സ്പെഷ്യല്‍
കൃഷ്ണന്റെ വികൃതി !

(ഗുരുവായൂരിലെ പുതിയ മേല്‍ശാന്തിയായി ടി.എം. കൃഷ്ണചന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടതോടനുബന്ധിച്ച് ശ്രീ പാലനാട് സന്തോഷ് നമ്പൂതിരി രചിച്ച കവിത)

കൃഷ്ണനിഷ്ടപ്പെട്ട സ്ഥലമേതെന്നറിക
കൃഷ്ണൻ പറഞ്ഞുവോ ഒറ്റപ്പാലമെന്ന്?!

കൃഷ്ണനിതാ നൽകി കൃഷ്ണചന്ദ്രന്
കൃഷ്ണന്റെ മേൽശാന്തിയാവാനുള്ള ഭാഗ്യം

കൃഷ്ണന്റെ മുൻ മേൽശാന്തിയാമൊരു കൃഷ്ണപുത്രനും ഭവാനേകിയീ ഭാഗ്യം

സൗമ്യാനാഥനാം കൃഷ്ണചന്ദ്രനെന്നും
സൗമ്യനാം കൃഷ്ണ ചന്ദ്രൻ തന്നെ

തീയന്നൂർ പൂജിച്ചു കൊതിതീരാത്തതോ തീയന്നൂരിനെ കൊണ്ട് വന്നിതാ വീണ്ടും

അയൽവാസിയ്ക്ക് നറുക്ക് നൽകി കൊണ്ട്
അഞ്ജന വർണ്ണൻ കളിച്ചു രസിയ്ക്കുന്നു

കവളപ്പാറക്കാരനാം ഗുരുവിനന്ന് ലഭിച്ചു
കണ്ണന്റെയനുഗ്രഹം ശിഷ്യനിൽ നിന്ന്

പ്രമോദിനാൽ നൽകിയാ ഭാഗ്യം പിന്നീട്
പ്രകാശമയമാക്കി ഭഗവാൻ നാരായണൻ

കൃഷ്ണാ.. അങ്ങ് ഒരു കുസൃതിക്കാരൻ
കൃഷ്ണചന്ദ്രനോ ലഭിച്ചിതാ ഭാഗ്യം

Related Posts