നക്ഷത്രവിചാരം
മകരമാസത്തെ സമ്പൂര്‍ണ മാസഫലം

(ജനുവരി 14 മുതല്‍ ഫെബ്രുവരി 12 വരെ)

അശ്വതി

ബിസിനസ് ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ടകാലമാണിത്. പൂര്‍വിക സ്വത്ത് വന്നുചേരും. സാമ്പത്തിക ചെലവുകള്‍ വന്നുചേരുന്നകാലം കൂടിയാണിത്. എന്നാല്‍, മാസാവസാനത്തോടെ കാര്യങ്ങള്‍ ശരിയാകും. മക്കളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും.

ഭരണി

വീട് നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യമുണ്ടാകും. തൊഴില്‍ രംഗത്ത് ചില പ്രശ്‌നങ്ങളുണ്ടാകും. കൂട്ടുകച്ചവടം ചെയ്യുന്നവര്‍ വളരെ ശ്രദ്ധിക്കേണ്ട കാലം കൂടിയാണിത്. വിദ്യാര്‍ഥികള്‍ക്ക് അനുകൂല കാലം.

കാര്‍ത്തിക

ദൂരദേശ യാത്രയ്ക്കു യോഗം. നിര്‍മാണം മുടങ്ങിയ വീടിന്റെ നിര്‍മാണം പുനരാരംഭിക്കും. പഴയ സ്വത്ത് വില്‍ക്കാന്‍ സാധിക്കും. മേലുദ്യോഗസ്ഥരില്‍ നിന്നും സഹായം ലഭിക്കും. കടം കൊടുക്കുമ്പോള്‍ സൂക്ഷിക്കണം.

രോഹിണി

നിര്‍ണായക കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കേണ്ടിവരും. കുടുംബത്തില്‍ സന്തോഷാന്തരീക്ഷം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. യാത്രകള്‍ ഗുണം ചെയ്യും. കടം കൊടുത്ത പണം തിരികെ ലഭിക്കും. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക.

മകയിരം

പാഴ്‌ചെലവിന് യോഗം. വരുമാനം സൂക്ഷിച്ച് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ചില കാര്യങ്ങളില്‍ തടസങ്ങളുണ്ടാകാതെ സൂക്ഷിക്കണം. വാഹനകച്ചവടം മൂലം സാമ്പത്തികമായി നേട്ടങ്ങള്‍ വന്നുചേരും. സ്ഥലം മാറ്റം ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അതിനുള്ള യോഗം.

തിരുവാതിര

ബിസിനസുകാര്‍ക്കു നേട്ടം. വീട് നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ കാലം. വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ്. ചില പ്രധാന കാര്യങ്ങളില്‍ മധ്യസ്ഥം വഹിക്കാനുള്ള യോഗം.

പുണര്‍തം

പ്രവര്‍ത്തന രംഗത്ത് ഊര്‍ജ്ജസ്വലത അനുഭവപ്പെടും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എളുപ്പത്തില്‍ ലഭിക്കും. വീട്ടില്‍ മംഗള കാര്യങ്ങള്‍ നടക്കും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം.

പൂയം

തൊഴില്‍ രംഗത്ത് നേട്ടങ്ങളുണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക് വിജയമുണ്ടാകും. ബിസിനസുകാര്‍ക്ക് നേട്ടത്തിന്റെ കാലം. ഊഹകച്ചവടം ചെയ്യുന്നവര്‍ സൂക്ഷിക്കണം.

ആയില്യം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിനു യോഗം. പണം വന്നുചേരാനുള്ള യോഗമുണ്ട്. ശാരീരിക സുഖം കുറയും. വിദ്യാര്‍ഥികള്‍ക്ക് അനുകൂല സമയം.

മകം

ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കും. പുതിയ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയം. ഉദ്യോഗാര്‍ഥികള്‍ക്ക് സ്ഥലം മാറ്റത്തിന് അനുകൂലമായ കാലം.

പൂരം

തൊഴില്‍മേഖലയില്‍ ചില തടസങ്ങള്‍ വന്നുചേരും. പുതിയ സംരംഭം ആരംഭിക്കാന്‍ അനുകൂലമായ കാലം. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റത്തിനു യോഗം.

ഉത്രം

ഭൂമി സംബന്ധമായി നേട്ടങ്ങളുണ്ടാകും. സമൂഹത്തില്‍ എല്ലാ വിഭാഗങ്ങളുമായി ഇണങ്ങി പെരുമാറാന്‍ അവസരം വന്നുചേരും. പുതിയ സംരംഭം ആരംഭിക്കാന്‍ യോഗം.

