സ്പെഷ്യല്‍
വിശ്വസിച്ചാൽ രക്ഷിക്കുന്ന മറ്റാരുണ്ട് കണ്ണനെ പോലെ ?; അനുഭവം

ജ്യോതി നായർ

“നാമൊന്നു കാണുമതിനപ്പുറമങ്ങു കാണും” എന്നതിന് തെളിവാണ് കണ്ണന്റെ ലീലകൾ ഈ അനുഭവ കഥ കേൾക്കു എ ന്നിട്ടു പറയു വിശ്വസിച്ചാൽ രക്ഷിക്കുന്ന മറ്റാരുണ്ട് കണ്ണനെ പോലെ ?

എന്റെ സുഹൃത്തും കണ്ണനും ഓടിക്കളിയാണോ ഒളിച്ചുകളിയാണോ എന്ന് എനിക്കറിയില്ല രണ്ടുപേരും തമ്മിൽ എന്തോ ഉണ്ട് അതെന്താണ് എന്ന് ഞാൻ ചോദിക്കുമ്പോഴൊക്കെ അവൾ കണ്ണടച്ചു പിടിക്കും എന്റെ കണ്ണാ എന്ന് നീട്ടിവിളിക്കും വീട്ടിൽ പൂജിക്കുന്ന കൃഷ്ണ വിഗ്രഹത്തിന്റെ കാൽപാദങ്ങൾ ചുംബിക്കും.

ടീ ..എന്താടി കൃഷ്ണനുമായി അടക്കം പറച്ചിൽ എന്ന് ചോദിക്കുമ്പോൾ നിഷ്കളങ്കമായി പറയും എനിക്ക് മറ്റാരാണ് ഉള്ളത് ? അങ്ങിനെ ഉള്ള അവളേം കണ്ണൻ പരീക്ഷണത്തിൽ മുക്കി പൊക്കി ഒന്നല്ല പല പ്രാവശ്യം.
എല്ലാവരും നഷ്ട്ടപ്പെട്ട പിടിവള്ളി നഷ്ടപ്പെട്ട ഒരാൾക്ക് പിടിക്കാൻ പറ്റിയ ഒരാളെ ഉള്ളു. പിടിച്ചാൽ പിന്നെ വിടരുത് വിട്ടാലും അവിടുന്ന് വിടില്ല ഈ സംഭവം കേട്ട് നോക്കുക.

നിങ്ങള്ക്ക് അവളേ അറിയാം സീനയെ , ഇതിന് മുൻപും അവളെ അദ്ദേഹം കൈപിടിച്ചുയർത്തിയിട്ടുണ്ട്. അമ്പലപ്പുഴയിലെ കുളത്തിൽ നിന്ന് വീണുപോയ അവളെ ഒരു കൈത്താങ്ങിൽ രക്ഷിച്ചെടുത്ത അവിടുന്ന് , ഇപ്പോൾ ഒരു മഹാ രോഗത്തിൽ നിന്നും ദുരിതത്തിൽ നിന്നും അവളുടെ അമ്മയെയും കൈപിടിച്ചുയർത്തി.

അവളുടെ അമ്മക്ക് കലശലായ നടുവ് വേദന യിലാണ് തുടക്കം. അത് 2014 ഇൽ. അന്ന് കുറെ നാട്ടു ചികിത്സയും പിന്നെ ഹോമിയോ ചികിത്സയും ചെയ്തു. അതങ്ങിനെ മാറി , പിന്നെ വര്ഷങ്ങള്ക്കു ശേഷം വിട്ടുമാറാത്ത നടുവേദനയും അത് മൂത്രത്തിൽ രക്തം കാണുന്ന അവസ്ഥയിലേക്ക് രോഗം ശക്തമായി തിരിച്ചു വന്നു. അപ്പോഴാണ് ടെസ്റ്റുകൾ നടത്തിയത് ഞെട്ടിക്കുന്ന ആ കാര്യം ഞങ്ങളെല്ലാം കേട്ടു. അമ്മക്ക് രോഗങ്ങളുടെ രാജാവ് കാൻസർ അതിന്റെ ഒരു ദൂതനെ അയച്ചിരിക്കുന്നു , കുരുക്കളുടെ രൂപത്തിൽ മൂത്രാശയത്തിൽ …എന്താ ചെയ്യാ ?.

