നക്ഷത്രവിചാരം
മെയ് മാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

ബിസിനസ് വിപുലീകരിക്കാന്‍ സാഹചര്യം വന്നുചേരും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ സമയം. വിവാഹിതരായവര്‍ക്ക് സമ്മിശ്രഫലങ്ങള്‍ ലഭിക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലകാലം. ബിസിനസുചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണം. വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ ശ്രദ്ധിക്കണം. കുടുംബബന്ധം മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രദ്ധിക്കണം.

മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)

തൊഴില്‍മേഖലയില്‍ സമ്മിശ്രഫലങ്ങള്‍ ലഭിക്കും. തൊഴില്‍മേഖലയില്‍ ചില മാറ്റങ്ങള്‍ക്കു യോഗമുണ്ട്. കുടുംബത്തില്‍ സന്തോഷാന്തരീക്ഷം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. ചെലവുകള്‍ വര്‍ധിക്കാന്‍ യോഗമുണ്ട്.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

ഈ കുറുകാര്‍ക്ക് ഗുണപരമായ മാറ്റങ്ങള്‍ക്ക് അനുയോജ്യമായ കാലമാണിത്. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഭേദപ്പെട്ട മാസമാണിത്. വിദ്യാര്‍ഥികള്‍ക്ക് സമ്മിശ്രഫലങ്ങളാണ് ലഭിക്കുക. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

തൊഴില്‍മേഖലയില്‍ ശ്രദ്ധിച്ച് ഇടപെടുക. സഹപ്രവര്‍ത്തകരുമായി നല്ലബന്ധം പുലര്‍ത്താന്‍ ശ്രദ്ധിക്കുക. വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ ശ്രദ്ധിക്കുക. ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ വരാവുന്ന സമയമാണിത്. കുടുംബത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകാന്‍ ശ്രദ്ധിക്കുക.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

തൊഴില്‍മേഖലയില്‍ സമ്മിശ്രഫലങ്ങള്‍ക്കു യോഗം. ഭാഗ്യം തുണയ്ക്കുന്നകാലമല്ലിത്. ബിസിനസില്‍ ചില ബുദ്ധിമുട്ടുകള്‍ക്കു യോഗം കാണുന്നു. കുടുംബജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ വന്നുചേര്‍ന്നേക്കാം. വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ ശ്രദ്ധിക്കുക.

തുലാക്കൂറ് (ചിത്തിര1/2,ചോതി, വിശാഖം3/4)

തൊഴില്‍മേഖലയില്‍ ഗുണകരമായിരിക്കും. ബിസിനസ് വിപുലീകരിക്കാന്‍ അവസരം വന്നുചേരും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. മറ്റുള്ളവരോടു സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

തൊഴില്‍പരമായി മികച്ചകാലം. ബിസിനസുകാര്‍ക്കും കാര്യങ്ങള്‍ അനുകൂലമാണ്. വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ ശ്രദ്ധിക്കണം. കുടുംബജീവിതത്തില്‍ സന്തോഷാനുഭവത്തിനു യോഗമുണ്ട്. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

ധനുക്കൂറുകാര്‍ക്ക് ഈ മാസം സമ്മിശ്രഫലങ്ങളുടെ കാലമാണ്. തൊഴില്‍മേഖലയില്‍ ജാഗ്രത ആവശ്യമാണ്. വിദ്യാര്‍ഥികള്‍ക്ക് മെയ് പകുതിക്കുശേഷം കാര്യങ്ങള്‍ അനുകൂലമാകും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക. ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കുക.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

തൊഴില്‍മേഖലയില്‍ സമ്മിശ്രഫലങ്ങളുണ്ടാകും. ബിസിനസുകാര്‍ക്ക് അനുകൂലമായ കാലം. വിദ്യാര്‍ഥികള്‍ക്ക് ഗുണപ്രദമായ സമയം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

തൊഴില്‍ മേഖലയില്‍ ശ്രദ്ധിക്കേണ്ടകാലം. വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ അലംഭാവം കാട്ടരുത്. ബിസിനസില്‍ നേട്ടങ്ങളുണ്ടാകും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. പണച്ചെലവ് വര്‍ധിക്കും.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

തൊഴില്‍ മേഖലയില്‍ വെല്ലുവിളികള്‍ നേരിടും. വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ ശ്രദ്ധിക്കണം. മത്സരപരീക്ഷകള്‍ അഭിമുഖീകരിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ അനുകൂലമാകും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

Related Posts