സ്പെഷ്യല്‍
വിമലമ്മ ടീച്ചറുടെ ജീവിതത്തില്‍ മൂകാംബിക ദേവി കാട്ടിയ അത്ഭുതം!

അഭീഷ്ടവരദായികയാണ് കൊല്ലൂര്‍ മൂകാംബിക ദേവി. കുടജാദ്രിയുടെ താഴ്വാരത്തില്‍ സൗപര്‍ണിക തീരത്താണ് മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്വയംഭൂലിംഗത്തിനു പുറകിലായി ആദി ശങ്കരനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശംഖ് ചക്രഗധാധാരിയായ പഞ്ചലോഹനിര്‍മിതമായ ദേവീ വിഗ്രഹവും ഉണ്ട്. ദേവി പ്രതിഷ്ഠക്കു പുറമെ പഞ്ചമുഖ ഗണപതി, സുബ്രഹ്‌മണ്യന്‍, ഹനുമാന്‍, മഹാവിഷ്ണു, വീരഭദ്രന്‍ എന്നീ ഉപദേവതകളും നാലമ്പലത്തിനുള്ളില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.

ആശ്രയം തേടി തന്റെ മുന്നിലെത്തുന്നവരെ കൈവിടാതെ അമ്മയെപ്പോലെയാണ് ദേവി കൊല്ലൂരില്‍ കുടികൊള്ളുന്നത്. അനേകായിരങ്ങള്‍ക്ക് രക്ഷകയായി ദേവി കൊല്ലൂരില്‍ കുടികൊള്ളുന്നു. ഓരോ ദേവി ഭക്തനും പറയാനുണ്ടാകും ദേവി തന്നെകൈപിടിച്ചുയര്‍ത്തിയ ആയിരം അനുഭവകഥകള്‍. ഇത്തരത്തിലുള്ള ഒരു അനുഭവം പറയുകയാണ് ജ്യോതിഷിയായ ഡോ. വിമലമ്മ. 18 ലക്ഷം കടം ഉണ്ടായതും മരണം മുന്നില്‍ക്കണ്ടതും അവിടെനിന്ന് അമ്മയെ അഭയം പ്രാപിച്ചപ്പോള്‍ ദേവി രക്ഷകയായതുമായ അനുഭവം. വീഡിയോ കാണാം:

ജ്യോതിഷരത്‌നം ഡോ. എസ്. വിമലമ്മ (ഫോണ്‍ 9846138675)

Related Posts