മന്ത്രങ്ങള്‍
വെളളിയാഴ്ച ലക്ഷ്മീദേവിയെ ഇങ്ങനെ ഭജിച്ചാല്‍

ധനത്തിന്റെ  ദേവതയായ ലക്ഷ്മീ ദേവിയെ പൂജിക്കാന്‍ വളരെ യോജിച്ച ദിനമാണ് വെള്ളിയാഴ്ച. കുടുംബത്തിന് ഐശ്വര്യവും സമ്പല്‍സമൃദ്ധി ഉണ്ടാകാനും ജീവിതത്തില്‍ വളര്‍ച്ചയുണ്ടാകാനും ഇത് സഹായിക്കും.

വെള്ളിയാഴ്ച രാവിലെയാണ് ലക്ഷ്മിപൂജ ചെയ്യുവാന്‍ ഏറ്റവും യോജിച്ച സമയം. പ്രഭാതത്തില്‍ എഴുന്നേറ്റ്, പുതിയ വസ്ത്രം ധരിച്ച്, ശുദ്ധമായ അന്തരീക്ഷത്തില്‍ വേണം പൂജ ചെയ്യുവാന്‍. പൂജാസ്ഥലം ഒരുക്കിയ ശേഷം ലക്ഷ്മീ ദേവിയുടെ ഫോട്ടോയോ, വിഗ്രമോ അല്ലെങ്കില്‍ വിളക്കോ വച്ച് പൂജ ചെയ്യാം.

വിളക്കാണ് വയ്ക്കുന്നതെങ്കില്‍ അരിയും സിന്ദൂരവും കൊണ്ട് അത് അലങ്കരിക്കെണ്ടതാണ്. ശേഷം ഓം മന്ത്രം മൂന്ന് തവണ ചൊല്ലികൊണ്ട് ലക്ഷ്മിദേവിയെ വണങ്ങി പൂജ ചെയ്യാന്‍ വച്ച സാധനത്തിലേയ്ക്ക് ആവാഹിക്കണം. പൂജയിലെ വിഘ്‌നങ്ങള്‍ ഒഴിവാക്കാനായി ആദ്യമേ വിഘ്‌നേശ്വരനെ പ്രാര്‍ത്ഥിക്കണം. പൂജാദ്രവ്യങ്ങളായ പൂവ്, ചന്ദനം, സിന്ദൂരം, മഞ്ഞള്‍, ധാന്യങ്ങള്‍, പഴങ്ങള്‍ തുടങ്ങിയവ പൂജയില്‍ നേദിക്കാവുന്നതാണ്

പൂജക്കായി ചൊല്ലാവുന്ന മന്ത്രങ്ങള്‍

‘ഓം മഹാ ദേവൈ്യ ച വിദ്മഹെ വിഷ്ണു പത്‌നൈ്യ ച ധീമഹി തന്നോ ലക്ഷ്മി പ്രചോദയാത്’

‘ഓം ഹ്രീം ശ്രീം ലക്ഷ്മിഭ്യോ നമ’

‘ഓം ശ്രീം ഹ്രീം ശ്രീം കമലേ കമലായെ പ്രസീദ പ്രസീദ’

‘ഓം ശ്രീം ഹ്രീം ശ്രീം മഹാലക്ഷ്‌മൈ്യ നമ’

മന്ത്രം 108 തവണ ചൊല്ലുകയും ഓരോ തവണ മന്ത്രോച്ചാരണം കഴിയുമ്പോഴും പൂക്കള്‍ സമര്‍പ്പിക്കുകയും വേണം. ശേഷം മനസ്സുരുകി പ്രാര്‍ത്ഥിച്ച ശേഷം ആരതിയുഴിഞ്ഞ് പൂജയവസാനിപ്പിക്കാവുന്നതാണ്. പൂജയ്ക്കുപയോഗിച്ച അരി വീട്ടിലെ ഭക്ഷണത്തിന്റെ കൂടെ ചേര്‍ത്ത് കഴിക്കുന്നത് സുകൃതകരമായി കണക്കാക്കുന്നുണ്ട്.

ഈ പൂജയോടെ വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും നിറയുമെന്നാണ് വിശ്വാസം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ഉയര്‍ച്ചയും ജോലിക്കാര്‍ക്ക് സ്ഥാനക്കയറ്റവും ലഭിക്കുമെന്നും വിശ്വസിക്കുന്നു.

lakshmi pooja
Related Posts