സ്പെഷ്യല്‍
ആലിലകണ്ണന്റെ രൂപത്തില്‍ ശ്രീകൃഷ്ണ ഭഗവാനെ ഭജിച്ചാല്‍

ഭക്തവത്സലനായ ഭഗവാന്‍ ശ്രീകൃഷ്ണനെ ഓരോ രൂപത്തില്‍ ഭജിച്ചാല്‍ ഓരോ ഫലങ്ങളാണ് ലഭിക്കുക. വെണ്ണ കട്ടു തിന്നുന്ന ഉണ്ണിക്കണ്ണന്‍, ആലിലക്കണ്ണന്‍, ബലരാമനോടൊപ്പം ഓടിക്കളിക്കുന്നഭാവത്തിലോ മുട്ടുകാലില്‍ ഇഴയുന്ന ഭാവത്തിലോ ഉള്ള ബാലകൃഷ്ണന്‍, രാധാകൃഷ്ണന്‍, കാളിയമര്‍ദന ഭാവം എന്നിങ്ങനെ അനേക ഭാവങ്ങളില്‍ ഭഗവാനെ ദര്‍ശിക്കാന്‍ സാധിക്കും.

വെണ്ണ കട്ടുതിന്നുന്ന കണ്ണന്‍ – സന്താന സൗഭാഗ്യത്തിന്

ആലിലക്കണ്ണന്‍ – സന്താന അരിഷ്ടത നീങ്ങാന്‍

അകിട്ടില്‍ നിന്നും പാല്‍ കുടിക്കുന്ന കണ്ണന്‍ – സന്താനങ്ങളുടെ ആരോഗ്യത്തിന്

ഓടക്കുഴലൂതുന്ന കണ്ണന്‍- കുടുംബഐക്യത്തിനും കലഹം ഒഴിവാക്കാനും

രാധാകൃഷ്ണന്‍ – ദാമ്പത്യഭദ്രതയ്ക്ക്

കാളിയമര്‍ദ്ദനം -ശത്രുദോഷം മാറാനും സര്‍പ്പദോഷ നിവാരണത്തിനും

ഗോവര്‍ദ്ധനധാരി – ദുരിതങ്ങളില്‍ നിന്ന് മോചനം, പ്രതിസന്ധികലെ തരണം ചെയ്യാനും

രുഗ്മിണീ സ്വയംവരം – മംഗല്യഭാഗ്യത്തിന്

കുചേലകൃഷ്ണന്‍ – ദാരിദ്രമുണ്ടാവാതിരിക്കാനും ഋണമുക്തിക്കും സുഹൃത്ബന്ധങ്ങള്‍ നിലനിര്‍ത്താനും

പാര്‍ത്ഥസാരഥി -ജ്ഞാന പുരോഗതിക്കും ശത്രുനാശനത്തിനും

ഗുരുവായൂരപ്പന്‍ – സര്‍വ്വ ഐശ്വര്യത്തിന്

സുദര്‍ശനരൂപം – ശത്രു നിഗ്രഹം

ലക്ഷ്മീ നാരായണ രൂപം -കുടുംബ ഐശ്വര്യത്തിനും കുടുംബത്തില്‍ സന്തോഷം

Related Posts