നക്ഷത്രവിചാരം
മാര്‍ച്ച് മാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് ഏറെ നിര്‍ണാകയം. സുഹൃത്തുക്കള്‍ക്കൊപ്പം നടത്താന്‍ നിശ്ചയിച്ച കാര്യങ്ങള്‍ക്കു മാറ്റമുണ്ടാകില്ല. നേട്ടങ്ങള്‍ കൈവരും. ദൂരയാത്ര നടത്താന്‍ ആഗ്രഹമുണ്ടാകും. വ്യക്തിപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയാല്‍ യാത്ര യാഥാര്‍ഥ്യമാകും. ഭൂതവും ഭാവിയും തമ്മിലുള്ള ഉത്കണ്ഠകള്‍ ഒഴിവാക്കണം.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഉദ്യോഗത്തില്‍ മാറ്റമുണ്ടാകും. പ്രമോഷന്‍ ലഭിച്ചേക്കാം. ജീവിതത്തിനു പുതിയ ദിശ കണ്ടെത്തും. സാമ്പത്തികനേട്ടങ്ങള്‍ കൈവരാം. അനന്തരാവകാശം ലഭിക്കാന്‍ സാധ്യതയുണ്ട്. പുറത്തുനിന്നുള്ള വരുമാന സ്രോതസുകളില്‍നിന്ന് നേട്ടമുണ്ടാകും. അസ്വസ്ഥതയുണ്ടാക്കുന്ന സാഹചര്യങ്ങളെ ശുഭാപ്തിവിശ്വാസത്തോടെ നേരിടും. കാര്യങ്ങളില്‍ വ്യക്തത ആവശ്യപ്പെടണം. സുഹൃത്തിലൂടെയോ പരിചയക്കാരനിലൂടെയോ ആശയക്കുഴപ്പങ്ങള്‍ക്കു പരിഹാരം ലഭിച്ചേക്കാം.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

പഴയ സുഹൃത്തുമായി ബന്ധപ്പെട്ട് യാത്രയ്ക്കു സാധ്യതയുണ്ട്. ഇതു സന്തോഷം നല്‍കും. പണം ചെലവാക്കുന്നതിനു മുമ്പ് ശ്രദ്ധിക്കണം. പങ്കിട്ട മൂല്യങ്ങളെക്കുറിച്ചും വികാരങ്ങളെകുറിച്ചും കൂടുതല്‍ മനസിലാക്കും. ഒരു കാര്യത്തിലും തിരക്കുകൂട്ടരുത്.

കര്‍ക്കിടക കൂറ് (പുണര്‍തം 1/4, പൂയ്യം, ആയില്യം)

അപ്രതീക്ഷിത സാഹചര്യങ്ങള്‍ ഉത്കണ്ഠ സൃഷ്ടിക്കും. വരുമാന മേഖല ആശങ്കയുണ്ടാക്കും. ജോലിസ്ഥലത്തെ മാറ്റങ്ങള്‍ പ്രശ്നങ്ങള്‍ക്കു കാരണമാകും. ജോലിസ്ഥലവുമായി പൊരുത്തപ്പെടും. നല്ല കാര്യങ്ങള്‍ സംഭവിക്കും. ഉത്തരവാദിത്തം വര്‍ധിക്കും. കരിയര്‍ മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങളുണ്ടാകും. ജോലിസ്ഥലത്തു മികച്ച ധാരണയും വിട്ടുവീഴ്ചയും വേണ്ടിവരും. അവധിക്കാലം ആഘോഷിക്കാന്‍ വിദേശ രാജ്യങ്ങളിലേക്കു പോകാന്‍ യോഗമുണ്ട്.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

വിവാഹം, പാര്‍ട്ണര്‍ഷിപ്പ് മേഖലകളില്‍ അപ്രതീക്ഷിത സംഭവവികാസങ്ങളുണ്ടാകും. മാനസികസഞ്ചാരം വര്‍ധിക്കും. ഈ വിഷയങ്ങളില്‍ അതിവേഗം മനസ് മാറും. ഉത്തരവാദിത്തങ്ങള്‍ മാനസിക സംഘര്‍ഷമുണ്ടാക്കും. മാസത്തിന്റെ രണ്ടാം പകുതിയില്‍ ജോലിസ്ഥലത്ത് അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. ഇവ സൗഹാര്‍ദ്ദപരമായി പരിഹരിക്കപ്പെടും. ജോലി, ബന്ധങ്ങള്‍, വിഭവങ്ങള്‍ എന്നിവയില്‍ ശ്രദ്ധ വേണം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ജോലിയില്‍ അപ്രതീക്ഷിത സംഭവങ്ങളുണ്ടാകും. ഇത് മാനസിക ചാഞ്ചല്യം സൃഷ്ടിക്കും. ബിസിനസില്‍ ലാഭമുണ്ടായേക്കാവുന്ന ചര്‍ച്ചകള്‍ നടന്നേക്കാം. വീട്ടില്‍ പൊരുത്തമുണ്ടാകും. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത വേണം. മാസത്തിന്റെ രണ്ടാംപാദം നിക്ഷേപങ്ങള്‍ക്കും ഊഹക്കച്ചവടങ്ങള്‍ക്കും ഉചിതം. നഷ്ടപ്പെട്ട പങ്കാളിത്ത അവസരം തിരിച്ചുവരാം. ഇത് കരിയറില്‍ പ്രശ്നങ്ങളുണ്ടാക്കും. പണ വിഷയങ്ങളില്‍ വിശകലനങ്ങള്‍ വേണം.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