അവൾ ജോലി ചെയ്യുന്നത് KSRTC യിൽ. പ്രോപ്പർ ആയി ശമ്പളം ഇല്ല. രണ്ടു കുഞ്ഞുങ്ങൾ പഠിക്കുന്നു. അതിനിടക്ക് ഭർത്താവിന്റെ ജീവനാംശം കിട്ടിയത് കൊടുത്തു ഒരു വീടുണ്ടാക്കി. അതും മിച്ചമില്ല. അനേകം ലക്ഷങ്ങൾ വരുന്ന ഓപ്പറേഷൻ ചെയ്യണം അമ്മെ രക്ഷിക്കാൻ; ചെയ്താലും രക്ഷപ്പെടുമോ എന്നുറപ്പില്ല. മൂത്രാശയം നീക്കം ചെയ്യണം. ,ഡോക്ടർമാരെല്ലാം ഒരേ സ്വരത്തിൽ 74 വയസ്സുള്ള ‘അമ്മ രക്ഷപ്പെടുമോ എന്ന് അറിയില്ല , ഞാൻ അവൾക്കു ധ്യര്യം കൊടുത്തു ഒരു കൂട്ടം സുഹൃത്തുക്കളും കുറച്ചു ബന്ധുക്കളും മാത്രമേ അവൾക്കുള്ളു. ഭർത്താവു മരിച്ചു പോയ , ആരോരും ആശ്രയം ഇല്ലാത്ത, ശമ്പളം ഇല്ലാതെ കഷ്ടപ്പെടുന്ന ഒരു സ്ത്രീ , എവിടെ തിരിഞ്ഞാലും പ്രതിസന്ധികൾ മാത്രം..!

അവൾ ധൈര്യം വിടാതെ പിടിച്ചു നിന്നു, എന്നോട് പറഞ്ഞു, എടാ ആരോരും ഇല്ലാത്തവർക്ക് ഒരാളുണ്ട് കണ്ണൻ, ഞാൻ ഇന്ന് മുതൽ വ്രതമാണ്. എന്റമ്മ രക്ഷപ്പെടുന്നത് വരെ കഠിനമായ വ്രതം .കാരുണ്യശാലിയായ കണ്ണനെ വിളിക്കുകയാണ്. മറ്റെന്തു ചെയ്യാൻ കഴിയും. കോവിഡ് പടർന്നു പിടിച്ചിരിക്കുന്ന ടൈം , ‘അമ്മ രക്ഷപെടുവാൻ ചാൻസ് വളരെ കുറവ്, എവിടെ ചെന്ന് നോക്കിയാലും 74 വയസ്സ് വരയെ ഉള്ളു ആയുസ്സ് എന്ന് തീർത്തു പറയുന്ന പ്രശ്നവിധി.

CHEMO തുടങ്ങാൻ വേണ്ടി അവൾ ആർസിസിയിലാക്കി അമ്മയെ , ദിവസം കഴിയും തോറും ശോഷിച്ചു വരുന്ന ‘അമ്മ ഒരു വശത്തു കോവിഡ് പിടിച്ച കുഞ്ഞുങ്ങൾ. സഹായിക്കാൻ എത്തിയവർക്കും കോവിഡ്.

