നക്ഷത്രവിചാരം
കുംഭമാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം

(ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 13 വരെ)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4): നൂതന സംരംഭങ്ങള്‍ക്കു തുടക്കമിടുന്നവര്‍ക്ക് അനുകൂല സമയം. സാമ്പത്തിക കാര്യങ്ങളിലുണ്ടായിരുന്ന പ്രതിസന്ധികള്‍ മാറി കിട്ടും. അശ്രാന്ത പരിശ്രമത്താല്‍ എല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ യഥാസമയം പൂര്‍ത്തീകരിക്കാനാകും. തൊഴില്‍മേഖലയിലുണ്ടായിരുന്ന അനിശ്ചിതത്വങ്ങള്‍ക്കും ഏറെക്കുറെ പരിഹാരമാകും. സഹപ്രവര്‍ത്തകരുടെ സഹായം എല്ലാ പ്രകാരത്തിലും ഉണ്ടാകും. കുടുംബത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും, വിവാഹക്കാര്യങ്ങളില്‍ തീരുമാനമാകും, സന്താനങ്ങള്‍ക്ക് ഉയര്‍ന്ന ജോലി ലഭിക്കും, എടുത്തുചാടി ഒന്നും പ്രവര്‍ത്തിക്കരുത്.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിര്യം 1/2): തൊഴില്‍മേഖലയില്‍ അഭിവൃദ്ധിയുണ്ടാകും, കാര്യസാധ്യം, സാമ്പത്തികാഭിവൃദ്ധി എന്നിവയുണ്ടാകും. ആരോഗ്യക്കാര്യങ്ങളില്‍ ഇടയ്ക്കിടെ ബുദ്ധിമുട്ടുകളുണ്ടാകാം, വിവാഹക്കാര്യങ്ങളില്‍ ചില തടസങ്ങളുണ്ടാകും. ഇഷ്ട വിവാഹത്തിനായി ബന്ധുജനങ്ങളുടെ സമ്മതം നേടിയെടുക്കാന്‍ ശ്രമിക്കും. സന്താനങ്ങളുടെ പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും, വാഹന ഉപയോഗത്തില്‍ ശ്രദ്ധ വേണം, വാഹനം മാറ്റി വാങ്ങുന്നതിനിടയുണ്ട്, വാക്കുകള്‍ രൂക്ഷമാകുന്നതിനിടയുണ്ട്, ബന്ധുജനങ്ങളുമായി അഭിപ്രായ ഭിന്നതകളുണ്ടാകാം.

മിഥുനക്കൂറ് (മകയിര്യം 1/2, തിരുവാതിര, പുണര്‍തം 3/4): കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കു നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം, സഹോദരങ്ങളില്‍ നിന്നും സാമ്പത്തിക സഹായം. വീണ്ടു വിചാരമില്ലാതെ പ്രവര്‍ത്തിക്കും, ആപത്ത് സമയങ്ങളില്‍ സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ദൂരസ്ഥലങ്ങളില്‍ നിന്നും അംഗീകാരം ലഭിക്കും. പിതൃതുല്യരുടെ ആരോഗ്യക്കാര്യങ്ങളില്‍ ആശങ്കയുണ്ടാകും, സമാനമനസ്‌കരുമായി ആശയങ്ങള്‍ പങ്കുവയ്ക്കും. പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും, ജീവിതചര്യയില്‍ മാറ്റം വരുത്തും.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം): തൊഴില്‍ രംഗത്ത് അംഗീകാരം ലഭിക്കും, ഉന്നത വ്യക്തികളുമായി അടുത്തിടപഴകാന്‍ അവസരം ലഭിക്കും. സാമ്പത്തിക സ്ഥിതിയില്‍ ഭേദപ്പെട്ട മാറ്റങ്ങളുണ്ടാകും. സന്താനങ്ങളെ ചൊല്ലി മനസ് ആകുലമാകുന്നതിന് ഇടയുണ്ട്, ആരോഗ്യക്കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം. സഹോദരങ്ങള്‍ക്ക് തൊഴിലില്‍ മുന്നേറ്റങ്ങളുണ്ടാക്കുന്നതിനു സാധിക്കും, കാര്‍ഷിക രംഗത്ത് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, വാഹനം മാറ്റി വാങ്ങും, ദൂരസ്ഥലങ്ങളില്‍ നിന്നും ശുഭവാര്‍ത്തകള്‍ ശ്രവിക്കുന്നതിനിടയുണ്ട്, അസാധാരണ സംഭവങ്ങള്‍ക്കു സാക്ഷിയാകേണ്ടതായി