മന്ത്രങ്ങള്‍
ഈ മൂന്നു മന്ത്രങ്ങള്‍ ജപിച്ചോളൂ, സര്‍വ്വസൗഭാഗ്യങ്ങളും കൈവരും !

നമ്മുടെ ദേവീസങ്കല്‍പ്പങ്ങളിലെ ത്രിദേവീ സങ്കല്‍പ്പമാണ് ലക്ഷ്മി, സരസ്വതി, ദുര്‍ഗ എന്നിവര്‍. ഇവരെ വശത്താക്കുന്നതിലൂടെ നമുക്ക് സര്‍വസൗഭാഗ്യങ്ങളും കൈവരും. ലക്ഷ്മിയെയും സരസ്വതിയെയും ദുര്‍ഗയെയും പ്രീതിപ്പെടുത്തുന്നതിലൂടെ സര്‍വകാര്യ വിജയം നേടാകാനുമെന്നാണ് വിശ്വാസം. ഈ മൂന്നു ദേവീസങ്കല്‍പ്പങ്ങളെ ആരാധിക്കാനുള്ള മൂലമന്ത്രം ചുവടെ ചേര്‍ക്കുന്നു.

ലക്ഷ്മി

ഹൈന്ദവപുരാണങ്ങളില്‍ മഹാവിഷ്ണുവിന്റെ പത്‌നിയാണ് ലക്ഷ്മിദേവി. ഐശ്വര്യത്തിന്റെ ദേവതയായി ലക്ഷ്മിയെ കണക്കാക്കുന്നു. കയ്യില്‍ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതാണ് രൂപം. ശ്രീ എന്നും തമിഴില്‍ തിരുമകള്‍ എന്നും വിളിക്കപ്പെടുന്ന ലക്ഷ്മി , പാലാഴിമഥനത്തില്‍ പൊന്തിവന്ന ദിവ്യ വസ്തുക്കളില്‍ ഒന്നാണ് ലക്ഷ്മി ദുര്‍ഗാ പൂജയില്‍ ബംഗാളില്‍, ലക്ഷ്മിയെ ദുര്‍ഗയുടെ മകളായി കരുതുന്നു.

പ്രാര്‍ത്ഥനാ ശ്ലോകം

നമസ്‌തേസ്തു മഹാമായേ
ശ്രീ പീഠേ സുരപൂജിതേ!
ശംഖചക്രഗദാഹസ്‌തേ
മഹാലക്ഷ്മി നമോസ്തുതേ!

സരസ്വതി

വിദ്യാദേവിയാണ് സരസ്വതി. മൂന്നു ദേവതമാരില്‍ ആദ്യത്തെ ദേവിയാണ് സരസ്വതി. ലക്ഷ്മി, ദുര്‍ഗ്ഗ എന്നീ ദേവിമാരാണ് മറ്റ് രണ്ടുപേര്‍. പല ഭാവങ്ങളിലിരിക്കുന്ന ദേവീ സങ്കല്പങ്ങളുണ്ട്, ഇവയില്‍ ശാന്ത ഭാവങ്ങളോട് കൂടിയ ദേവിയാണ് സരസ്വതീ ദേവി. സരസ്വതിദേവിയെ ‘*ജ്ഞാന*’ ശക്തിയായും ലക്ഷ്മി ദേവിയെ ക്രിയ ശക്തിയായും ദുര്‍ഗ്ഗാ ദേവിയെ ഇച്ഛയുടെ ശക്തിയുമായാണ് കരുതുന്നത്.

ജ്ഞാന ശക്തികള്‍ എന്തെന്നാല്‍, അറിവ്, സംഗീതം, കിയാത്മകത തുടങ്ങിയവയുടെ ദേവിയായും സങ്കല്പിച്ചു പോരുന്നു. വേദങ്ങളുടെ അമ്മ എന്ന വിശേഷണവും ഉണ്ട്. സൃഷ്ടാവ് ബ്രഹ്മാവാണെങ്കിലും, ബുദ്ധി നല്‍കുന്നത് സരസ്വതി ആണെന്ന വിശ്വാസവുമുണ്ട്. വാക്ക് ദേവതയായും സരസ്വതിയെ കണക്കാക്കുന്നു.

ഒരു കയ്യില്‍ വേദങ്ങളും, മറ്റൊരു കയ്യില്‍ അറിവിന്റെ അടയാളമായ താമരയും, മറ്റ് രണ്ടു കൈകളില്‍ സംഗീതത്തിന്റെ സൂചകമായ വീണയും കാണാം. ശ്വേതവസ്ത്രധാരിയായ സരസ്വതി ഇതിലൂടെ സമാധാനത്തിന്റെയും പരിശുദ്ധിയുടെയും അടയാളങ്ങള്‍ കാണിക്കുന്നു. വാഹനമായി അരയന്നവും ഉപയോഗിക്കുന്നു.

പ്രാര്‍ത്ഥനാ ശ്ലോകം

സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമീ
സിദ്ധിര്‍ ഭവതുമേ സദാ

ദുര്‍ഗ്ഗ

ഹൈന്ദവവിശ്വാസമനുസരിച്ച് ശിവപത്‌നിയായ ശ്രീപാര്‍വ്വതിയുടെ രൗദ്ര രൂപമാണ് ദുര്‍ഗ്ഗാദേവി. സിംഹത്തിന്റെ പുറത്ത് സഞ്ചരിക്കുന്നതും പതിനാറ് കൈകള്‍ ഉള്ളതുമായ ദുര്‍ഗാദേവി മഹിഷാസുരനെ വധിക്കാന്‍ വേണ്ടിയാണ് അവതരിച്ചത്.

പ്രാര്‍ത്ഥനാ ശ്ലോകം

സര്‍വ്വമംഗല മംഗല്യേ
ശിവേ സര്‍വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൗരീ
നാരായണി നമോസ്തുതേ

Related Posts