പൈതൃകം
ജനുവരി 14ന് സന്ധ്യയ്ക്ക് വീട്ടില്‍ ദീപം തെളിയിച്ച് പ്രാര്‍ഥിച്ചാല്‍

ദക്ഷിണായനം പൂര്‍ത്തിയാക്കി ഉത്തരായനത്തിലേക്ക് സൂര്യന്‍ കടക്കുന്ന ദിവസമാണ് മകരസംക്രാന്തി. ശുഭകാര്യങ്ങള്‍ക്കു ഉത്തമമായ കാലമാണ് ഉത്തരായനം. ഈ ദിനത്തിലാണ് ശബരിമലയില്‍ മകരവിളക്ക് നടക്കുന്നത്. മകരസംക്രാന്തി നാളില്‍ ഭഗവാന്‍ അയ്യപ്പന്റെ വിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന നടത്തുന്നതോടെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നു. ആകാശത്ത് മകര നക്ഷത്രമുദിക്കുന്നു. ഈ സമയം വീടുകളില്‍ സന്ധ്യാദീപം തെളിച്ച് ശരണം വിളിച്ചാല്‍ ഐശ്വര്യമുണ്ടാകുമെന്നാണ് വിശ്വാസം. മകരസംക്രാന്തി ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും ഇല്ലാതാക്കുമെന്നാണ് വിശ്വാസം. ഭാഗ്യവും സമൃദ്ധിയും കൈവരിക്കുന്നതിനായി ഈ ദിനം ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ച് അറിയാം.

ശുഭദിനമായ മകരസംക്രാന്തി ദിനത്തില്‍ നിഷേധാത്മക നിലപാടുകള്‍ സ്വീകരിക്കരുത്. ജീവിതത്തില്‍ വിജയം നേടാന്‍ ഇത് ആവശ്യമാണ്. ആരോടും ദേഷ്യപ്പെട്ടു സംസാരിക്കുകയുമരുത്. മകര സംക്രാന്തി നാളില്‍ കുളിക്കാതെ ഭക്ഷണം കഴിക്കാന്‍ പാടില്ല. പുലര്‍ച്ചെ കുളികഴിഞ്ഞ് സൂര്യഭഗവാനെ പ്രാര്‍ഥിക്കുക. ഇത് ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും പ്രധാനം ചെയ്യുമെന്നാണ് വിശ്വാസം. സൂര്യോദയത്തിലും അസ്തമയ സമയത്തും പ്രാര്‍ഥനകള്‍ നടത്തുന്നത് ഉത്തമമാണ്.

ഈദിനത്തില ദാനധര്‍മ്മങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഭക്ഷണം, വസ്ത്രം തുടങ്ങിയവ ദരിദ്രര്‍ക്ക് നല്‍കുന്നതും പശുവിനെ പരിപാലിച്ച് ഭക്ഷണം നല്‍കുന്നതും ഉത്തമമാണ്. ഈ ദിനം കറുത്ത എള്ള് ദാനം ചെയ്യുന്നത് ഉത്തമമായി കണക്കാക്കുന്നു. ലഹരി പദാര്‍ഥകള്‍ ഈ ദിനം ഒഴിവാക്കണം.

Related Posts