സ്പെഷ്യല്‍
സാമ്പത്തിക നേട്ടത്തിന് വിഷുദിനത്തില്‍ ചെയ്യേണ്ടത്

ഹൈന്ദവ വിശ്വാസ പ്രകാരം അതീവ പ്രധാന്യമുളള ദിവസമാണല്ലോ വിഷുദിനം. ഭഗവാനെ കണികണ്ട് ഉണര്‍ന്ന് കൈനീട്ടവും വാങ്ങി പുതിയ തുടക്കത്തിന് ഒരുങ്ങുന്ന ദിനം.

ഈ ദിവസം വിഷ്ണു ഭഗവാനെയും കുബേരനെയും ലക്ഷ്മീദേവിയേയും ഭജിക്കുന്നത് അത്യുത്തമമാണ്.  സഹസ്രനാമം ജപിക്കുന്നതും ഭാഗ്യസൂക്തം ജപിക്കുന്നതും വഴിപാടായി കഴിക്കുന്നതും നല്ലതാണ്. സര്‍വ്വൈശ്വര്യ പൂജ വഴിപാടായി ചെയ്യുന്നതും സാമ്പത്തിക നേട്ടത്തിന് ഉത്തമമാണെന്നാണ് വിശ്വാസം.

ഭാഗ്യസൂക്തം

ഓം പ്രാതരഗ്‌നിം പ്രാതരിന്ദ്രം ഹവാമഹേ

പ്രാതര്‍മിത്രാവരുണാ പ്രാതരശ്വിന:

പ്രാതര്‍ഭഗം പുഷണം ബ്രഹ്മണസ്പതിം

പ്രാതസ്സോമമുത രുദ്രം ഹുവേമ

(പ്രഭാതത്തില്‍ അഗ്‌നി, ഇന്ദ്രന്‍, മിത്രവരുണന്മാര്‍, അശ്വിനിദേവന്മാര്‍, പൂഷന്‍, ബ്രാഹ്മണസ്പതി, സോമന്‍, രുദ്രന്‍ എന്നീ ദേവന്മാരെ സ്തുതിക്കുന്നു).

പ്രാതര്‍ജിതം ഭഗമുഗ്രം ഹുവേമ

വയം പുത്രമദിതേര്യോ വിധാതാ

ആധ്രശ്ചിദ്യം മന്യമാനസ്തുരശ്ചിദ്രാജാ

ചിദ്യം ഭഗം ഭക്ഷീത്യാഹ.

(പണക്കാരനും പാവപ്പെട്ടവനും രാജാവും പോലും പ്രാര്‍ഥിക്കുന്ന അദിതിയുടെ പുത്രനായ ഭഗനെ നമിക്കുന്നു. ഞങ്ങള്‍ക്ക് എല്ലാവിധ ഐശ്വര്യങ്ങളും നല്‍കിയാലും)

ഭഗ പ്രണേതര്‍ഭഗസത്യാരാധോ ഭഗേ

മാന്ധിയ മുദവദദന്ന

ഭഗപ്രണോ ജനയ ഗോഭിരശ്വൈര്‍ ഭഗപ്രനൃഭിര്‍നൃവം തസ്യാമ

(എല്ലാ ഐശ്വര്യങ്ങളുടെയും മൂര്‍ത്തിയായ ദേവാ, ഞങ്ങള്‍ക്കു സത്യധര്‍മത്തിലൂടെ മാത്രം ജീവിക്കാന്‍ തെളിഞ്ഞ ബുദ്ധി നല്‍കി അനുഗ്രഹിക്കൂ, അങ്ങയുടെ അനുഗ്രഹത്താല്‍ ഉത്തമ മനുഷ്യനായിത്തീരണമേ)

ഉത മധ്യേ അഹ്നാം

ഉതോദിതാ മഘവന്‍ സൂര്യസ്യ വയം ദേവനാം സുമതൌ സ്യാമ

(ഈശ്വരാനുഗ്രഹത്താല്‍ സകല ഐശ്വര്യവും ഉയര്‍ച്ചയും ഉണ്ടാകണമേ. ദിനം മുഴുവന്‍ ഉത്തമ പ്രവൃത്തിയിലേര്‍പ്പെടാനും നല്ലവരുമായി ഇടപെഴകാനും കഴിയേണമേ.)

ഭഗ ഏവ ഭഗവാഹം അസ്തു ദേവാ

സ്‌തേന വയം ഭഗവന്തസ്യാമ തന്ത്വാ

ഭഗ സര്‍വ ഇജ്ജോഹവീമി സനോ ഭഗ പുര ഏതാ ഭവേഹ.

(ഭഗവാനേ, കുടുംബത്തില്‍ ഐശ്വര്യം നിലനിര്‍ത്തണമേ. എപ്പോഴും ഞങ്ങളെ അനുഗ്രഹിച്ചാലും).

സമധ്വരായോഷസോനമന്ത ദധി

വേവ ശുചയേ പദായ.

അര്‍വാചീനം വസുവിദം ഭഗന്നോ രഥമിവാശ്വാ

വാജിന ആവഹന്തു

(പവിത്രമായ ദധിക്രാ വനത്തില്‍ കുതിരകള്‍ എത്ര ശക്തിയോടെയാണോ രഥം വലിക്കുന്നത് അതേ ശക്തിയോടെ അങ്ങയെ നമിക്കുന്നു )

വീരവതീസ്സദമുച്ഛന്തു ഭദ്രാ:

ഘൃതന്ദുഹാനാ വിശ്വത: പ്രപീനാ: യൂയം

പാത സ്വസ്തിഭിസ്സദാന:

(എന്നും പ്രഭാതത്തില്‍ എല്ലാവര്‍ക്കും ഐശ്വര്യവും സമ്പത്തും ജീവിതവിജയവും ലഭിക്കുവാന്‍ അനുഗ്രഹിച്ചാലും)

യേ മാഗ്‌നേ ഭാഗിനം സന്തമഥാഭാഗം ചികീര്‍ഷതി

അഭാഗമഗ്‌നേ തം കുരു മാമഗ്‌നേ ഭാഗിനം കുരു.

ഓം ശാന്തിശ്ശാന്തിശ്ശാന്തി:

Related Posts