സാമൂഹിക പ്രവര്‍ത്തനങ്ങളുടെ മാസം. ഹ്രസ്വയാത്രയ്ക്ക് അവസരമുണ്ടാകും. യാത്രയ്ക്കു മുമ്പ് പങ്കാളിയുമായുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റേണ്ടിവരും. 15-നോ അതിനുശേഷമോ യാത്ര യാഥാര്‍ഥ്യമാകാം. മുന്‍കാല അനുഭവങ്ങള്‍ പ്രയോജനപ്പെടും. ആശയവിനിമയങ്ങളില്‍ പൊരുത്തമുണ്ടാകും. വിട്ടുവീഴ്ചകള്‍ക്കു തയാറാകണം. ജോലിയില്‍ തിരക്ക് വര്‍ധിക്കും. എന്നിരുന്നാലും യാത്രയ്ക്കു തടസമുണ്ടാകില്ല. പുതിയ ബന്ധങ്ങളും പങ്കാളിത്തങ്ങളും നേട്ടമുണ്ടാക്കും.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ഗാര്‍ഹിക കാര്യങ്ങള്‍ക്കു മുന്‍ഗണന. നിങ്ങളുടെ വ്യക്തിഗതകാര്യങ്ങളില്‍ മാറ്റമുണ്ടായേക്കാം. താമസമാറ്റത്തിനു സാധ്യത. വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ തേടിവരും. മേധാവിക്കു നിങ്ങളെ ഇഷ്ടപ്പെടും. ഇത് നേട്ടങ്ങള്‍ക്കു കാരണമാകും. ചില ആശങ്കകള്‍ക്കു സാധ്യതയുണ്ടെങ്കിലും മൊത്തത്തിലുള്ള ചിത്രം അനുകൂലമാണ്.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ആശയവിനിമയ മേഖലയില്‍ ശ്രദ്ധ വേണം. പഴയ നിക്ഷേപവുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത ശുഭവാര്‍ത്തകള്‍ തേടിവരും. ഇക്കാര്യത്തില്‍ നിങ്ങള്‍ക്കു തീരുമാനമെടുക്കേണ്ടിവരും. ഗുണദോഷങ്ങള്‍ ശ്രദ്ധാപൂര്‍വം പരിശോധിക്കണം. ഇതു സാഹചര്യത്തെക്കുറിച്ച് ബോധ്യമുണ്ടാക്കും. തിടുക്കത്തിലുള്ള തീരുമാനങ്ങള്‍ ഒഴിവാക്കുക.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

വീട്ടുചെലവുകള്‍ വര്‍ധിക്കാന്‍ സാധ്യത. തിടുക്കത്തില്‍ സ്വീകരിക്കുന്ന തീരുമാനങ്ങളില്‍ പിന്നീട് ദുഖിക്കും. ചിന്തിച്ച് തീരുമാനങ്ങളെടുക്കുന്നത് ഉചിതം. ഇടവേളയെടുക്കുന്നത് നല്ലതാണ്. വീട് മാറാന്‍ ആ്രഗഹമുണ്ടാകും. ങ്കാളിയുമായി മുമ്പ് തീരുമാനിച്ച കാര്യങ്ങള്‍ നടക്കാന്‍ സാധ്യത.

കുംഭക്കുറ് (അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4)

സുഹൃത്തുക്കളുമായി ബന്ധപ്പെട്ട മാസം. പുതിയ ആളുകളെ കണ്ടുമുട്ടും. നല്ലതല്ലാത്ത വാക്കുകള്‍ ഇവരുമായി പങ്കുവയ്ക്കാതിരിക്കാന്‍ കരുതല്‍ വേണം. പുതിയ അനുഭവങ്ങളുണ്ടാകും. ഇത് വേവലാതികള്‍ക്കു കാരണമാകാം. ഭാവി-ഭൂത കാലങ്ങള്‍ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാകും. സംഭാഷണങ്ങള്‍ സന്തോഷം നല്‍കും.

മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി )

മനസ് ചാഞ്ചല്യപ്പെടാന്‍ സാധ്യത. പക്ഷേ മുന്‍കരുതലെടുത്തിരിക്കും. മുന്‍കാല അനുഭവങ്ങളിലെ ആശയക്കുഴപ്പം വരുമാനത്തില്‍ പ്രതിഫലിക്കും. ഇത് പരിഹരിക്കാന്‍ പങ്കാളിയുടെ സഹായമുണ്ടാകും. സാമ്പത്തികം മെച്ചപ്പെടുത്താനുള്ള അവസരങ്ങളുണ്ടാകും. പക്ഷേ, ചില ആശങ്കകള്‍ക്കു കാരണമാകും. ഉത്തരവാദിത്തബോധം മയപ്പെടുത്തും. സ്വയം വിഷമിക്കേണ്ട ആവശ്യമില്ല. സാമൂഹിക, വിനോദ പ്രവര്‍ത്തനങ്ങള്‍ക്കു താത്പര്യം പ്രകടിപ്പിക്കും. വളരെ ഊര്‍ജസ്വലത അനുഭവപ്പെടാം. പക്ഷേ, ഇത് അശ്രദ്ധ സൃഷ്ടിക്കും. ശ്രദ്ധിച്ചു ചുവടുകള്‍ വയ്ക്കുക.

Related Posts