മന്ത്രങ്ങള്‍
ഹനുമാന്‍സ്വാമിയെ ഇങ്ങനെ ഭജിച്ചാല്‍ ഏതുരംഗത്തും വിജയം!

ജീവിതപരീക്ഷണങ്ങളെ അഭിമുഖീകരിക്കാത്തവരായി ആരുമുണ്ടാകില്ല. വെല്ലുവിളികള്‍ നിറഞ്ഞ ജീവിതത്തില്‍ വിജയസിദ്ധിമന്ത്രത്തിന് വളരെയേറെ പ്രാധാന്യമുണ്ടെന്ന് ആചാര്യന്മാര്‍ പറയുന്നു.

വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളും വിജയസിദ്ധിമന്ത്രം നിത്യവും ജപിച്ചാല്‍ വിജയം കൈവരുമെന്നും വിശ്വാസം. പരീക്ഷ, പന്തയം, അഭിമുഖം എന്നിവയ്ക്ക് ഒരുങ്ങുന്നവര്‍ വിജയസിദ്ധിമന്ത്രം ജപിക്കണമെന്നും ആചാര്യന്‍മാര്‍ പറയുന്നു. വ്യാപാരം, വ്യവസായം എന്നിവയില്‍ നഷ്ടം സംഭവിച്ച് മനസ്സു വേദനിക്കുന്നവര്‍ മന്ത്രം ഉരുവിട്ട് ശ്രീ ഹനുമാന്‍ സ്വാമിയെ വന്ദിച്ച് പൂജിച്ചാല്‍ അഭിവൃദ്ധി ഉണ്ടാകുമെന്നും വിശ്വാസം

”ഓം നമോ ഭഗവതേ സര്‍വ്വഗ്രഹാന്‍
ഭൂത ഭവിഷ്യത് വര്‍ത്തമാനാന്‍
ദൂരസ്ഥ സമീപസ്ഥാന്‍ ഛിന്ധിഛിന്ധി-
ഭിന്ധി ഭിന്ധി സര്‍വ്വകാല ദുഷ്ടബുദ്ധീ-
നുച്ചാടയോച്ചാടയ പരബലാന്‍ –
ക്ഷോഭയ ക്ഷോഭയ മമ സര്‍വ്വകാര്യാണി-
സാധയ സാധയ ഓം നമോഹനൂമതേ
ഓം ഹ്രാം ഹ്രീം ഹ്രൂീ ഫട്
ദേഹി ഓം ശിവസിദ്ധി: ഓം ഹ്രാം
ഓം ഹ്രീം ഓം ഹ്രൂം ഓം ഹ്രൈം
ഓം ഹ്രൌം ഓം ഹ്ര: സ്വാഹാ ”

Related Posts