
ഹനുമാന്‍ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും മുമ്പ് അറിയേണ്ടത്
ഹനുമാന്‍ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുമ്പോള്‍ അവിടുത്തെ ആചാരഅനുഷ്ഠാനങ്ങളില്‍ ഭക്തര്‍ക്ക് പ്രത്യേക ശ്രദ്ധ വേണമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ഹനുമാന്‍ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമ്പോഴും ഹനുമാന്‍ പൂജാവേളയിലും ശാരീരിക മാനസിക വിശുദ്ധി നിര്‍ബന്ധമാണ്. നെനഷ്ടഠികബ്രഹ്മചര്യം, സസ്യഭക്ഷണം എന്നിവ പ്രധാനമായും പാലിക്കണം.
ഹനുമാന്‍ പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ശ്രീരാമന്‍, ശിവന്‍ തുടങ്ങിയ മൂര്‍ത്തികള്‍ സാധാരണമാണ്. ഉപദേവതകളെ തൊഴുത ശേഷം ഹനുമദ് ദര്‍ശനം പാടുള്ളൂ. ഹനുമാന്‍ ക്ഷേത്രത്തില്‍ മൂന്ന് പ്രദക്ഷിണമാണ് ഉത്തമം. ശിവപാര്‍വ്വതിമാരുടെയും വായുവിന്റെയും ആഞ്ജനയെന്ന വാനര സ്ത്രീയുടെയും മകനായാണ് പുരാണങ്ങളില്‍ ഹനുമാനെക്കുറിച്ച് പറയുന്നത്.
നിത്യ ബ്രഹ്മചാരിയെന്നും പുരാണത്തില്‍ പറയുന്നു. ക്ഷിപ്രപ്രസാദിയും ഭക്തവത്സലനുമാണ് ഹനുമാനെന്നാണ് വിശ്വാസം. കണ്ടകശ്ശനി, ഏഴരശ്ശനി എന്നിവയ്ക്ക് പരിഹാരമായും ചൊവ്വയുടെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനും ഹനുമദ്ഭജനം ഉത്തമമെന്നും വിശ്വാസം. ഹനുമാന്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചാല്‍ ആഭിചാരദോഷം, ഭൂതപ്രേതാദിബാധകള്‍ എന്നിവ മാറിക്കിട്ടുമെന്നും വിശ്വാസമുണ്ട്. ശനി ,ചൊവ്വ ദിവസങ്ങളിലൊ ജന്മനക്ഷത്ര ദിവസമോ ക്ഷേത്രദര്‍ശനം നടത്തിയാല്‍ ഉത്തമം.
വഴിപാടുകളും നിവേദ്യവും
അവില്‍ നിവേദ്യം ,അപ്പം ,അട, വടമാല ,വെറ്റില മാല, വെണ്ണ ചാര്‍ത്തല്‍ എന്നിവയാണ് മുഖ്യവഴിപാടുകള്‍. അവില്‍ പന്തിരുനാഴിയും വിശിഷ്ടമാണ്