അവസാനം അവൾക്കും കോവിഡ് . CHEMO പകുതി ആയപ്പോഴേക്കും അമ്മയ്ക്കും കോവിഡ്, പിന്നെ എങ്ങിനെ മുന്നോട്ടു പോകും. കോവിട് CHEMO റേഡിയേഷൻ ഇത് മൂന്നും മുന്നിൽ നിൽക്കകള്ളിയില്ലാതെ അവൾ ബെഡിൽ നിന്നും എണീറ്റ് നാരായണനെ വിളിച്ചു കൊണ്ട് അമ്മയുടെ അടുത്തേക്ക് ഓരോ നേരവും ഓരോതരം ഭക്ഷണം , ഛർദിക്കുന്നതു കോരി മാറ്റുമ്പോഴേക്കും തളർന്നു വീഴുന്ന ‘അമ്മ , നോക്കാൻ വന്ന ബന്ധുക്കളും ഈ പരിതാപകരമായ ഈ അവസ്ഥകണ്ട്‌ ഞെട്ടി , ഇവൾ എങ്ങിനെ ഈ അവശത തരണം ചെയ്യും ?. എല്ലാവരും കണ്ണിൽകണ്ണിൽ നോക്കുന്ന അവസ്ഥ , ഡോക്ടർമാർ പോലും പ്രതീക്ഷ വിട്ട അവസ്ഥ ..എന്നാൽ ഒരാൾ കൂടെ നിന്നു ..മറ്റാരുമല്ല കണ്ണൻ!!

കാരുണ്യശാലിയായ അദ്ദേഹം അവളുടെ കൈ പിടിച്ചു, കൂടെ നിന്നു ; പുലർച്ചെ ഓടിച്ചെന്നു ഒരു തുളസി ഇല പറിച്ചു ആ കാലിൽ വെക്കും. മറ്റൊന്നും തരാൻ തരമില്ല. ഞാൻ കുചേലനെക്കാളും ദരിദ്രയാണ്. കണ്ണാ അവിടുത്തെ കാരുണ്യമല്ലാതെ മറ്റൊന്നുമില്ല എന്ന് ആ കാൽക്കൽ വീഴും , നാരായണീയം ചൊല്ലും അങ്ങിനെ ദിവസങ്ങൾ കഴിഞ്ഞു പോയി.

ഗോപാലപൂർവ്വതാപിന്യൂപനിഷത്തിൽ ബ്രഹ്‌മാവ്‌ കൃഷ്ണനെക്കുറിച്ചു മുനിമാരോട് വർണ്ണിക്കുന്നത് ഇങ്ങനെയാണ് .
ശ്രീകൃഷ്ണോ വൈ പരമം ദൈവതം ഗോവിന്ദാൻ മൃത്യുർ ബിഭേതി
ഗോപീജനവല്ലഭജ്ഞാനേന തജ്‌ജാതം ഭവതി സ്വാഹേദം സംസരതീതി
തദു ഹോചു കഃ കൃഷ്ണോ ഗോവിന്ദശ്ച കോ(അ)സാവിതി ഗോപീജനവല്ലഭ കഃ കാ സ്വാഹേതി
തനുവാച ബ്രാഹ്മണഃ പാപകർഷണോ ഗോഭൂമി വേദ വിദിതോ വേദിതാ ഗോപീജന വിദ്യാകലാ പ്രേരകഃ
തന്മായാ ചേതി സകലം പരം ബ്രഹ്മൈ തദ്‌ യോ ധ്യായതി
രസതി ഭജതി സോ(അ )മൃതോ ഭവതി സോ(അ )മൃതോ ഭവേതീതി [ഗോപാലപൂർവ്വതാപിന്യൂപനിഷത്ത് പദ്യം 2]
(ഭാഷാ അർത്ഥം)

(ബ്രഹ്‌മാവ്‌ മുനിമാരോട് പറയുന്നതാണ് സന്ദർഭം). ശ്രീകൃഷ്ണനാണ് പരമനായ ഈശ്വരൻ . ഇദ്ദേഹത്തിന് ഗോവിന്ദനെന്നും പേരുണ്ട് . ഗോവ് , വേദം , ഭൂമി , വേദവാണി എന്നിവയുടെ ജ്ഞാനവും ഇദ്ദേഹമാണ് . ഇദ്ദേഹത്തെ മരണം പോലും ഭയക്കുന്നു . ഗോപീജനവല്ലഭനായ ഇദ്ദേഹം അവിദ്യയെ ഇല്ലാതാക്കുന്നു .

