നക്ഷത്രവിചാരം
മാര്‍ച്ച് മാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

തൊഴില്‍പരമായി മാറ്റങ്ങളുണ്ടാകും,വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂല അറിയിപ്പ് ലഭിക്കും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലമാറ്റം, ദൂരസ്ഥലങ്ങളിലേക്ക് യാത്ര, സാമ്പത്തികമായി ഉയര്‍ച്ചയുണ്ടാകും,വാസഗൃഹം മാറി താമസിക്കേണ്ടതായി വരും, വിവാദവിഷയങ്ങളില്‍നിന്നും വിട്ടു നില്‍ക്കണം, സര്‍ക്കാരില്‍ നിന്നും ശിക്ഷണ നടപടികള്‍ നേരിടേണ്ടതായി വരും, വിലപിടിച്ച രേഖകള്‍ യാത്രക്കിടെ നഷ്ടപ്പെടാതെ സൂക്ഷിക്കണം. ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും, വിവാഹക്കാര്യങ്ങള്‍ അനുകൂലമാകും, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും, പിതൃസ്വത്ത് കൈവശം വന്നു ചേരും, പൊതുപ്രവര്‍ത്തകര്‍ക്ക് ജനസമ്മതി വര്‍ധിക്കും, സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം, ചിട്ടി, ലോണ്‍ എന്നിവയില്‍ നിന്നും നേട്ടങ്ങളുണ്ടാകും, സര്‍ക്കാര്‍ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂല ഉത്തരവ് ലഭിക്കും, കൃഷികാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, വാഹനാപകടങ്ങളില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും,കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികവു തെളിയിക്കാനാകും, അംഗീകാരങ്ങള്‍ തേടിയെത്തും, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് മേഖലകളില്‍ നിന്നും നേട്ടങ്ങളുണ്ടാകും, ജോലി സംബന്ധമായി ദീര്‍ഘയാത്രകള്‍ നടത്തേണ്ടതായി വരും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

സര്‍ക്കാരില്‍ നിന്നും ആനുകൂല്യം, ഉദ്യോഗസ്ഥര്‍ക്ക് തൊഴിലില്‍ ഉന്നതി,പട്ടാളം,പൊലീസ് രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം, കലാരംഗത്ത് അംഗീകാരം, വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനും സാധിക്കും, ആഡംബര വാഹനം വാങ്ങിക്കും, കാര്‍ഷിക കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും, ഭൂമി കച്ചവട രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, തര്‍ക്ക വിഷയങ്ങളില്‍ അനുകൂലതീരുമാനങ്ങളുണ്ടാകും, സഹോദരങ്ങളുമായി അഭിപ്രായ ഭിന്നതയുണ്ടാകും, മാനസിക സമ്മര്‍ദം വര്‍ധിക്കും, അലസതയുണ്ടാകും.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

സ്ഥാനചലനം, ശത്രുക്കള്‍ ശക്തരാകുമെങ്കിലും തന്ത്രപരമായ നീക്കങ്ങള്‍ നടത്തും, ഉന്നതപദവികള്‍ തേടിയെത്തും, അധികാരം വേണ്ടവിധത്തില്‍ ഉപയോഗിക്കും.ദൂരയാത്രയും അലച്ചിലും ഉണ്ടാകും, പൂര്‍വിക സ്വത്ത് കൈവശം വന്നു ചേരും, സുഹൃത്തുക്കളുടെ സഹായം ഉണ്ടാകും, ഉപകാരം ചെയ്തവര്‍ക്ക് ഉപദ്രവം ചെയ്യുന്ന സാഹചര്യം ഉണ്ടാകും, സന്താനങ്ങള്‍ക്ക് തൊഴിലില്‍ ഉന്നതിയുണ്ടാകും, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, ജീവിതപങ്കാളിയുമായി വാക് തര്‍ക്കങ്ങളുണ്ടാകും, വിവാഹക്കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങളുണ്ടാകും, പിതാവിനാല്‍ മാനസിക വിഷമതയുണ്ടാകും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

