വാസ്തു
മേടമാസത്തെ സമ്പൂര്‍ണനക്ഷത്രഫലം

ഏപ്രില്‍ 15 മുതല്‍ മെയ് 14 വരെ)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ആശ്രിത നിയമനം പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് അനുകൂല ഉത്തരവ് നിയമനടപടികളിലൂടെ നേടിയെടുക്കാന്‍ സാധിക്കും, ഉഷ്ണരോഗം വര്‍ധിക്കും, കലാകാരന്മാര്‍ക്ക് മികച്ച നേട്ടങ്ങള്‍ കൈവരിക്കാനാകും, വിദ്യാഭ്യാസ കാര്യങ്ങളില്‍ അല്‍പ്പം തടസങ്ങളെ നേരിടേണ്ടതായി വരും, കര്‍മരംഗത്ത് മാറ്റങ്ങളുണ്ടാകും, ഉത്തരവാദിത്വം വര്‍ധിക്കും, ആരോഗ്യക്കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

സാങ്കേതികരംഗത്ത് നേട്ടങ്ങളുണ്ടാകും, ആഡംബര വാഹനങ്ങള്‍ വാങ്ങും, സാഹസിക പ്രവര്‍ത്തികളില്‍ നിന്നും വാഗ്വാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം, സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം, മേലുദ്യോഗസ്ഥരുടെ പ്രീതിക്ക് പാത്രമാകും, ഏതു കാര്യം ചെയ്യുന്നതിലും ജാഗ്രതയുണ്ടാകും, സന്താനഭാഗ്യം ഉണ്ടാകും, ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കണം, പൊതുപ്രവര്‍ത്തികര്‍ക്ക് അംഗീകാരവും നേട്ടവും ഉണ്ടാകും, സഹോദരങ്ങളില്‍ നിന്നും സഹായം ഉണ്ടാകും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് മാറ്റം, സന്താനങ്ങളുടെ തൊഴില്‍ സംബന്ധമായുണ്ടായിരുന്ന ക്ലേശങ്ങള്‍ക്ക് അറുതി വരും, വിദേശത്ത് അനുകൂല തൊഴില്‍ അവസരം, ബന്ധുക്കളില്‍ നിന്നും കൂടുതല്‍ സഹായം ലഭിക്കും, ക്ഷീരകര്‍ഷകര്‍ക്ക് നാല്‍ക്കാലികള്‍ മൂലം വരുമാന വര്‍ധനവുണ്ടാകും, വീട്, ഫ്ളാറ്റ് എന്നിവ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യമായ സമയമാണ്. തൊഴില്‍ മേഖലയോട് അനുബന്ധമായ കോഴ്സുകളില്‍ തുടര്‍പഠനം നടത്തും.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

ശത്രുക്കളെ എതിര്‍ക്കാന്‍ എതിര്‍ചേരിയില്‍ ഉള്ളവരുമായി ബന്ധം സ്ഥാപിക്കും, പണച്ചെലവ് അധികരിക്കും, പഴയ ഗൃഹത്തില്‍ നിന്നും കൂടുതല്‍ സൗകര്യമുള്ള ഗൃഹത്തിലേക്ക് താമസം മാറ്റും, ബന്ധുജനങ്ങളില്‍ നിന്നും സഹായസഹകരണം പ്രതീക്ഷിക്കാം. സഹപ്രവര്‍ത്തകരുടെ ചതി പ്രയോഗങ്ങളെ കരുതിയിരിക്കണം, ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും, ശാരീരിക അസ്വസ്ഥതകളുണ്ടാകാം, സന്താനങ്ങള്‍ മുഖേന ഗുണാനുഭവങ്ങള്‍.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ഭാഗ്യാനുഭവങ്ങള്‍ പ്രതീക്ഷിക്കാം, കടബാധ്യതകള്‍ ഒരു പരിധി വരെ തീര്‍ക്കാനാകും, സന്താനഭാഗ്യം ഉണ്ടാകും, വിവിധ സാമ്പത്തിക മാര്‍ഗങ്ങള്‍ തുറന്നു കിട്ടും, കാര്‍ഷിക മേഖലയില്‍ നിന്നും നേട്ടങ്ങള്‍ പ്രതീക്ഷിക്കാം, പിതൃസ്ഥാനീയര്‍ക്ക് അരിഷ്ടതയുണ്ടാകാം, വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി ലോണ്‍ ലഭ്യമാകും, പൊതുപ്രവര്‍ത്തകര്‍ക്ക് നേട്ടങ്ങളുണ്ടാകും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, ചലച്ചിത്ര മേഖലയില്‍ നിന്നും നേട്ടങ്ങള്‍ പ്രതീക്ഷിക്കാം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ഗൃഹനിര്‍മാണം പുനരാരംഭിക്കും, മറ്റുള്ളവരുടെ വഞ്ചനയ്ക്ക് ഇടയാകാതെ ശ്രദ്ധിക്കണം, പേരും പ്രശസ്തിയും വര്‍ധിക്കും, പൂര്‍വിക സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതിന് അവസരം, സുഹൃത്തുക്കളെ അബദ്ധങ്ങളില്‍ നിന്നും രക്ഷിക്കാനാകും, വിവാദപരമായ കാര്യങ്ങളില്‍ നയപരമായ ഇടപെടലുകള്‍ നടത്തും, കുടുംബക്ഷേത്രത്തിലെ ഉത്സവങ്ങളില്‍ മുഖ്യസ്ഥാനം വഹിക്കാനാകും, സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിച്ചു വേണം. മാതാപിതാക്കളുമായി വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനിടയുണ്ട്.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