അത്തം

വിദ്യാര്‍ഥികള്‍ക്ക് അനുകൂലകാലം. എല്ലാ രംഗത്തും ബുദ്ധിപരമായ കഴിവ് തെളിയിക്കും. അപ്രതീക്ഷിത ധനയോഗത്തിനു സാധ്യത.

ചിത്തിര

കിട്ടാനുള്ള പണം തിരിച്ചുകിട്ടാനുള്ള സാധ്യതയുണ്ട്. എന്നാല്‍, പണച്ചെലവിനും യോഗം കാണുന്നുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് മികച്ച കാലം. ശത്രുക്കളെ പരാജയപ്പെടുത്തും.

ചോതി

ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് അനുകൂലകാലം. ബിസിനസുകാര്‍ക്ക് നേട്ടം.

വിശാഖം

ശത്രുക്കളുടെ മേല്‍വിജയം നേടും. ജീവിതത്തില്‍ സ്വസ്ഥത കൈവരും. പണച്ചെലവ് ഉണ്ടാകാതെ സൂക്ഷിക്കണം. ആര്‍ഭാടങ്ങള്‍ക്കായി പണം ചെലവഴിക്കും.

അനിഴം

ശത്രുക്കളുടെ ശല്യം കുറയും. ശത്രുതയിലായിരുന്നവര്‍ മിത്രങ്ങളാകും. തൊഴില്‍മേഖലയില്‍ കൂടുതല്‍ പരിശ്രമം ആവിശമായി വരും. പ്രതീക്ഷിച്ചതിലും വേഗത്തില്‍ കാര്യങ്ങള്‍ നടപ്പാകും.

തൃക്കേട്ട

കലാരംഗത്തുപ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലകാലം. ആഭരണങ്ങള്‍, സുഗന്ധവസ്തുക്കള്‍ കൈവശം വന്നുചേരും. എഴുത്തുകാര്‍ക്കും നല്ലസമയം.

മൂലം

വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള യോഗം. പാഴ്‌ചെലവ് വരുമെങ്കിലും വരുമാനവും വര്‍ധിക്കും. യാത്രകള്‍ക്കു യോഗം കാണുന്നു.

പൂരാടം

വ്യാപാരകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചലുത്തും. വരുമാനം കുറയുന്ന കാലം. മറ്റുള്ളവരോടു സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക.

ഉത്രാടം

ബിസിനസുകാര്‍ക്ക് നേട്ടങ്ങളുടെ കാലം. തൊഴില്‍മേഖലയില്‍ ഉയര്‍ച്ച. തൊഴിലിടത്ത് നിങ്ങളുടെ അഭിപ്രായങ്ങള്‍ മാനിക്കപ്പെടും.

തിരുവോണം

ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. സര്‍ക്കാരില്‍നിന്നും അനുകൂലമല്ലാത്ത നടപടികളുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. വീട് വിട്ടുതാമസിക്കേണ്ട സാഹചര്യമുണ്ടാകും.

അവിട്ടം

പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ യോഗം. വീടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് പറ്റിയ സമയം. തൊഴില്‍മേഖലയില്‍ നേട്ടത്തിനു യോഗം. കുടുംബത്തില്‍ സമാധാനാന്തരീക്ഷമുണ്ടാകും.

ചതയം

പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ യോഗം. യന്ത്രങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നേട്ടം. സന്താനങ്ങള്‍ മുഖേന നേട്ടങ്ങളുണ്ടാകും. പലകാര്യങ്ങളിലും ബുദ്ധികൂര്‍മ്മത പ്രകടിപ്പിക്കും.

പൂരുരുട്ടാതി

ഉന്നതരായ വ്യക്തികളുമായി മികച്ച ബന്ധമുണ്ടാകും. വരുമാനം വര്‍ധിക്കും. തൊഴിലിടത്ത് ചില പ്രശ്‌നങ്ങളുണ്ടാകും. മുന്‍വിചാരം കൂടാതെ പ്രവര്‍ത്തിക്കരുത്.

ഉത്രട്ടാതി

പുതിയ സംരംഭം ആരംഭിക്കാന്‍ യോഗം. പൂര്‍വീക സ്വത്ത് വന്നുചേരും. തൊഴില്‍മേഖലയില്‍ നേട്ടം. സാമ്പത്തികമായി നേട്ടത്തിന്റെ കാലം.

രേവതി

പൂര്‍വിക സ്വത്ത് വന്നുചേരും. വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ കാലം. വാടക വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് മാറാന്‍ യോഗം. കുടുംബത്തില്‍ സന്തോഷാനുഭവം വന്നുചേരും.

Related Posts