നക്ഷത്രവിചാരം
37 നുശേഷം ശത്രുക്കളെ കരുതിയിരിക്കേണ്ടവര്‍

മകയിരം നക്ഷത്രത്തിന്റെ പൊതുഫലങ്ങളാണ് ഇവിടെ പറയുന്നത്. എന്നാല്‍, ജനനസമയം അനുസരിച്ച് ഈ ഫലങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകാം. ഈ നക്ഷത്രക്കാരുടെ ബാല്യകാലം പൊതുവേ ദുരിതം നിറഞ്ഞതായിരിക്കും. ഇവര്‍ക്ക് നാലുവയസുവരെ ബാലാരിഷ്ടതകള്‍ അനുഭവിക്കാന്‍ യോഗമുണ്ട്. പിന്നീട് 22 വയസുവരെ വിദ്യാതടസം, കുടുംബാന്തരീക്ഷത്തില്‍ പ്രശ്‌നങ്ങള്‍, കാര്യതടസങ്ങള്‍ എന്നിവയുണ്ടാകും.

22 മുതല്‍ 37 വയസുവരെയുള്ള കാലഘട്ടം പൊതുവേ അനുകൂലമാണ്. ഈ കാലത്താണ് വിവാഹം, തൊഴില്‍ ലഭ്യത,വിദ്യാവിജയം, ധനസമ്പാദനം എന്നിവയ്ക്ക് അനുകൂലമായ സമയം. 37 മുതല്‍ പലവിധ സ്ഥാനമാനങ്ങള്‍ ലഭിക്കാന്‍ യോഗമുണ്ട്.

എന്നാല്‍, ശത്രുക്കളും അസൂയാലുക്കളും അസ്വസ്ഥതകള്‍ സൃഷ്ടിക്കും. ഈ കാലഘട്ടത്തില്‍ വീടുമാറ്റത്തിനും തൊഴില്‍മാറ്റത്തിനും സാധ്യതയുണ്ട്.  56 കഴിഞ്ഞാല്‍ കുടുംബസൗഖ്യം കുഞ്ഞുങ്ങള്‍ക്കുമറ്റും ജീവിത ഉയര്‍ച്ച എന്നിവയ്ക്കു യോഗമുണ്ട്. ഇവരടെ വാര്‍ധക്യകാലം സുഖജീവിതമായിരിക്കും.

Related Posts