മന്ത്രങ്ങള്‍
ഫെബ്രുവരി 25 കുംഭഭരണി; ഭദ്രകാളീ ഭക്തർ ഈ 2 വരി ജപിക്കാൻ മറക്കല്ലേ

കുംഭമാസത്തിലെ ഭരണി ഭദ്രകാളിക്കു പ്രിയപ്പെട്ടതാണ്. ഉഗ്രരുപിണിയായ ദേവിയെ ഈ ദിവസം ഭജിച്ചാല്‍ ഐശ്വര്യങ്ങളും അഭിവൃദ്ധിയും വന്നുചേരുമെന്നാണ് വിശ്വാസം. കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിലെല്ലാം ഈ ദിവസം പ്രധാനപ്പെട്ടതാണ്. ഭദ്രകാളി പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും വഴിപാടുകള്‍ നടത്തുന്നതും ശ്രേയസ്‌കരമാണ്. ഭദ്രകാളീ സ്തുതി ചൊല്ലുന്നതും ചുവന്ന പുഷ്പങ്ങള്‍കൊണ്ടുള്ള മാല ദേവിക്കു സമര്‍പ്പിക്കുന്നതുമെല്ലാം ഉത്തമാണ്. മനസമാധാനവും ഐശ്വര്യവും ഇതിലൂടെ വന്നുചേരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇത്തവണത്തെ കുംഭഭരണി ഫെബ്രുവരി 25 ശനിയാഴ്ചയാണ്.

ഭദ്രകാളീ സ്തുതി

കാളി കാളി മഹാകാളീ ഭദ്രകാളീ നമോസ്തുതേ
കുലം ച കുലധര്‍മ്മം ച മാം ച പാലയ പാലയ

ഭദ്രകാളി ഭജനത്തിലൂടെ ചൊവ്വാദോഷം നീങ്ങുമെന്നാണ് വിശ്വസിക്കുന്നത്. ഇവര്‍ ഭദ്രകാളിക്കു പ്രീതികരമായ വഴിപാടുകള്‍ ചെയ്യുന്നതും ഉത്തമമാണ്. കുംഭഭരണി ദിവസത്തെ ഭദ്രകാളിഭജനം ഏറെ ശ്രേയസ്‌കരമായതുകൊണ്ട് ഈ ദിവസം പ്രാര്‍ഥനയുമായി ക്ഷേത്രത്തില്‍ ചെലവഴിക്കുന്നത് അത്യുത്തമമാണ്. ദേവിക്കു പ്രിയപ്പെട്ട ചുവന്നപട്ട്, കടുംപായസം, രക്തപുഷ്പാഞ്ജലി എന്നിവ നടത്തുന്നതും ശ്രേയസ്‌കരമാണ്.

Related Posts