വരും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4): വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും, സഹപ്രവര്‍ത്തകരില്‍ നിന്നും തൊഴിലിടങ്ങളില്‍ എല്ലാ പിന്തുണയും ലഭിക്കും, ബന്ധുക്കളുമായുണ്ടായിരുന്ന അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കുന്നതിനു സാധിക്കും. സന്താനങ്ങള്‍ക്ക് ഉയര്‍ന്ന തൊഴില്‍ ലഭിക്കും, പ്രണയകാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങളുണ്ടാകുമെങ്കിലും ചില പ്രതിസന്ധികളെ തരണം ചെയ്യേണ്ടതായി വരും, മാനസികമായി ചില ആകുലതകള്‍ വന്നു ചേരാം, വാഹന ഉപയോഗത്തില്‍ ശ്രദ്ധ വേണം, വീണ് മുറിവു പറ്റുന്നതിനിടയുണ്ട്, പിതൃതുല്യരായവരുടെ അനുഗ്രാഹിശിസുകള്‍ എല്ലായ്പ്പോഴും ഉണ്ടാകും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2): തൊഴില്‍ മേഖലയില്‍ അപ്രതീക്ഷിത വഴിത്തിരിവ്, ദൂരസ്ഥലങ്ങളില്‍ അംഗീകാരം, വീട് നിര്‍മാണവുമായി ബന്ധപ്പെട്ട തടസങ്ങള്‍ മാറി കിട്ടും, സാമ്പത്തിക സ്ഥിതിയില്‍ പുരോഗതിയുണ്ടാകും, പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും, സമൂഹത്തില്‍ ഉന്നതിയുണ്ടാകും, ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്ന സംഭവങ്ങളുണ്ടാകും, സാഹിത്യരചനകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കു നേട്ടങ്ങളുണ്ടാക്കുന്നതിനു സാധിക്കും, അനാവശ്യമായ ആധികളെ മാറ്റണം, കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും, ബന്ധുജനങ്ങളുടെ സഹായം ഉണ്ടാകും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4): കുടുംബത്ത് മംഗളകര്‍മം , ബന്ധുജനങ്ങളുടെ പിന്തുണ, ജീവിതപങ്കാളിക്ക് തൊഴില്‍ നേട്ടം, ബന്ധുജനങ്ങള്‍ വിരുന്നു വരും, കുടുംബക്ഷേത്രങ്ങളില്‍ ഉത്സവകാര്യങ്ങളില്‍ നേതൃസ്ഥാനം വഹിക്കും, ആരോഗ്യക്കാര്യങ്ങളില്‍ ചെറിയ ബുദ്ധിമുട്ടുകള്‍, വാഹനം മാറ്റി വാങ്ങുന്നതിനിടയുണ്ട്, പൊതുപ്രവര്‍ത്തകര്‍ക്ക് ജനപിന്തുണ വര്‍ധിക്കും, സദസുകളില്‍ ശോഭിക്കും, സന്താനങ്ങളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും, പിതൃതുല്യരില്‍ നിന്നും സഹായം പ്രതീക്ഷിക്കാം, വാക്ദോഷങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം, സന്താനങ്ങളുടെ വിവാഹക്കാര്യങ്ങളില്‍ തീരുമാനം.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട): മാതുലന്മാരില്‍ നിന്നും നേട്ടങ്ങളുണ്ടാകും, സഹോദരങ്ങളുമായി അഭിപ്രായ ഭിന്നത, വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങളുണ്ടാകും, പിതാവിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടാകും, സാമ്പത്തിക കാര്യങ്ങളില്‍ മെച്ചപ്പെട്ട അനുഭവങ്ങളുണ്ടാകും, വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി നില്‍ക്കണം, ജീവിതപങ്കാളിയുമായി അഭിപ്രായ ഭിന്നതയുണ്ടാകാം, കലാകാരന്മാര്‍ക്ക് മികച്ച അവസരങ്ങളുണ്ടാകും, ദൂരസ്ഥലങ്ങളില്‍ മേന്മയുണ്ടാകും, തൊഴില്‍രംഗത്ത് നിന്നും ശുഭവാര്‍ത്തകള്‍ പ്രതീക്ഷിക്കാം, വാക്പ്പോരുകളില്‍ നിന്നും