അധികാര പരിധി വര്‍ധിക്കും, പിതാവിന് മേന്മ, ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ക്കു തുടക്കം കുറിക്കാനാകും, സന്താനങ്ങള്‍ മുഖേന നേട്ടങ്ങളുണ്ടാകും, പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അധികാരം നിലനിര്‍ത്താനാകും, സാമ്പത്തിക പ്രശ്നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാനാകും, അയല്‍വാസികളുമായി അടുത്തബന്ധം പുലര്‍ത്തും, തൊഴില്‍സംബന്ധമായി ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കും, മേലധികാരികളുടെ പ്രീതിക്ക് പാത്രമാകും.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

മുടങ്ങിക്കിടന്നിരുന്ന വിദേശയാത്ര സഫലമാക്കുന്നതിനു ശ്രമം നടത്തും, വിവാഹക്കാര്യങ്ങളില്‍ തീരുമാനമാകും, സുഹൃത്തുക്കളുടെ സഹായത്തോടെ വ്യാപാരം വിപുലപ്പെടുത്താന്‍ തീരുമാനിക്കും, മുന്‍കോപം വര്‍ധിക്കും, എതിര്‍ലിംഗത്തില്‍പ്പെട്ടവരുമായി ഇടപഴകുമ്പോള്‍ വിവാദങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം, ബന്ധുജനങ്ങളുമായുള്ള അഭിപ്രായ വ്യത്യാസം കലഹങ്ങളാകാതെ ശ്രദ്ധിക്കണം, സന്താനങ്ങള്‍ക്ക് കലാമേഖലയില്‍ അംഗീകാരവും പ്രശസ്തിയും ഉണ്ടാകും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

അഹോരാത്രം അധ്വാനിക്കുന്നതിന് അര്‍ഹമായ പ്രതിഫലം കിട്ടും, പുതിയ സൗഹൃദബന്ധങ്ങള്‍ നേട്ടങ്ങളുണ്ടാക്കി തരും, ശത്രുവിനെ തുരത്തും, ജീവിതപങ്കാളിക്ക് തൊഴില്‍ നഷ്ടമുണ്ടാകാനിടയുണ്ട്, സന്താനങ്ങളാല്‍ നന്മകളുണ്ടാകും, കുടുംബത്തില്‍ ബന്ധുക്കള്‍ വിരുന്നിനെത്തും, സാമ്പത്തികമായി ഭദ്രതയുണ്ടാക്കാന്‍ സാധിക്കും, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും, സഹോദരങ്ങളില്‍ നിന്നും സഹായം ഉണ്ടാകും, കാര്യഗൗരവത്തോടെ പെരുമാറുന്ന സന്താനങ്ങളില്‍ സംതൃപ്തി തോന്നും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

വിദേശത്ത് തൊഴിലില്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, എന്‍ജിനിയറിങ്, നിര്‍മാണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉന്നതിയുണ്ടാകും, സല്‍പുത്രലാഭമുണ്ടാകും, ജീവിതപങ്കാളിയുടെ വാക്കുകള്‍ക്ക് മുന്‍ഗണന നല്‍കും, ആഡംബര വാഹനങ്ങള്‍ വാങ്ങും, തൊഴിലിനോടനുബന്ധിച്ചുള്ള കോഴ്സുകള്‍ക്ക് ചേരും, അനുചിതമായ സൗഹൃദങ്ങള്‍ വന്നു ചേരും, സാമ്പത്തിക പ്രശ്നങ്ങളുണ്ടാകും, സഹോദരതുല്യരില്‍ നിന്നും സഹായം ഉണ്ടാകും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4)

കലാരംഗത്ത് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, സാഹിത്യകാരന്മാര്‍ക്കും മികച്ച അവസരങ്ങള്‍ കൈവരുന്നതാണ്, വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ഉയരങ്ങള്‍ താണ്ടാന്‍ സാധിക്കും, മാര്‍ക്കറ്റിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്തുതര്‍ഹ്യ സേവനത്തിന് അംഗീകാരം ലഭിക്കും, മത്സരജയമുണ്ടാകും, പിടിവാശി വിജയിപ്പിക്കുന്നതിനായി ശ്രമിക്കും, കാര്യാലോചന കൂടാതെ ഒന്നിലും എടുത്തു ചാടാതെ ശ്രദ്ധിക്കണം, ജീവിതപങ്കാളി മുഖേന നേട്ടങ്ങളുണ്ടാകും.

മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

ആസൂത്രണമികവോടെ പ്രവര്‍ത്തിക്കും, മാതുലന്മാരാല്‍ മേന്മകളുണ്ടാകും, കുടുംബക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാ കര്‍മങ്ങള്‍ നടക്കും, സന്താനങ്ങളാല്‍ നേട്ടങ്ങളുണ്ടാകും, ലഹരി വസ്തു ഉപയോഗത്തില്‍ നിന്നും ചികിത്സയിലൂടെ മോചനം ഉണ്ടാകും, ഗൃഹനിര്‍മാണത്തിനായി ആഭരണങ്ങള്‍ വില്‍ക്കുന്നതിനായി തീരുമാനിക്കും, അത്യാവശ്യഘട്ടങ്ങളില്‍ ബന്ധുജനങ്ങളില്‍ നിന്നും സഹായം ഉണ്ടാകും, നയപരമായി എല്ലാക്കാര്യത്തിലും ഇടപെടും.

Related Posts