സ്പെഷ്യല്‍
ശാസ്ത്രത്തെ അത്ഭുതപ്പെടുത്തി സ്വയം അഭിഷേകം നടക്കുന്ന മാനിക്കാവ് ശിവന്‍

കാടിനുള്ളിൽ, പരമ ശിവന്റെ തേജസ്സ് സദാ വിളങ്ങുന്ന ഒരു പുണ്യ ഭൂമി. അവിടെ, അത്ഭുത ചൈതന്യമുള്ള, സ്വയംഭൂവായ ശിവലിംഗത്തെ സദാ സമയവും അഭിഷേകം ചെയ്യുന്ന ഒരു തീർത്ഥ ജല പ്രവാഹം. എത്രയോ കാലങ്ങളായി ഈ പ്രവാഹം ശിവസന്നിധിയെ കുളിരണിയിച്ച് കൊണ്ട് ഒഴുകുന്നു.

വയനാടിന്റെ ഹൃദയ ഭാഗത്തുള്ള മീനങ്ങാടി യിലെ മാനിക്കാവ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ശ്രീ മാനിക്കാവ് മഹാ ശിവക്ഷേത്രം ഭക്തരുടെ മുന്നിൽ എന്നും അദ്‌ഭുതമായി നിലകൊള്ളുന്ന ഒരു സങ്കേതമാണ്. പ്രകൃതിയുമായി ലയിച്ച് ഉറങ്ങുന്ന ആത്മീയതയുടെ അന്തരീക്ഷമാണ്‌ ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. മുപ്പതേക്കർ കാടിനോട്‌ ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഐതിഹ്യങ്ങളാലും സമ്പുഷ്ടമാണ്.

6000 വർഷത്തിലധികം പഴക്കം കല്‍പ്പിക്കപ്പെടുന്ന ക്ഷേത്രത്തിലെ ഏറ്റവും വലിയ അത്ഭുതം സ്വാഭാവികമായി രൂപപ്പെട്ട ശിവലിംഗമാണ്‌. കൂടാതെ, ക്ഷേത്രത്തിന്റെ കിഴക്കു വശത്തുള്ള കാടിന്റെ ഉൾഭാഗത്ത് നിന്നും വരുന്ന തീർഥ ജലപ്രവാഹം സ്വയംഭൂ ലിംഗത്തെ സദാസമയവും അഭിഷേകം ചെയ്യുന്നു. ഈ ജലപ്രവാഹം വർഷങ്ങളായി നിലക്കാതെ പ്രവഹിക്കുന്നതാണെന്നാണ് വിശ്വാസം. 1986-ലെ കടുത്ത വരൾച്ചയിൽ പോലും ജലപ്രവാഹത്തിന് യാതൊരു മുടക്കവുമുണ്ടായില്ലെന്നത് ക്ഷേത്രത്തെ സംബന്ധിക്കുന്ന അദ്‌ഭുത സത്യമാണ്.

ക്ഷേത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ വീഡിയോ കാണുക:

Related Posts