കാര്‍ഷിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, ദൂരസ്ഥലങ്ങളില്‍ വ്യാപാരഭിവൃദ്ധിയുണ്ടാകും, സഹോദരങ്ങളില്‍ നിന്നും സഹായം ഉണ്ടാകും, സാമ്പത്തിക കാര്യങ്ങളില്‍ ഗുണാനുഭവം ഉണ്ടാകും, വാഹനം മാറ്റി വാങ്ങുന്നതിനിടയുണ്ട്, സന്താനങ്ങളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും, മത്സരങ്ങളില്‍ ജയം, ബന്ധുക്കളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും, വിവാഹം തീരുമാനിക്കും, പൊതുപ്രവര്‍ത്തകര്‍ക്ക് ജനപിന്തുണയേറും. പിതൃതുല്യരായവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകും, കുടുംബക്ഷേത്രോത്സവത്തിനു നേതൃത്വം നല്‍കും, മാതൃബന്ധുക്കളെ സഹായിക്കേണ്ടതായിവരും, കുടുംബ പ്രശ്നങ്ങള്‍രമ്യമായി പരിഹരിക്കും.

കന്നിക്കൂറ്(ഉത്രം 3/4,അത്തം, ചിത്തിര 1/2)

സന്താനഭാഗ്യം, സാമ്പത്തിക ചെലവേറും, പ്രതീക്ഷിക്കാതെ ധനം വന്നു ചേരും, സാമ്പത്തികാച്ചടക്കം പാലിക്കണം, തൊഴിലില്‍ മാറ്റമോ, ഒന്നിലധികം തൊഴില്‍ ഒരേ സമയംകൈകാര്യം ചെയ്യുന്നതിനോ ഇടയുണ്ട്, ബന്ധുജനങ്ങളുടെ സഹായം, ദൂരയാത്രകള്‍ നടത്തേണ്ടതായി വരും, സാങ്കേതിക കാര്യങ്ങളില്‍ അറിവ് വര്‍ധിക്കും, വിവാദ വിഷയങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം, യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങളെ സമീപിക്കും, ലോണ്‍ ലഭിക്കുന്നതിനായി ശ്രമങ്ങള്‍ നടത്തും, സുഹൃത്തുക്കളുടെ സഹായത്താല്‍ ആസൂത്രണം ചെയ്ത കാര്യങ്ങള്‍ നടപ്പാക്കും, വാഹനത്തിന് അറ്റകുറ്റപ്പണി.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

കുടുംബത്തില്‍ സന്തോഷാനുഭവം, ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കും, തൊഴിലില്‍ ഗുണപരമായി മാറ്റങ്ങളുണ്ടാകും, ഹോട്ടല്‍ വ്യവസായരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും, സാമ്പത്തിക പ്രതിസന്ധികള്‍ തീരും, വിദേശത്ത് തൊഴില്‍ ലാഭമുണ്ടാകും, സന്താനങ്ങള്‍ക്ക് ഗുണകരമായ നേട്ടങ്ങളുണ്ടാകും, ജീവിതപങ്കാളിക്ക് നേട്ടങ്ങളുണ്ടാകും,സഹായം ചെയ്തവരില്‍ നിന്നും തിക്താനുഭവങ്ങളുണ്ടാകും, ആരോഗ്യം വീണ്ടെടുക്കും, വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങളുണ്ടാകും, കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികവ് തെളിയിക്കാനാകും.

വൃശ്ചികക്കൂറ്(വിശാഖം 1/4, അനിഴം, തൃക്കേട്ട)

വിദേശ സഞ്ചാരം, സാമ്പത്തിക സ്രോതസുകള്‍ വിപുലപ്പെടുത്തും, അധ്യാപക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കും, ബന്ധുജനങ്ങളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും, ചലച്ചിത്ര മേഖലയില്‍ മികച്ച അവസരങ്ങള്‍ കൈവരും, ഉന്നത സ്ഥാനീയരുമായി അടുത്ത ബന്ധം പുലര്‍ത്തും, ജീവിതപങ്കാളിക്ക് തൊഴിലില്‍ ഉന്നതിയുണ്ടാകും, ശത്രുക്കളെ എതിര്‍ത്തു തോല്‍പ്പിക്കും, തര്‍ക്ക വിഷയങ്ങളില്‍ അനുകൂല തീരുമാനം, നാല്‍ക്കാലികള്‍ മൂലംനേട്ടം, വാക് ദോഷങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം, സാഹസിക പ്രവര്‍ത്തികളില്‍ നിന്നും വിട്ടുനില്‍ക്കണം.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

