സ്പെഷ്യല്‍
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൻറെ മൂലസ്ഥാനം സന്ദർശിച്ച് നടൻ കൃഷ്ണകുമാർ

തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ് അറിയപ്പെടുന്ന കാസർഗോഡ് അനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രം സന്ദർശിച്ച് നടൻ കൃഷ്ണകുമാർ. ക്ഷേത്രത്തിലെ വിശേഷങ്ങൾ അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.

തടാകത്തിനു നടുവിലായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് ധാരാളം പ്രത്യേകതകൾ ഉണ്ട്. പത്മനാഭസ്വാമിയാണ് ഇരു ക്ഷേത്രങ്ങളിലെയും പ്രധാന പ്രതിഷ്ഠ. കടുശർക്കരയോഗമെന്ന പുരാതന വിഗ്രഹ ശൈലിയിലാണ് ഇവിടുത്തെ വിഗ്രഹം നിർമിച്ചിട്ടുള്ളത്.

വില്വമംഗല സ്വാമിയാർ ആയിരുന്നു ആദ്യകാലത്ത് ഇവിടുത്തെ ക്ഷേത്രപൂജാദികർമങ്ങൾ നിർവഹിച്ചിരുന്നത്. തനിക്ക് പൂജാദികർമ്മങ്ങൾ സഹായിയായി നിന്ന ഒരു ബാലനെ അദ്ദേഹം ഒരു ദിനം തള്ളി മാറ്റുകയും, ” ഇനിയെന്നെ കാണണമെങ്കിൽ അനന്തൻകാട്ടിലേക്ക് വന്നാൽമതി”എന്ന് പറഞ്ഞ് ബാലൻ അപ്രത്യക്ഷനാവുകയും ചെയ്തു. അതിനുശേഷം തെക്കോട്ട് സഞ്ചരിച്ച സ്വാമിയാർ തേജസ് കണ്ടൊരു കാട്ടിൽ അനന്തനെ പ്രതിഷ്ഠിക്കുകയും ചെയ്തു. ആ അനന്തൻ കാട് ഇന്ന് തിരുവനന്തപുരത്ത് ആണുള്ളത്.

Related Posts