സ്പെഷ്യല്‍
Guruvayoor Krishnanattam | കൃഷ്ണനാട്ടം കലാകാരന്മാർ പരിശീലനത്തിൽ ; സെപ്തംബർ ഒന്നിന് കളി പുനരാരംഭിക്കും

ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കലാകാരൻമാർ മെയ് വഴക്കത്തിനായുള്ള തീവ്ര പരിശീലനത്തിൽ. ജൂലൈ 4 ന് തുടങ്ങിയ കൃഷ്ണനാട്ടം കലാകാരൻമാരുടെ ഉഴിച്ചിൽ, കച്ചകെട്ടി അഭ്യാസം മൂന്നാഴ്ചയാകുമ്പോൾ കളിയരങ്ങിൽ പങ്കെടുക്കാനുള്ള ആത്മവിശ്വാസത്തിലാണ് കലാകാരൻമാർ..

കളരിച്ചിട്ടകളിലൂടെയുള്ള അഭ്യാസം 41 ദിവസ്സം നീണ്ടുനിൽക്കും. പുലർച്ചെ മൂന്നിന് തുടങ്ങും. രാത്രി ഒമ്പതുവരെ പരിശീലനം നീളും. കണ്ണ് സാധകമാണ് ആദ്യം; പിന്നെ മെയ്യഭ്യാസം. തുടർന്ന് അരയിൽ കച്ചകെട്ടി പാദം മുതൽ മുഖം വരെ എണ്ണ തേച്ചുള്ള കാൽസാധകം, തീവട്ടം കുടയൽ തുടങ്ങിയ അഭ്യാസങ്ങൾക്കു ശേഷം ചവിട്ടിയുഴിച്ചിൽ നടക്കും.വ്രതശുദ്ധിയിലാണ് ദിവസ്സവും അഭ്യാസം നടക്കുക.

കലാനിലയം സൂപ്രണ്ട്‌ ഡോ. മുരളി പുറനാട്ടുകാര, കളിയോഗം ആശാൻ ശ്രീ.പി.ശശിധരൻ, വേഷം ആശാൻമാരായ ശ്രീ.സി.സേതുമാധവൻ , ശ്രീ.എസ്.മാധവൻകുട്ടി, ശ്രീ.എ.മുരളീധരൻ ,പാട്ട് വിഭാഗം ആശാൻമാരായ ശ്രീ.ഇ.ഉണ്ണികൃഷ്ണൻ , ശ്രീ.എം.കെ ദിൽക്കുഷ്, ശുദ്ധമദ്ദളം ആശാൻ ശ്രീ.കെ.മണികണ്ഠൻ, തൊപ്പിമദ്ദളം ആശാൻ ശ്രീ.കെ.ഗോവിന്ദൻകുട്ടി എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.

അണിയറയിൽ കോപ്പു പണികൾ ചുട്ടി വിഭാഗം ആശാൻ ശ്രീ.കെ.ടി.ഉണ്ണികൃഷ്ണൻ, ചുട്ടി ഗ്രേഡ് 1 കലാകാരൻ ശ്രീ.ഇ.രാജു , ചമയ കലാകാരൻ ശ്രീ.കെ.ശങ്കരനാരായണൻ എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. പരിശീലനം കഴിയുന്നതോടെ മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം സെപ്തംബർ 1 മുതൽ അവതാരം കളിയോടെ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം പുനരാരംഭിക്കും.
സെപ്തംബർ മാസത്തിൽ ഭക്തജനങ്ങൾക്ക്‌ താഴെ പറയും പ്രകാരം കൃഷ്ണനാട്ടം കളികൾ ശീട്ടാക്കാം.
കഥ തീയതി
—– ———-
അവതാരം – 1,15,19,29
കാളീയമർദ്ദനം – 2,18,26
രാസക്രീഡ – 3,21
കംസവധം – 4,22
സ്വയംവരം -. 5,11,23,30
ബാണയുദ്ധം -. 16,17,25,28
വിവിദവധം -. 12,24
സ്വർഗ്ഗാരോഹണം -14

Related Posts