നക്ഷത്രവിചാരം
നിങ്ങളുടെ മഹാഭാഗ്യയോഗം അറിയാം

ജാതക നിരൂപണത്തില്‍ യോഗഫലങ്ങള്‍ പ്രധാനപ്പെട്ടതാണ്. ചില ഭാവസ്ഥാനങ്ങളില്‍ ചില ഗ്രഹങ്ങള്‍ ബന്ധുഭാവബലത്തോടെ നില കൊണ്ടാല്‍ ജാതകന് പ്രത്യക ഫലാനുഭവങ്ങളാണ് ഉണ്ടാകുന്നത്. ഈ യോഗഫലങ്ങള്‍ സാധാരണ മധ്യവയസിനു മുകളിലാണ് അനുഭവപ്പെട്ടു തുടങ്ങുക.

യോഗഫലങ്ങളില്‍ പ്രധാനപ്പെട്ടതാണ് മഹാഭാഗ്യയോഗം. സൂര്യനും ചന്ദ്രനും ഓജരാശിയില്‍ നില്‍ക്കുമ്പോള്‍ ഓജലഗ്നത്തില്‍ പകല്‍സമയത്ത് ജനിക്കുന്ന പുരുഷന് മഹാഭാഗ്യയോഗമുണ്ട്.

അതുപോലെ സൂര്യനും ചന്ദ്രനും യുഗ്മരാശിയില്‍ നില്‍ക്കുമ്പോള്‍ രാത്രിയില്‍ ജനിക്കുന്ന പെണ്‍കുട്ടിക്കും മഹാഭാഗ്യയോഗമുണ്ട്. ഈ യോഗത്തില്‍ ജനിച്ചാല്‍ രാജ്യതുല്യരായി തീരുമെന്നാണ് വിശ്വാസം.

അതുപോലെ എല്ലാവരെയും ആനന്ദിപ്പിക്കുകയും ചെയ്യുന്ന ഇവര്‍ ദാനശീലരുമായിരിക്കും. പ്രസിദ്ധരായ ഇവര്‍ നിര്‍മല സ്വഭാവത്തിന് ഉടമകളായിരിക്കും. എണ്‍പതുവയസുവരെയാണ് ഇവരുട ആയുസ് പറയുന്നത്.

Related Posts