സ്പെഷ്യല്‍
ജാതകത്തില്‍ മഹാഭാഗ്യയോഗമുണ്ടോ?

ജനനസമയത്ത് ഗ്രഹങ്ങളുടെ വിശേഷസ്ഥിതികൊണ്ട് ഉണ്ടാകുന്നതാണ് യോഗങ്ങള്‍. ഏതുലഗ്നത്തില്‍ ജനിച്ചു, ഗ്രഹം എവിടെനില്‍ക്കുന്നുവെന്നതിനേക്കാളെല്ലാം പ്രധാനം യോഗങ്ങള്‍ക്കാണ്.

യോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മഹാഭാഗ്യയോഗം. ആദിത്യനും ചന്ദ്രനും ഓജരാശികളില്‍നില്‍ക്കുകകയും ലഗ്നം ഓജരാശിയാവുകയും ജനനം പകലായിരിക്കുകയും ആണ്‍കുട്ടിയായിരിക്കുകയും ചെയ്താല്‍ മഹാഭാഗ്യയോഗമുണ്ട്. അതുപോലെ യുഗ്മരാശിയില്‍ സൂര്യചന്ദ്രന്‍മാര്‍ നില്‍ക്കുകയും രാത്രിയില്‍ യുഗ്മരാശിയില്‍ സ്ത്രീപ്രജ ജനിക്കുകയും ചെയ്താല്‍ മഹാഭാഗ്യയോഗമുണ്ട്.

ഈ യോഗത്തില്‍ ജനിക്കുന്നവര്‍ ദാനശീലരും കീര്‍ത്തിയും ഏവര്‍ക്കും പ്രിയപ്പെട്ടവനുമാകും. അധികാരസിദ്ധിയും രാജാവിനെപ്പോലെ ജീവിക്കാനും യോഗമുണ്ട്. എണ്‍പതുവയസുവരെ ഈ യോഗക്കാര്‍ക്ക് ദീര്‍ഘായുസുമുണ്ടാകും.

പെണ്‍കുട്ടിയാണെങ്കില്‍ സാമ്പത്തികമായി ഉന്നതില്‍ എത്തിച്ചേരുകയും സുമംഗലിയും പുത്രപൗത്രാദികളുമൊത്ത് ഐശ്വര്യപൂര്‍ണവും സുഖപ്രദവുമായ ജീവിതം നയിക്കാനും ഇടവരും. കൂടാതെ പലവിധത്തിലുള്ള ശുഭാനുഭവങ്ങളും ഈ യോഗത്തില്‍ ജനിച്ചവര്‍ക്കുണ്ടാകും.

Related Posts