നക്ഷത്രവിചാരം
മീനമാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം

(മാര്‍ച്ച് 14 മുതല്‍ ഏപ്രില്‍ 13 വരെ)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ബന്ധുജനങ്ങളുടെ സഹായം ലഭിക്കാന്‍ യോഗമുള്ള കാലമാണിത്. തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ക്കു സാധ്യത. സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവത്തില്‍ വരാന്‍ സാധ്യത. രോഗദുരിതങ്ങളെക്കുറിച്ച് ആശങ്കയുണ്ടാകും. വാക്ക് ദോഷമുണ്ടാകാതെ ശ്രദ്ധിക്കണം. സര്‍ക്കാര്‍ സംബന്ധമായ ആനുകൂല്യം നേടിയെടുക്കാന്‍ ശ്രമിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും. അനാവശ്യചെലവുകള്‍ വര്‍ധിക്കും. അമിത ആത്മവിശ്വാസം അബദ്ധങ്ങള്‍ക്കു വഴിവെക്കും. വാഹനം മാറ്റി വാങ്ങും, ഗൃഹനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും, ജീവിതപങ്കാളിയുടെ പക്വതയാര്‍ന്ന സമീപനം പ്രതിസന്ധിഘട്ടങ്ങളില്‍ തുണയാകും.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

സാമ്പത്തികമായി ചെലവുകള്‍ വര്‍ധിക്കുന്ന കാലമാണിത്. സാഹസിക പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കണം. ശത്രുദോഷങ്ങള്‍ക്കു സാധ്യതയുണ്ട്. വാഹനം മാറ്റിവാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കും. സമയം അത്രമെച്ചപ്പെട്ടതല്ല. വിലപ്പെട്ട വസ്തുക്കള്‍ കൈമോശം വരാതെ സൂക്ഷിക്കണം. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കേണ്ടിവരും. കോടതി കേസുകളില്‍ വിജയം നേടാന്‍ സാധ്യതയുണ്ട്. ആരോഗ്യസംബന്ധമായ പ്രശ്നങ്ങളുണ്ടാകും. ആശുപത്രി ചെലവുകള്‍ വര്‍ധിക്കും. ബന്ധുക്കളില്‍നിന്നും സഹായം ലഭിക്കും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

ദോഷം വര്‍ധിക്കുന്നകാലമാണിത്. ജീവിതത്തില്‍ പലതരത്തിലുള്ള പ്രതിസന്ധികളെ അതിജീവിക്കേണ്ടതായി വരും. തൊഴില്‍ രംഗത്ത് ചെറിയചില പ്രശ്‌നങ്ങള്‍ക്കു യോഗമുണ്ട്. അനാവശ്യചെലവുകള്‍ നിയന്ത്രിക്കണം. സാമ്പത്തികമായി അത്ര നല്ലകാലമല്ല. കുടുംബത്തിലും ചിലപ്രശ്‌നങ്ങള്‍ക്കു യോഗമുണ്ട്. കച്ചവടക്കാര്‍ക്ക് മെച്ചപ്പെട്ട കാലമല്ല. ബന്ധുക്കളില്‍ നിന്നും സഹായം ഉണ്ടാകും. ദൂരയാത്ര നടത്തേണ്ടതായി വരും. സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്നതില്‍ ജാഗ്രത കാണിക്കണം. ഭക്ഷ്യവിഷബാധയേല്‍ക്കാന്‍ സാധ്യതയുണ്ട്.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയ്യം, ആയില്യം)

ഈ കൂറുകാരില്‍ ചിലരുടെ ജീവിതത്തില്‍ ചിലഭാഗ്യാനുഭവങ്ങള്‍വന്നു ചേരാന്‍ യോഗം കാണുന്നു. തൊഴിലുമായി ബന്ധപ്പെട്ട് യാത്രകള്‍ വേണ്ടി വരും. സഹപ്രവര്‍ത്തകര്‍ അവധിയെടുക്കുന്നതിനാല്‍ ജോലിഭാരം വര്‍ധിക്കും. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് പ്രമോഷനും സ്ഥലമാറ്റത്തിനും യോഗം കാണുന്നു. കേസുകളും തര്‍ക്കങ്ങളും ഒത്തുതീര്‍പ്പിലെത്തും. കലാകാരന്മാര്‍ക്ക് അംഗീകാരം ലഭിക്കും. ആത്മീയമായി താത്പര്യം വര്‍ധിക്കും. പൂര്‍വിക സ്വത്ത് സംബന്ധിച്ച കാര്യങ്ങളില്‍ തര്‍ക്കങ്ങളൊഴിവാക്കും. മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

