സ്പെഷ്യല്‍
കൊല്ലൂര്‍ ശ്രീമൂകാംബിക ദേവിയുടെ ജന്മാഷ്ടമി ജൂണ്‍ 10ന്

കൊല്ലൂര്‍ ശ്രീമൂകാംബിക ദേവിയുടെ ജന്മാഷ്ടമി (ജന്മനാള്‍) ആയ ജൂണ്‍ 10ന് വിശേഷ പൂജകളോടെ ക്ഷേത്രത്തില്‍ ആഘോഷിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റി പി.വി. അഭിലാഷ് അറിയിച്ചു.

ജ്യേഷ്ഠമാസത്തില്‍ ശുക്ലപക്ഷത്തിലെ അഷ്ടമിനാള്‍ ആണ് ജന്മനക്ഷത്രമായി കരുതുന്നത്. അന്നേദിവസം ക്ഷേത്രത്തില്‍ പ്രത്യേക പൂജകളായ ശതരുദ്രാഭിഷേകം, പഞ്ചാമൃതാഭിഷേകം, രാത്രി പുഷ്പരഥോത്സവം എന്നിവ നടക്കും.

ഈ ജന്മാഷ്ടമിക്കു ശേഷം വിജയദശമി വരെ ക്ഷേത്രത്തില്‍ രഥോത്സവങ്ങള്‍ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

Related Posts