സ്പെഷ്യല്‍
മണ്ഡലകാലത്ത് വെട്ടിക്കാവിലമ്മയെ പ്രാര്‍ഥിക്കുന്നതിന്റെ പ്രധാന്യം നിങ്ങള്‍ക്ക് അറിയാമോ?

മണ്ഡലകാലത്ത് വെട്ടിക്കാവിലമ്മയെ തൊഴുത് പ്രാര്‍ഥിക്കുന്നതിന്റെ പ്രധാന്യം നിങ്ങള്‍ക്ക് അറിയാമോ?. അയ്യപ്പസ്വാമിക്കുമാത്രമല്ല, ഇവിടെ തൃപ്പൂണിത്തുറയ്ക്കടുത്ത് ഇരുമ്പനം വെട്ടിക്കാവിലമ്മയ്ക്കും ഏറെ പ്രധാനപ്പെട്ടതാണ് മണ്ഡലക്കാലം. മണ്ഡലക്കാലത്ത് ഒരിക്കലെങ്കിലും ഭഗവതിയെ തൊഴുത് പ്രാര്‍ഥിച്ചാല്‍ സര്‍വ്വൈശ്വര്യങ്ങളും വന്നുചേരുമെന്നാണ് വിശാസം. എല്ലാദിവസങ്ങളിലും ദര്‍ശനം നടത്താന്‍ സാധിച്ചില്ലെങ്കിലും ചൊവ്വയോ വെള്ളിയോ എങ്കിലും ദര്‍ശനം നടത്തുന്നത് ഏറെ ശ്രേയസ് കരമാണ്. ഐശ്വര്യസ്വരൂപീണിയാണ് ദേവി. അയ്യപ്പസ്വാമി കലിയുഗ ദോഷങ്ങള്‍ മാറ്റുമ്പോള്‍ സര്‍വ്വൈശ്വര്യങ്ങള്‍ പ്രദാനം ചെയ്യ്തുകൊണ്ട് ദേവി അനുഗ്രഹ വര്‍ഷം ചൊരിയുന്നു. മഹിഷാസുരഭാവത്തിലുള്ള ഭഗവതിയെ തൊഴുതു പ്രാര്‍ഥിച്ചാല്‍ ദേവി കൈവിടില്ലെന്നുള്ളത് ഭക്തരുടെ അനുഭവമാണ്.

ശരണം തേടുന്നവര്‍ക്കെല്ലാം രോഗശമനം, ദാരിദ്രദുഖശമനം, മൃത്യുഭയത്തില്‍നിന്നുള്ള മോചനം എന്നിവ നല്‍കുന്ന അഭയ വരദായികയാണ് വെട്ടിക്കാവിലമ്മ. പ്രത്യേക കാരണങ്ങളില്ലാതെ മനസ്സില്‍ ഭയം നിറയുക, തുടര്‍ച്ചയായ രോഗദുരിതം പിന്തുടരുക, ന്യായമായി ആര്‍ജ്ജിച്ച ധനം ചോര്‍ന്നു പോവുക, കുടുംബ കലഹം, കടുത്ത മദ്യപാനം, കുടുംബത്തില്‍ സ്വസ്ഥത നശിക്കുക തുടങ്ങി ഒട്ടനവധി സന്ദര്‍ഭങ്ങളില്‍ അമ്മയെ അറിഞ്ഞുവിളിച്ചാല്‍ ഫലം ഉറപ്പാണ്.

മണ്ഡലകാലത്ത് വെട്ടിക്കാവില്‍ കളമെഴുത്തും പാട്ട് വഴിപാട് നടത്താറുണ്ട്. ദോഷനിവാരണം, കാര്യവിജയം, ഐശ്വര്യവര്‍ധനവ് എന്നിവയ്ക്കാണ് വെട്ടിക്കാവില്‍ കളമെഴുത്തും പാട്ടും നടത്തുന്നത്. മണ്ഡലകാലത്ത് 41 ദിവസവും ഇവിടെ കളമെഴുതിപാട് വഴിപാട് ഉണ്ട്. ഈ ദിവസങ്ങളില്‍ ഭക്തര്‍ക്ക് കളമെഴുതി പാട്ട് വഴിപാടുകള്‍ നടത്താമെന്ന് വെട്ടിക്കാവ് ഭഗവതി ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.

ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും വെട്ടിക്കാവിലമ്മയെ ആശ്രയിച്ചാല്‍ ഭഗവതി കൈവിടില്ലെന്നുള്ളത് ഇവിടയെത്തുന്ന ഭക്തരുടെ അനുഭവ സാക്ഷ്യമാണ്. ഈ സന്നിധിയില്‍ കളമെഴുതിപാട്ട് വഴിപാട് നടത്തുക വഴി ഫലം ഇരട്ടിയാണെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്. രോഗദുരിതങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍, സന്താനക്ലേശം അനുഭവിക്കുന്നവര്‍, തൊഴില്‍തടസങ്ങള്‍ നേരിടുന്നവര്‍, സാമ്പത്തികമായി ദുരിതം അനുഭവിക്കുന്നവര്‍ അങ്ങനെ ജീവിതത്തില്‍ കഷ്ടതകള്‍ അനുഭവിക്കുന്നവരുടെയെല്ലാം ആശ്രയ കേന്ദ്രമാണ് വെട്ടിക്കാവ് ഭഗവതി ക്ഷേത്രം.

ശബരിമല തീര്‍ഥാടന പാതയിലെ പ്രധാന ഇടത്താവളം കൂടിയാണിത്. അയ്യപ്പന്‍മാര്‍ക്ക് ഇവിടെ തങ്ങുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍നിന്ന് ചോറ്റാനിക്കര കൂടി ശബരിമലയ്ക്കു പോകുന്ന അയ്യപ്പഭക്തരുടെ പ്രധാന ഇടത്താവളമാണ് ഈ ക്ഷേത്രം. സിപോര്‍ട്ട് എയര്‍പോര്‍ട്ട് റൂട്ടില്‍ കാക്കാനാട് നിന്നു പോകുമ്പോള്‍ ഇരുമ്പനം ജംഗ്ഷന് മുമ്പായിട്ടാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

നിത്യപൂജയ്ക്കു പുറമെയുള്ള വിശേഷാല്‍ പൂജകള്‍ ഇവിടുത്തെ പ്രത്യേകതയാണ്. തടസങ്ങള്‍ മാറികിട്ടാനും അഭീഷ്ട സിദ്ധിയ്ക്കുമായി ഭക്തരുടെ തിരക്ക് ഇവിടെ എപ്പോഴുമുണ്ട്. പ്രത്യേകിച്ച് വിശേഷാല്‍ അവസരങ്ങളില്‍. മറ്റു ഭദ്രകാളിക്ഷേത്രങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ എല്ലാ കര്‍മങ്ങളും വേദമന്ത്രങ്ങളിലും മുറജപങ്ങളിലും അധിഷ്ഠിതമായതുകൊണ്ട് തന്ത്രിതന്നെയാണ് എല്ലാത്തിനും കാര്‍മികത്വം വഹിക്കുക.

ക്ഷേത്രം ഊരാളന്‍മാരായ അമ്പാട്ടുമനയ്ക്കാരുടെ ശക്തമായ ദേവീ വിശ്വാസവും ക്ഷേത്രാചാരങ്ങളെ ഭക്തിയുടെ പഴമയില്‍തന്നെ നിലനിര്‍ത്താനും സഹായിക്കുന്നു. തൃപ്പൂണിത്തുറയിലെ പ്രശസ്തമായ പുലിയന്നൂര്‍ കുടുംബത്തിലേക്കാണ് താന്ത്രികാവകാശം.

ക്ഷേത്രത്തിലെ ഫോണ്‍ നമ്പര്‍: 9249796100, 85471 78755.

Related Posts