സര്‍ക്കാരില്‍നിന്നും ആനുകൂല്യം കാത്തിരിക്കുന്നവര്‍ക്ക് അത് ലഭിക്കാന്‍ യോഗമുണ്ട്. സാങ്കേതികമായി അറിവ് സമ്പാദിക്കാനാകും. ശത്രുക്കളെ തോല്‍പ്പിക്കും. തൊഴില്‍രംഗത്ത് നിലനിന്നിരുന്ന പ്രതിസന്ധികളെ മറികടക്കാനാകും. പുതിയ കര്‍മ്മ മേഖല അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള യോഗമുണ്ട്. അക്കൗണ്ടിംഗ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. വിവാഹം നോക്കുന്നവര്‍ക്ക് അനുയോജ്യമായ ബന്ധം ലഭിക്കും. ജീവിതപങ്കാളി മുഖേന ധനലാഭം ഉണ്ടാകും. തൊഴിലിന് അനുബന്ധമായ കോഴ്സിനു ചേരും. വാഹനം മാറ്റി വാങ്ങാനിട വരും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ശാരീരിക മാനസിക പ്രയാസങ്ങള്‍ അലട്ടുമെങ്കിലും മാസാവസാനത്തോടെ അതിന് അറുതിവരാന്‍ യോഗമുണ്ട്. തൊഴിലില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കുന്നതിനൊപ്പം സ്ഥാനമാറ്റത്തിനും യോഗമുണ്ട്. വിജയിക്കുമെന്നുറപ്പുള്ള കാര്യങ്ങളില്‍ മാത്രം ഇടപെടും. പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും നടപ്പാക്കുകയും ചെയ്യും. വാടക വീട് ഉപേക്ഷിച്ച് സ്വഗൃഹത്തിലേക്ക് മടങ്ങാന്‍ തീരുമാനിക്കും. തീരുമാനിച്ചുറപ്പിച്ച കാര്യങ്ങളില്‍ മാറ്റം വരുത്തേണ്ടതായി വരും. അശ്രദ്ധമൂലം അബദ്ധങ്ങള്‍ പിണയാം. സാമ്പത്തിക കാര്യങ്ങളില്‍ പ്രതികൂലാനുഭവങ്ങളുണ്ടാകുമെങ്കിലും ഈശ്വരാധീനത്താല്‍ പ്രതിസന്ധികളില്‍ നിന്നും കരകയറാന്‍ സാധിക്കും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതല്‍ വിഷമിപ്പിക്കും. ജോലിയില്‍ പിഴവുകള്‍ സംഭവിക്കാന്‍ യോഗമുള്ളതിനാല്‍ ശ്രദ്ധയോടെ ജോലി ചെയ്യുക. ഈശ്വരപ്രാര്‍ഥന അധികമായി വേണ്ട സമയമാണ്. സന്താനത്തിന് തൊഴിലില്‍നേട്ടങ്ങളുണ്ടാകും. സാമ്പത്തികമായി ചെലവുകള്‍ വര്‍ധിക്കും. ആരോഗ്യക്കാര്യത്തില്‍ മാറ്റമുണ്ടാകും. കുടുംബത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും. വീട് നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള യോഗം കാണുന്നുണ്ട്. ജീവിതപങ്കാളിയുടെ ആരോഗ്യക്കാര്യങ്ങളില്‍ ആശങ്കയുണ്ടാകും. ആത്മീയമായി താത്പര്യം വര്‍ധിക്കും. ഈശ്വരപ്രാര്‍ഥനയാല്‍ എല്ലാ ദോഷങ്ങളും മാറിപ്പോകും.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ഗുണദോഷസമ്മിശ്രാവസ്ഥയാണ്. മറ്റുള്ളവരുടെ ഇടപെടല്‍ മൂലം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യപരമായി ഒട്ടുംതന്നെ നല്ലകാലമല്ല. ജോലിഭാരം വര്‍ധിക്കും. വീട്ടില്‍നിന്ന് മാറിനില്‍ക്കേണ്ട സാഹചര്യംവരാം. തൊഴിലന്തരീക്ഷം മികച്ചതായിരിക്കും. സാമ്പത്തിക പ്രയാസങ്ങള്‍ അലട്ടും. കബളിപ്പിക്കപ്പെടാന്‍ സാധ്യത. അതുകൊണ്ട് സൂക്ഷിച്ച് കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുക. സര്‍ക്കാര്‍ ആനുകൂല്യത്തിന് കാത്തിരിക്കുന്നവര്‍ക്ക് ലഭിക്കാനുള്ള സാധ്യതയുണ്ട്. സന്താനങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാകും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

