നക്ഷത്രവിചാരം
ബുധന്റെ രാശിമാറ്റം; ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കുക

മാര്‍ച്ച് 11ന് ഉച്ചയ്ക്ക് 12.28 ന് മകരം രാശിയില്‍ നിന്ന് ബുധന്‍ കുംഭത്തിലേക്ക് പ്രവേശിച്ചു. ഈ രാശിമാറ്റം ഓരോ കൂറുകാരെയും എങ്ങനെ ബാധിക്കുമെന്നു നോക്കാം.

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

ധൈര്യം വര്‍ദ്ധിപ്പിക്കും. ഈ കൂറുകാര്‍ക്ക് സമ്മിശ്രഫലം ലഭിക്കും. ആര്‍ക്കും പണം കടം കൊടുക്കരുത്. ശത്രുക്കളെ സൂക്ഷിക്കുക.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

ബിസിനസുകാര്‍ക്ക് അനുകൂലമായ കാലം. മത്സരപരീക്ഷയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ ഫലത്തിന് സാധ്യത. ഉന്നത ഉദ്യോഗസ്ഥരുടെ സഹകരണം ലഭിക്കും.

മിഥുനക്കൂറ് (മകയിരം1/2,തിരുവാതിര,പുണര്‍തം 3/4)

ആത്മീയ താല്‍പ്പര്യം വര്‍ധിക്കും. ചെയ്യുന്ന ജോലികളില്‍ വിജയം നേടും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കാലതാമസം വരുത്തരുത്. കുടുംബത്തില്‍ അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കുക.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

അപ്രതീക്ഷിത ഫലങ്ങള്‍ക്കു യോഗമുണ്ട്. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ നടക്കും. മത്സരപ്പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമാണ്.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന സമയം. ശത്രുക്കള്‍ വര്‍ധിക്കാന്‍ സാധ്യത. അടുപ്പക്കാരെ കരുതിയിരിക്കുക.

തുലാക്കൂറ് (ചിത്തിര1/2,ചോതി, വിശാഖം3/4)

വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരങ്ങള്‍ വന്നുചേരും. ചെയ്യാന്‍ ആഗ്രഹിക്കുന്ന ജോലികള്‍ വൈകരുത്. കുടുംബത്തില്‍ സന്തോഷാനുഭവങ്ങള്‍ വന്നുചേരും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

ബിസിനസുകാര്‍ക്ക് മികച്ച കാലം. ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് സഹകരണം ലഭിക്കും. യാത്രകള്‍ സൂക്ഷിക്കുക.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

മാനസിക അസ്വസ്ഥതകള്‍ ഉണ്ടാകാനുള്ള യോഗം. കുടുംബത്തില്‍ കലഹങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കുക. ആത്മീയ താല്‍പ്പര്യം വര്‍ധിക്കും.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

സാമ്പത്തികമായി നേട്ടത്തിന്റെ കാലം. ബിസിനസുകാര്‍ക്ക് മികച്ച കാലം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

ഭാഗ്യാനുഭവങ്ങള്‍ വന്നുചേരും. എടുത്ത തീരുമാനങ്ങളും സ്വീകരിച്ച നടപടികളും വിലമതിക്കപ്പെടും. ഒപ്പം സാമൂഹിക നിലയും വര്‍ദ്ധിക്കും. ശത്രുക്കളെ സൂക്ഷിക്കണം.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

അധിക ചെലവിനുള്ള യോഗം. സാമ്പത്തികമായി ചില ബുദ്ധിമുട്ടുകള്‍ വന്നുചേരും. വിദേശ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നേട്ടമുണ്ടാകും.

Related Posts