സകല ജ്ഞാനവും , വിദ്യയാകുന്ന അമൃത് നൽകുന്നവനും ഇദ്ദേഹമത്രേ . ഈ ദിവ്യപുരുഷന്റെ മായാശക്തിയെ സ്വാഹാ എന്ന് പറയുന്ന . ഇതൊക്കെയും പരമേശ്വരനായ ഇദ്ദേഹത്തിന്റെ രൂപങ്ങൾ തന്നെയാണ് . ശ്രീകൃഷ്ണൻ എന്ന നാമത്തിൽ വിഖ്യാതനായിരിക്കുന്നത് പരബ്രഹ്മം തന്നെയാണ് . പാപനാശകനാണ് ഇദ്ദേഹം . ആരാണോ ഇദ്ദേഹത്തെ ധ്യാനിക്കുന്നത് , ആരാണോ ഇദ്ദേഹത്തിന്റെ നാമങ്ങൾ ജപിക്കുന്നത് , ആരാണോ ഇദ്ദേഹത്തെ ഭജിക്കുന്നത് , ആരാണോ ഇദ്ദേഹത്തെ സ്തുതിക്കുന്നത് , അവർ തീർച്ചയായും മരണത്തെ ജയിക്കും.

മരണത്തെ ജയിക്കാൻ മഹാദേവനും വിളിക്കുന്നത് മഹാവിഷ്ണുവിനെ ആണ് . സാക്ഷാൽ പരബ്രഹ്മത്തെ സാക്ഷാൽ നാരായണനെ എല്ലാവരും വിളിക്കുക ഹരി നാരായണ നമോസ്തുതേ.
ഇന്ന് അമ്മയുടെ ഫൈനൽ സ്കാനിംഗ് കഴിഞ്ഞു റിസൾട്ട് വന്നു ‘അമ്മ കാൻസർ എന്ന മഹാവിപത്തിൽ നിന്നും കണ്ണന്റെ കൈപിടിച്ച് കരകയറിയ വാർത്ത ഈ റിസൾട്ടിനൊപ്പം അദേഹത്തിന്റെ കാൽപ്പാദത്തിൽ സമർപ്പിക്കുകയാണ്, 74 വയസ്സിനപ്പുറം പോകില്ലെന്ന് ജ്യോതിഷിമാരും , ഇനി ഈ മഹാരോഗത്തിന്റെ നിന്ന് നിന്ന് രക്ഷ ഇല്ല എന്ന് ഡോക്ടർമാരും കൈവിട്ട ‘അമ്മ ഇപ്പോൾ 95 ശതമാനവും രോഗം ഭേദപ്പെട്ടു സുഖമായി ഇരിക്കുന്നു.

ഹരിനാരായണ കൃഷ്ണ കാരുണ്യ സിന്ധോ അവിടുന്നല്ലാതെ ആരാണ് മഹാ വൈദ്യൻ ? ആരുമില്ല നീയല്ലാതെ വിളിക്കുന്നവരെ ഇത്തരം തീവ്രമായി സ്നേഹിക്കുന്ന കൂടെ നിൽക്കുന്ന കൈപിടിക്കുന്ന മറ്റാരുമില്ല ധൈര്യമായി വിളിച്ചോളൂ ഒരിക്കൽ പോരാ ഇപ്പോഴും ..അദ്ദേഹം കൂടെ നിൽക്കും കൈവിടില്ല ഉറപ്പ് …ഓം നമോ നാരയണനായ.

 

Related Posts