സ്പെഷ്യല്‍
Mahashivratri 2024 | ഇത്തവണ ശിവരാത്രി വ്രതമെടുക്കുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍

ശിവപ്രീതിക്കായിയെടുക്കേണ്ട മഹാവ്രതമാണ് ശിവരാത്രി വ്രതം. കുടുംബത്തില്‍ ഐശ്വര്യവും അഭിവൃദ്ധിയും പ്രദാനം ചെയ്യുന്ന ഈ വ്രതമെടുത്താല്‍ മഹാപാപങ്ങള്‍വരെ ഇല്ലാതാകുമെന്നാണ് വിശ്വാസം. ദമ്പതികള്‍ ഒന്നിച്ച് ഈ വ്രതമെടുത്താല്‍ അതീവ ശ്രേഷ്ഠവും ഇരുവര്‍ക്കും ദീര്‍ഘായുസുലഭിക്കുമെന്നുമാണ് ആചാര്യന്‍മാര്‍ പറയുന്നത്.

2024 ലെ ശിവരാത്രി മാര്‍ച്ച് 8 വെള്ളിയാഴ്ചയാണ്. ഈ ദിവസം തന്നെയാണ് പ്രദോഷവും. അതുകൊണ്ടുതന്നെ ഈ വര്‍ഷത്തെ ശിവരാത്രി അതിവിശേഷമാണ്.

ശിവരാത്രിവ്രതം തലേന്ന് ഒരിക്കലോടെ ആരംഭിക്കണം. തലേന്ന് വൈകുന്നേരം അരിയാഹാരം പാടില്ല. ശിവരാത്രി നാളില്‍ പുലര്‍ച്ചെ എഴുന്നേറ്റ് കുളിക്കണം. തുടര്‍ന്ന് ‘ഓം നമശിവായ’ ജപിച്ചു ഭസ്മധാരണം നടത്താം. അതിനു ശേഷം ശിവക്ഷേത്രദര്‍ശനം നടത്തണം. ഈ ദിവസം കഴിയുന്നത്ര ഓം നമ:ശിവായ ജപിക്കണം. ശിവപഞ്ചാക്ഷരസ്‌തോത്രം , ബില്യാഷ്ടകം, ശിവാഷ്ടകം ,ശിവസഹസ്രനാമം, ശിവപുരാണപാരായണം. എന്നിവ ഭക്തിപൂര്‍വം ചൊല്ലുന്നതും പുലര്‍ച്ചെ നിലവിളക്കു തെളിച്ചു ഗായത്രിമന്ത്രം ജപിക്കുന്നതിനോടൊപ്പം ശിവ ഗായത്രി ജപിക്കുന്നതും അതീവ ശ്രേഷ്ഠമാണ്.

ശിവരാത്രിദിനത്തില്‍ പൂര്‍ണമായും ഉപവസിക്കണം. അതിനു കഴിയാത്തവര്‍ക്കു കരിക്കിന്‍ വെള്ളമോ നേദ്യമോ കഴിക്കാം. ഈ ദിനം ദാനം നടത്തുന്നത് അതീവ പുണ്യമാണ്. അന്നദാനമാണെങ്കില്‍ അതീവശ്രേഷ്ഠം കൂടിയാണ്. ഭഗവാന് ഇഷ്ടപ്പെട്ട കൂവളം നനയ്ക്കുന്നതും പരിപാലിക്കുന്നതും നല്ലതാണ്. രാത്രി പൂര്‍ണമായും ഉറക്കമിളയ്ക്കണം. പിറ്റേന്ന് കുളിച്ചു ക്ഷേത്രത്തിലെ തീര്‍ഥം സേവിച്ച് പാരണവിടാം.

Maha Shivaratri Fasting Rules
Related Posts