സ്പെഷ്യല്‍
നാളത്തെ മകരഭരണി അതിവിശേഷം: ഭദ്രകാളി പ്രീതിക്കായി ഭജിക്കേണ്ടതിങ്ങനെ

പരാശക്തിയായ ദേവിയുടെ ഉഗ്രരൂപമാണ് ഭദ്രകാളി. തിന്മയുടെ മേലുള്ള നന്മയുടെ വിജയമാണ് ഭദ്രകാളി സങ്കല്‍പ്പത്തിന് അടിസ്ഥാനം. ഭദ്രകാളി പ്രീതിക്ക് ഏറ്റവും അനുയോജ്യമായ ദിനമാണ് മകരഭരണി.

നവഗ്രഹങ്ങളില്‍ ഒന്നായ ചൊവ്വ ബലവാനാകുന്ന രാശിയാണ് മകരം. അതിനാല്‍ മകരമാസം ചൊവ്വയുടെ ഉച്ചക്ഷേത്രമെന്നാണ് അറിയപ്പെടുന്നത്. മകര ഭരണി, കേരളത്തിലെ ദേവീ ക്ഷേത്രങ്ങളില്‍ വളരെ പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്ന ഒരു പ്രധാന ഉത്സവമാണ്.

മലയാള മാസമായ മകരത്തില്‍ ഭരണി നക്ഷത്രത്തിലാണ് ഈ ദിനം ആചരിക്കുന്നത്. ഈ വര്‍ഷത്തെ മകര ഭരണി 2022 ഫെബ്രുവരി 8 നാണ് വരുന്നത്. കേരളത്തിലെമ്പാടുമുള്ള ഭഗവതി ദേവീ ക്ഷേത്രങ്ങളില്‍ ഈ ദിവസം വലിയ പ്രാധാന്യമുണ്ട്. ഈ ദിവസം പ്രത്യേക പൂജകളും ചടങ്ങുകളും നടക്കുന്നു. ഈ ദിവസം ചെയ്യേണ്ട കര്‍മ്മങ്ങളും ചൊല്ലേണ്ട മന്ത്രങ്ങളെ പറ്റിയും ആണ് ഈ വീഡിയോയില്‍ പറയുന്നത്. വീഡിയോ പൂര്‍ണമായി കാണാനും ഷെയര്‍ ചെയ്യാനും മറക്കരുത്.

Related Posts