നക്ഷത്രവിചാരം
ചൊവ്വയുടെ രാശിമാറ്റം; ഫെബ്രുവരി 22 വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കുക

2020 ഡിസംബര്‍ 24ന് വ്യാഴാഴ്ച രാവിലെ 11:42 ന് ചൊവ്വ മീനത്തില്‍നിന്നും മേടത്തിലേക്ക് രാശിമാറ്റം നടത്തി. ഫെബ്രുവരി 22 വരെ ഇവിടെ തുടരും. ഈ രാശിമാറ്റം ഓരോ കൂറുകാരെയും എങ്ങനെ ബാധിക്കുമെന്നു നോക്കാം.

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

ആളുകളോട് ഇടപെടുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക. കുടുംബ ജീവിതത്തില്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ശ്രദ്ധിക്കണം. സ്വത്തുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ നേടാന്‍ കഴിയും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

ചെലവ് വര്‍ധിക്കുന്നകാലമാണിത്. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കും. ദീര്‍ഘദൂര യാത്രകള്‍ക്കു യോഗം. നിയമപരമായ തര്‍ക്കങ്ങളില്‍ വിജയം നേടാന്‍ സാധ്യതയുണ്ട്. കുടുംബ ജീവിതത്തില്‍ അസന്തുഷ്ടി ഉണ്ടാകാതെ ശ്രദ്ധിക്കുക.

മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)

സാമ്പത്തികമായി നേട്ടത്തിന്റെ കാലം. ഒന്നിലധികം ഉറവിടങ്ങളില്‍ നിന്നും പണം വന്നു ചേരാന്‍ യോഗമുണ്ട്. പുതിയ സുഹൃത്തുക്കള്‍ വന്നുചേരും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

തൊഴില്‍പരമായി നേട്ടത്തിന്റെ കാലം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ അസന്തുഷ്ടി ഉണ്ടാകാതെ ശ്രദ്ധിക്കുക.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

ആത്മീയമായ താല്‍പ്പര്യം വര്‍ധിക്കും. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ദീര്‍ഘദൂര യാത്രകള്‍ക്കു യോഗമുണ്ട്. സ്വത്ത് വന്നുചേരുന്നതിനും യോഗം. തൊഴില്‍ മാറ്റത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ കാലം.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

കന്നികൂറുകാര്‍ക്ക് അത്ര അനുകൂലമായ കാലമല്ല. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. വാഹനം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. സാമ്പത്തിക നേട്ടത്തിനു യോഗമുണ്ട്.

തുലാക്കൂറ് (ചിത്തിര1/2,ചോതി,വിശാഖം3/4)

ബിസിനസുകാര്‍ക്ക് സാമ്പത്തികനേട്ടത്തിന്റെ കാലം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. പൊതുവേ സമ്മിശ്രഫലങ്ങളാണ് ഈ രാശിക്കാര്‍ക്കു വന്നുചേരുക.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

തൊഴില്‍പരമായി നേട്ടത്തിനു യോഗം. പ്രശസ്തി വര്‍ധിക്കും. സാമ്പത്തികമായി നേട്ടത്തിനു യോഗമുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും. കുടുംബ ജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം. തൊഴില്‍പരമായി നേട്ടത്തിന്റെ കാലം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

സ്വത്തുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ നേടാന്‍ കഴിയും. വീടോ വാഹനമോ വാങ്ങാന്‍ സാധ്യതയുണ്ട്. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. കുടുംബ ജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം. സാമ്പത്തിക നേട്ടത്തിനു യോഗമുണ്ട്.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

ഈ രാശിക്കാര്‍ക്കു ശുഭകരമായ കാലമാണിത്. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. എതിരാളികളെ ജയിക്കും. തൊഴില്‍ മേഖലയില്‍ നേട്ടം. സംരംഭം വിപുലീകരിക്കാന്‍ അനുകൂല സമയം.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

സാമ്പത്തിക നേട്ടത്തിന്റെ കാലം. ഭാഗ്യം നിങ്ങളില്‍ വന്നുചേരുന്ന കാലം. സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്തി വര്‍ധിക്കും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം.

Related Posts