മന്ത്രങ്ങള്‍
ഈ മന്ത്രം ജപിച്ചോളൂ ഭാഗ്യം ഉറപ്പ്!

ജീവിതത്തില്‍ ഭാഗ്യംകൂടിയുണ്ടെങ്കിലെ വിജയങ്ങള്‍ നേടാന്‍ കഴിയൂ. കഠിന പ്രേയത്‌നത്തിനൊപ്പം ഭാഗ്യം നിങ്ങള്‍ക്കൊപ്പമുണ്ടെങ്കില്‍ വേഗത്തില്‍ വിജയത്തിലെത്താന്‍ സാധിക്കും. പ്രവര്‍ത്തിക്കുന്ന ഏതുരംഗത്തും ഭാഗ്യംനിങ്ങളെ തുണച്ചാല്‍പിന്നെ ജീവിതത്തില്‍തിരിഞ്ഞുനോക്കേണ്ടിവരില്ല.
ഭാഗ്യം തെളിയുന്നതിനായി ആചാര്യന്‍മാര്‍ ഉപദേശിക്കുന്നതാണ് ബൃഹസ്പതി ഗായത്രി. ഈ മന്ത്രം 144 തവണ രണ്ടുനേരമാണ് ജപിക്കേണ്ടത്.

മന്ത്രം:

ഓം ബാര്‍ഹസ്പത്യായ വിദ്മഹേ
ദേവാചാര്യായ ധീമഹി
തന്നോ ബൃഹസ്പതിഃ പ്രചോദയാല്‍

ഈ മന്ത്രം ജപിക്കുകവഴി ഭാഗ്യസിദ്ധിയും കര്‍മ്മമേഖലയിലെ വിജയവും ഐശ്വര്യവും ധനധാന്യസമൃദ്ധിയുമാണ് ഫലമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ബൃഹസ്പതി ഗായത്രി ജപിക്കുന്നവര്‍ക്ക് ഏര്‍പ്പെടുന്ന മേഖലകളിലൊന്നും തടസങ്ങള്‍ വന്നുചേരില്ലെന്നും ആചാര്യന്‍മാര്‍ പറയുന്നു.

ഇവിടെ മന്ത്രങ്ങള്‍ കൊടുക്കുന്നത് പൊതുഅറിവിലേക്കാണ്. ഉത്തമനായ ആചാര്യന്റെ നിര്‍ദേശാനുസരണം മാത്രമേ ഈ മന്ത്രങ്ങള്‍ പ്രയോഗിക്കാവൂ. തെറ്റായി മന്ത്രങ്ങള്‍ ഉപയോഗിക്കരുത്. മാത്രമല്ല, നിഷ്ഠയോടെ മാത്രമേ മന്ത്രങ്ങള്‍ ഉപയോഗിക്കാവൂ.

Related Posts