നക്ഷത്രവിചാരം
ബുധന്‍ തുലാം രാശിയില്‍; അടുത്ത 21 ദിവസം ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കുക

അറിവിന്റെയും ബുദ്ധിയുടെയും ഗ്രഹമായി കണക്കാക്കുന്ന ബുധന്‍ ഒക്ടോബര്‍ 14ന് തുലാം രാശിയില്‍ വക്രത്തില്‍ സഞ്ചരിച്ചു തുടങ്ങും. തുടര്‍ന്ന് 2020 നവംബര്‍ 03ന് നേര്‍രേഖയിലേക്ക് നീങ്ങുകയും നവംബര്‍ 28ന് വൃശ്ചികം രാശിയിലേക്ക് നീങ്ങുകയും ചെയ്യും. 21 ദിവസം ഈ മാറ്റം തുടരും. ഈ മാറ്റം ജീവിതത്തില്‍ ചില തടസങ്ങളും കാലതാമസവും ഉണ്ടാക്കിയേക്കാം. ഈ കാലയളവില്‍ ഓരോ രാശിക്കാര്‍ക്കും എന്തുതരത്തിലുളള ഫലങ്ങളാണ് അനുഭവിക്കേണ്ടിവരുന്നതെന്നു നോക്കാം.

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

മേടക്കൂറുകാര്‍ ഈ സമയത്തുള്ള യാത്രകള്‍ മാറ്റിവയ്ക്കുന്നത് ഗുണം ചെയ്യും. കുടുംബബന്ധങ്ങളിലും ബിസിനസിലും ചില ഉയര്‍ച്ച താഴ്ചകളുണ്ടാകും. പഴയ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. വിവാഹത്തിന് അനുയോജ്യമായ കാലമല്ലിത്.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. വായ്പകളോ ബാധ്യതകളോമറ്റോ ഏറ്റെടുക്കാന്‍ അനുകൂലമായ സമയമല്ലിത്. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. തൊഴില്‍പരമായി ഉയര്‍ച്ചയുണ്ടാകും. മേലുദ്യോഗസ്ഥരുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശരിയായ സമയമാണിത്.

മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)

നിങ്ങളുടെ ആശയങ്ങളെയും ചിന്തയെയും കുറിച്ച് നിങ്ങള്‍ക്ക് മതിപ്പ് കുറയും. ഇത് അസ്വസ്ഥതയ്ക്കും ഉത്കണ്ഠയ്ക്കും കാരണമായേക്കാം. തിടുക്കത്തില്‍ കാര്യങ്ങള്‍ ചെയ്യുന്നതിനുപകരം, ആലോചിച്ച് തീരുമാനങ്ങളെടുക്കുക. ദമ്പതികള്‍ക്കിടയിലും ചില അസ്വാരസ്യങ്ങള്‍ ഉടലെടുക്കും.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

വീട് നിര്‍മാണത്തിനോ അറ്റകുറ്റപ്പണികള്‍ക്കോ അനുകൂല സമയം. പണം ഉപയോഗിക്കുന്നകാര്യത്തില്‍ ശ്രദ്ധിക്കണം. പാഴ്‌ചെലവ് വരാതെ നോക്കണം. തൊഴില്‍പരമായി ചില തടസങ്ങള്‍ക്കുസാധ്യത. എന്നാല്‍, സഹപ്രവര്‍ത്തകരുടെ പിന്തുണ പ്രതീക്ഷിക്കാം. ആരോഗ്യപരമായും ശ്രദ്ധിക്കേണ്ട സമയം.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

യാത്രകള്‍ സന്തോഷാനുഭവങ്ങള്‍ പ്രദാനം ചെയ്യും. തൊഴില്‍ പരമായി കൂടുതല്‍ പരിശ്രമിക്കേണ്ടിവരും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

നിക്ഷേപ പദ്ധതികളില്‍ ചേരാന്‍ അനുയോജ്യമായ കാലം. സാമ്പത്തികമായി നേട്ടത്തിന്റെ കാലം. പെട്ടെന്നുള്ളതും അപ്രതീക്ഷിത നേട്ടങ്ങളും ലാഭവും ഈ കാലയളവിലുണ്ടാകും. എന്നാല്‍, കുടുംബത്തില്‍ ചില പ്രശ്നങ്ങളും വരാം, ഇത് വീടിന്റെ അന്തരീക്ഷത്തെ തകര്‍ക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം.

തുലാക്കൂറ് (ചിത്തിര1/2,ചോതി,വിശാഖം3/4)

തൊഴില്‍മേഖലയില്‍ അനുകൂലമായ സമയം. സുപ്രധാനമായ ചില ഉത്തരവാദിത്വങ്ങള്‍ നിങ്ങളേ തേടിവന്നേക്കാം. ചിലപ്പോള്‍ നിങ്ങള്‍ വിമര്‍ശനത്തിന് വിധേയനായേക്കാം.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്കു സാധ്യത. ചെലവ് വര്‍ധിക്കും. യാത്രകള്‍ നഷ്ടത്തിന് കാരണമാകും. മാനസിക പിരിമുറുക്കം വര്‍ധിക്കും. ശത്രുക്കളെ കരുതിയിരിക്കണം.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

പൊതുവേ അനുകൂലമായ കാലം. വരുമാനവും സാമൂഹിക നിലയും മെച്ചപ്പെടും. നിരവധി അവസരങ്ങള്‍ വന്നുചേരും. പങ്കാളിത്ത ബിസിനസ് ചെയ്യുന്നവര്‍ക്ക് നേട്ടത്തിന്റെ കാലം. പഴയസുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ യോഗം.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

ജോലിസ്ഥലത്ത് നിങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിക്കും. പ്രത്യേകിച്ചും ബിസിനസ്സില്‍, ഇത് മികച്ച നേട്ടങ്ങളും ലാഭവും നേടാന്‍ സഹായിക്കും. തടസങ്ങളെ എളുപ്പത്തില്‍ മറികിടക്കും. വിദ്യാര്‍ഥികള്‍ക്ക് അനുകൂല കാലം. കുടുംബസാഹചര്യങ്ങള്‍ മെച്ചപ്പെടും.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

തൊഴില്‍പരമായി മികച്ചകാലം. അംഗീകാരങ്ങള്‍ ലഭിക്കാന്‍ യോഗം. ആത്മീയതാല്‍പ്പര്യം വര്‍ധിക്കും. യാത്രകള്‍ മികച്ച ഫലങ്ങള്‍ നല്‍കും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

ചില മോശം ഫലങ്ങള്‍ ഇക്കാലത്ത് അനുഭവപ്പെട്ടേക്കാം. ആശങ്കയും മാനസിക പിരിമുറുക്കവും വര്‍ധിക്കാന്‍ യോഗം. പൂര്‍വീക സ്വത്തില്‍നിന്നും ലാഭം. യാത്രകള്‍ക്ക് ഈ സമയം അനുകൂലമല്ല. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക. വാഹനങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യുക.

Related Posts