ഒഴിഞ്ഞു മാറി നില്‍ക്കണം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4): തര്‍ക്ക വിഷയങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം, സന്താനങ്ങളുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്നങ്ങളുണ്ടാകാം, ആത്മസംയമനത്തോടെ എല്ലാക്കാര്യങ്ങളെയും നേരിടണം, കുടുംബക്കാരുടെ പിന്തുണയുണ്ടാകും, തൊഴില്‍ രംഗത്ത് ഉന്നതിയുണ്ടാകും, സര്‍ക്കാര്‍ അംഗീകാരം ലഭിക്കും, വിവിധ വിഷയങ്ങല്‍ അറിവ് ലഭിക്കും, ദൂരയാത്രകള്‍ നടത്തേണ്ടതായി വരും, സാമ്പത്തിക പ്രതിസന്ധിയുണ്ടാകും, ഗൃഹനിര്‍മാണ കാര്യങ്ങള്‍ക്കു മുടക്കമുണ്ടാകാം, വാഹനാപകടങ്ങളില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും, സാഹിത്യാദി വിഷയങ്ങളില്‍ താത്പര്യം വര്‍ധിക്കും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): ഭൂമിലാഭമുണ്ടാകും, വ്യാപാര രംഗത്ത് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, ജീവിതപങ്കാളിക്ക് തൊഴില്‍നേട്ടമുണ്ടാകും, വാക്കുകള്‍ കൂടുതല്‍ രൂക്ഷമാകാതെ ശ്രദ്ധിക്കണം, ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്ന സംഭവങ്ങളുണ്ടാകും, സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യും, പിതൃതുല്യരുടെ ആരോഗ്യക്കാര്യങ്ങളില്‍ ആശങ്കയുണ്ടാകും, എതിര്‍ലിംഗത്തില്‍പ്പെട്ടവരുമായി ഇടപഴകുമ്പോള്‍ വിവാദങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം, ദൂരയാത്രകള്‍ നടത്തേണ്ടതായി വരും, വീട് വിട്ട് താമസിക്കേണ്ടതായി വരും, സാമ്പത്തിക അച്ചടക്കം പാലിക്കണം.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): സര്‍ക്കാരില്‍ നിന്നും സഹായം ലഭിക്കും, ഉഷ്ണരോഗങ്ങള്‍ വര്‍ധിക്കും, സുഹൃത്തുക്കളുമായി ചേര്‍ന്ന് പുതിയ സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും, മാതാവിനോട് സ്നേഹം വര്‍ധിക്കും, സന്താനങ്ങളില്‍ നിന്നും ഗുണാനുഭവങ്ങളുണ്ടാകും, അപ്രതീക്ഷിതമായി ധനനേട്ടങ്ങളുണ്ടാകാം, സാമ്പത്തിക വിഷയങ്ങളില്‍ കരുതലുകളെടുക്കണം, വിലപ്പെട്ട രേഖകള്‍ കൈവശം വന്നു ചേരും, സൂഹൃത്തുക്കളെ സാമ്പത്തികമായി സഹായിക്കേണ്ടതായി വരും, ബന്ധുജനങ്ങളില്‍ നിന്നും ഗുണാനുഭവം, വാഹനത്തിന് അറ്റകുറ്റപ്പണി എന്നിവയുണ്ടാകാം.

മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): വിരഹദുഃഖം, സാമ്പത്തിക പ്രയാസങ്ങളില്‍ നിന്നും മോചനം, ഗൃഹനിര്‍മാണം പുനരാരംഭിക്കും, കുടുംബത്തില്‍ സന്തോഷാനുഭവം, തൊഴില്‍മേഖലയില്‍ ശക്തമായ തിരിച്ചു വരവ്, സമൂഹത്തില്‍ ഉന്നതി, സാങ്കേതിക വിഷയങ്ങളില്‍ അറിവ് വര്‍ധിക്കും, വിദേശത്തുള്ളവര്‍ നാട്ടിലെത്തുന്നതിനും മംഗളകര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനും യോഗമുണ്ട്, വാഹനം മാറ്റി വാങ്ങുന്നതിനും പുതിയ വാഹനം വാങ്ങുന്നതിനും യോഗം, സന്താനങ്ങളില്‍ നിന്നും സന്തോഷാനുഭവം ഉണ്ടാകും, ആശുപത്രി ചെലവ് വര്‍ധിക്കും, കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍, പൂജകള്‍ എന്നിവ നടക്കും.

Related Posts