മാസത്തിന്റെ അവസാനത്തോടെ കാര്യങ്ങള്‍ അനുകൂലമാകും. നിയമനം പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് നിയമനോത്തരവ് ലഭിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടും. പഠനകാര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ശ്രദ്ധ കുറയും. ആത്മാര്‍ഥ സുഹൃത്തുക്കളെ ലഭിക്കാം. ശത്രുക്കള്‍ മിത്രങ്ങളായി മാറുന്ന സാഹചര്യമുണ്ടാകും. മികച്ച ആസൂത്രണത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ വിജയത്തിലെത്തും. സന്താനങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാകും. ജീവിതപങ്കാളിക്ക് തൊഴിലില്‍ നേട്ടങ്ങളുണ്ടാകും. ജാഗ്രതയോടെ എല്ലാക്കാര്യങ്ങളും ചെയ്തു തീര്‍ക്കണം.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

കടുത്തപ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ യോഗമുണ്ട്. കരുതലോടെയും ഈശ്വരപ്രാര്‍ഥനയോടെയും കഴിയേണ്ടകാലം. മേലുദ്യോഗസ്ഥന്റെ അഭാവത്തില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏല്‍ക്കേണ്ടി വരും. സുഹൃത്തുക്കളില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ലോണ്‍, ചിട്ടി എന്നിവ ലഭിക്കാന്‍ കാലതാമസമുണ്ടാകും. സാമ്പത്തിക ഭദ്രത നഷ്ടപ്പെടാന്‍ യോഗം കാണുന്നു. വ്യാപാരികള്‍ക്ക് കാര്യങ്ങള്‍ അത്രമെച്ചപ്പെട്ട അവസ്ഥയല്ല. ചതിയില്‍പ്പെടാതെ സൂക്ഷിക്കണം.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4)

സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് അനുകൂലസമയമാണിത്. മാര്‍ക്കറ്റിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അത്രമെച്ചപ്പെട്ട കാലമല്ല. പ്രണയസാഫല്യത്തിനു യോഗമുണ്ട്. അക്കൗണ്ടിങ് രംഗത്തുള്ളവര്‍ കൂടുതലായി ശ്രദ്ധിക്കണം. ജീവിതപങ്കാളിക്ക് തൊഴിലില്‍ നേട്ടങ്ങളുണ്ടാകും. പൂര്‍വിക സ്വത്ത് കൈവശം വന്നു ചേരാന്‍ യോഗം കാണുന്നുണ്ട്. സഹോദരങ്ങളുമായി അഭിപ്രായ ഭിന്നതകള്‍ക്കു സാധ്യത. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും. സന്താനങ്ങള്‍ക്ക് വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. വാഹന സംബന്ധമായി അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതായി വരും.

മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

വിവാഹം നോക്കുന്നവര്‍ക്ക് അനുകൂലമായ കാലം. അനാരോഗ്യം അലട്ടും. പുതിയ ചില സൗഹൃദങ്ങള്‍ ജീവിതത്തില്‍ വന്നുചേരും. സാമ്പത്തിക ഉന്നമനത്തിനായി പലപരിശ്രമങ്ങളം നടത്തും. വീട് നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ കാലം. സഹോദരങ്ങളുടെ സഹായം ലഭിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കേണ്ടതായി വരും. ദൂരയാത്രകള്‍ കഴിവതും ഇക്കാലയളവില്‍ ഒഴിവാക്കുന്നത് നല്ലതാണ്.

Related Posts