധിക്കുമെന്നു നോക്കാം.

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

ബുധന്റെ രാശിമാറ്റം മേടക്കൂറുകാര്‍ക്ക് അനുകൂലകാലമാണ്. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലകാലം.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും. മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. ശത്രുക്കളെ ജയിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കുന്ന കാലം കൂടിയാണിത്.

മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)

കുടുംബ ജീവിതം സന്തോഷകരമായിരിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലകാലം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ആത്മീയ കാര്യത്തില്‍ താല്‍പ്പര്യം വര്‍ധിക്കും. നിക്ഷേപങ്ങള്‍ നടത്തുന്നത് ഈ അവസരത്തില്‍ നല്ലതല്ല. നിയമപരമായ തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതുണ്ട്.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

ബുധന്റെ രാശിമാറ്റം ഈ കൂറുകര്‍ക്ക് അനുകൂലമാണ്. തൊഴില്‍ മേഖലയില്‍ നേട്ടങ്ങളുണ്ടാകും. തൊഴില്‍ അന്വേഷകര്‍ക്ക് അനുകൂലകാലം. നിങ്ങളുടെ ദാമ്പത്യ ജീവിതം മെച്ചപ്പെടും.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

വെല്ലുവിളികളെ എളുപ്പത്തില്‍ നേരിടാനാകും. അതില്‍ വിജയിക്കുകയും ചെയ്യും. ശത്രുക്കളെ നിഷ്പ്രഭരാക്കും. വരുമാനം വര്‍ധിക്കും. നിക്ഷേപങ്ങള്‍ നടത്താന്‍ അനുകൂലകാലം. ചെലവുകള്‍ വര്‍ധിക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

തുലാക്കൂറ് (ചിത്തിര1/2,ചോതി, വിശാഖം3/4)

കുടുംബ ജീവിതത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് അനുകൂല കാലം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ആഢംബര കാര്യങ്ങള്‍ക്കായി നിങ്ങള്‍ പണം ചെലവഴിക്കും. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

ഈ കൂറുകാര്‍ക്ക് മികച്ച സമയമാണ്. കുടുംബത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും. ചെലവ് വര്‍ധിക്കും. വീട്ടില്‍ മംഗള കാര്യങ്ങള്‍ നടക്കും. തൊഴില്‍ മേഖലയില്‍ നേട്ടങ്ങളുണ്ടാകും.

ധനുക്കൂറ് (മൂലം, പൂരാടം,ഉത്രാടം 1/4)

ജീവിതത്തില്‍ പുരോഗതിക്ക് ഉതകുന്ന കാര്യങ്ങള്‍ സംഭവിക്കും. കുടുംബത്തില്‍ സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് സമയം അനുകൂലം.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

കുടുംബത്തില്‍ സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. കുടുംബത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കും. കുടുംബത്തിന്റെ പിന്തുണയോടെ നിങ്ങളുടെ പ്രശ്നങ്ങള്‍ തീര്‍ക്കാനാകും. സാമ്പത്തികമായി നേട്ടത്തിന്റെ കാലം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

തൊഴില്‍മേഖലയില്‍ ശ്രദ്ധിക്കണം. വിദ്യാര്‍ഥികള്‍ക്ക് അനുകൂല കാലം. മുടങ്ങിക്കിടന്ന പല ജോലികളും പൂര്‍ത്തീകരിക്കാന്‍ സാധിക്കും. മറ്റുള്ളവരോടു നല്ല ബന്ധം പുലര്‍ത്താന്‍ ശ്രദ്ധിക്കുക.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

ചെലവ് വര്‍ധിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ക്ഷമയോടെ പ്രവര്‍ത്തിക്കുക. എല്ലാത്തരം പ്രശ്നങ്ങളും പരിഹരിക്കപ്പെടും. വിദേശത്തുനിന്നും അനുകൂലഫലങ്ങള്‍ ലഭിക്കും.

Related Posts