രാമായണം സ്‌പെഷ്യല്‍
141 രൂപയ്ക്ക് നാലമ്പല ദര്‍ശനം

കെഎസ്ആര്‍ടിസി ഗുരുവായൂര്‍ യൂണിറ്റില്‍ നിന്നും നാലമ്പല ദര്‍ശന സര്‍വീസ് ആരംഭിച്ചു. രാവിലെ 07.15 നു ഗുരുവായൂരില്‍ നിന്നും പുറപ്പെട്ടു വൈകിട്ട് 03:15 ന് തിരികെ എത്തിച്ചേരുന്ന രീതിയില്‍ ആണ് ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്.

യാത്രക്കാര്‍ക്ക് സ്‌പെഷ്യല്‍ ദര്‍ശന സൗകര്യം ഉണ്ടായിരിക്കും. എല്ലാ ക്ഷേത്രങ്ങളിലും 30 മിനിറ്റ് വീതം ദര്‍ശനത്തിനായി ബസ് കാത്തുകിടക്കും . ഒരാള്‍ക്ക് 141 രൂപയാണ് ടിക്കറ്റ് നിരക്ക് .

രാവിലെ 07:15 ന് ഗുരുവായൂരില്‍ നിന്നും യാത്ര ആരംഭിക്കും. തൃപ്രയാര്‍ ശ്രീരാമക്ഷേത്രം – രാവിലെ 830 ന് എത്തി 9 ന് പുറപ്പെടും. ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ഭരത ക്ഷേത്രം – രാവിലെ 09.40 ന് എത്തി 10.10 ന് പുറപ്പെടും. തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാള്‍ ക്ഷേത്രം – രാവിലെ 11.20 ന് എത്തി 11.50 ന് പുറപ്പെടും .

പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രം – ഉച്ചയ്ക്ക് 1.10 ന് എത്തി 1.40 ന് പുറപ്പെടും. വൈകിട്ട് 3.15 ന് ബസ് തിരികെ ഗുരുവായൂരില്‍ എത്തിച്ചേരും.

Related Posts