വിവാഹം , ദൂരദേശത്തേക്ക് സ്ഥലമാറ്റം, സാമ്പത്തിക സ്ഥിതിയില്‍ ഗുണപരമായ മാറ്റം, വാസഗൃഹംമോടിപിടിപ്പിക്കും, സാങ്കേതിക രംഗങ്ങളില്‍ നേട്ടങ്ങളുണ്ടാകും, തൊഴിലില്‍ അനുകൂല മാറ്റങ്ങളുണ്ടാകും, എതിര്‍പ്പുകളെ മറികടക്കാനാകും, എതിരാളികളെ തന്ത്രപരമായി നേരിടും,ദൂരയാത്രകള്‍ ഒഴിവാക്കാനാകില്ല, ജീവിതപങ്കാളിക്ക് തൊഴിലില്‍ മാറ്റങ്ങളുണ്ടാകും, സന്താനങ്ങളാല്‍ സന്തോഷാനുഭവങ്ങളുണ്ടാകും, കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും, ഉത്സവാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും,സുഹൃത്തുക്കളുടെ സഹായം ലഭിക്കും, ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധ വേണം.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

കുടുംബത്തില്‍ അഭിവൃദ്ധിയുണ്ടാകും, സഹോദരങ്ങള്‍ക്ക് മേന്മയുണ്ടാകും, വിദേശത്ത് തൊഴിലില്‍ ഉന്നതിയുംനേട്ടവും ഉണ്ടാകും, സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം, വിവാഹക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകും, മാതാവിനാല്‍ ഗുണാനുഭവം ഉണ്ടാകും, ജീവിതപങ്കാളിയില്‍ നിന്നും നേട്ടങ്ങളുണ്ടാകും, വാഹനം മാറ്റി വാങ്ങും, ഭൂമി വാങ്ങുന്നതിന് ശ്രമം നടത്തും,കാര്‍ഷിക വൃത്തിയില്‍ നിന്നും നേട്ടങ്ങളുണ്ടാകും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും, വിദ്യാഭ്യാസ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തും, മാനസിക സന്തോഷം കൈവരും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4)

തൊഴില്‍ മേഖലയില്‍ വഴിത്തിരിവ്, സുഹൃത്തുക്കളില്‍ നിന്നും അടിയന്തരഘട്ടങ്ങളില്‍ സഹായം ലഭിക്കും, തര്‍ക്ക വിഷയങ്ങളില്‍ ശാശ്വത പരിഹാരം, ജീവിതപങ്കാളിക്ക് തൊഴിലില്‍ ഉന്നതി, സന്താനങ്ങള്‍ മുഖേന ഗുണാനുഭവം, വാഹനം മാറ്റി വാങ്ങും, ദൂരയാത്രയും അലച്ചിലും ഉണ്ടാകും, ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, വാക്ചാതുരി പ്രകടിപ്പിക്കും, വിശേഷപ്പെട്ട ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങിക്കും, സ്വര്‍ണാഭരണ നിര്‍മാണ ശാലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും, നേതൃപാടവം പ്രകടിപ്പിക്കും,ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍പുനരാരംഭിക്കും.

മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

തൊഴില്‍ രംഗത്ത് അനിശ്ചിതത്വങ്ങളുണ്ടാകുമെങ്കിലും ഈശ്വരാനുഗ്രഹത്താല്‍ പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കും, ഭാഗ്യാനുഭവങ്ങളുണ്ടാകും, സന്താനഗുണം, ജീവിതപങ്കാളിക്ക് നേട്ടം, മാതുലന്മാരാല്‍ സഹായം, ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ അറിവ് വര്‍ധിക്കും,കാര്‍ഷിക കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, കുടുംബസമേതം പുണ്യക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തും, അശ്രദ്ധ മൂലം അബദ്ധങ്ങളുണ്ടാകരുത്, കൂട്ടുവ്യാപാരം വിപുലീകരിക്കും, കുടുംബത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും, ലോണ്‍, ചിട്ടി എന്നിവയില്‍ നിന്നും ധനലാഭം,ആശുപത്രി വാസം.

തയാറാക്കിയത്: ജ്യോതിഷാചാര്യ ഷാജി.പി.എ,
ഫോണ്‍: 9995373305

Related Posts