പൈതൃകം
താമരപ്പൂ തുലാഭാരം എന്തിന്?

നമ്മുടെ പ്രാര്‍ഥനകളും ആഗ്രഹങ്ങളുടെ നേടിയെടുക്കാന്‍ ക്ഷേത്രങ്ങളില്‍ നിരവധി വഴിപാടുകള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണു തുലാഭാരം. ഭാഗവത പുരാണത്തില്‍നിന്നാണു തുലാഭാരം വഴിപാടിന്റെ ഉത്ഭവം.

ഭഗവാന്‍ ശ്രീകൃഷ്ണനോടുള്ള തന്റെ ഉത്തമഭക്തി തെളിയിക്കാന്‍ പത്‌നി രുക്മിണീദേവിയാണ് ആദ്യമായി തുലാഭാരം നടത്തിയെന്നതാണു വിശ്വാസം. തുലാഭാരത്തട്ടില്‍ വച്ച രത്‌നങ്ങള്‍ക്കും സ്വര്‍ണത്തിനുമൊന്നും ഭഗവാന്റെ തട്ടിനെ ഉയര്‍ത്താനായില്ല.

ഒടുവില്‍ ദേവി സ്വയം സമര്‍പ്പണത്തോടുകൂടി നല്‍കിയ ഒരു തുളസീദളത്തില്‍ തുലാഭാരത്തട്ട് ഉയരുകയാണ് ഉണ്ടായത്. തുലാഭാരത്തിനായി സമര്‍പ്പിക്കുന്ന ദ്രവ്യങ്ങളിലല്ല സമര്‍പ്പണത്തിലാണ് ഭഗവാന്റെ അനുഗ്രഹം ലഭ്യമാകുന്നതെന്ന വലിയപാഠവും ഈ വഴിപാട് പകര്‍ന്നു നല്‍കുന്നു.

കാര്യസിദ്ധി എളുപ്പത്തില്‍ നേടിയെടുക്കാനുള്ള വഴിപാടുകളിലൊന്നായാണു പൊതുവേ തുലാഭാരം നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. ഓരോ കാര്യങ്ങള്‍ക്കുംവേണ്ടി പ്രത്യേകം നിശ്ചയിക്കപ്പെട്ട ദ്രവ്യങ്ങള്‍ കൊണ്ടാണു തുലാഭാരം നടത്തേണ്ടത്. വിവിധ ആവശ്യങ്ങള്‍ സാധിക്കാനും, ദുരിത നിവാരണത്തിനും, രോഗ ശാന്തിക്കുമായി സാധാരണ നടത്തുന്ന തുലാഭാരങ്ങള്‍ ഇവയൊക്കെയാണ്.

കര്‍മ്മ ലാഭത്തിന് : താമരപ്പൂവ്
ആയുസ്, ആത്മബലം : താമരപ്പൂവ്
ദാരിദ്ര്യ ശമനം : അവല്‍, നെല്ല്
ദീര്‍ഘയുസ് : മഞ്ചാടിക്കുരു
മാനസിക സമ്മര്‍ദം കുറക്കാന്‍ : മഞ്ചാടിക്കുരു
പ്രമേഹരോഗ ശമനത്തിന് : പഞ്ചസാര
രോഗശാന്തിക്ക് : കദളിപ്പഴം
നീര്‍ക്കെട്ട് : ഇളനീര്‍, വെള്ളം
ഉദരരോഗ ശമനം : ശര്‍ക്കര, തേന്‍
വാതരോഗ ശമനം : പൂവന്‍ പഴം
വസൂരി രോഗം/ ചിക്കന്‍ പോക്‌സ് ശമനം : കുരുമുളക്
ത്വക്‌രോഗ ശമനം : ചേന
ബിസിനസ് ഉയര്‍ച്ച: നാണയങ്ങള്‍
ഐശ്വര്യം : ഉപ്പ്
മാനസികരോഗ മുക്തി : നെല്ലിക്ക , വാളന്‍ പുളി

Related Posts