നക്ഷത്രവിചാരം
കേതു 2021: ഗുണദോഷഫലങ്ങള്‍ അറിയാം

ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ നല്‍കുന്നതും കഷ്ടനഷ്ടങ്ങള്‍ നല്‍കാന്‍ ശേഷിയുള്ളതുമായ ഗ്രഹമാണ് കേതു. കേതുവിന്റെ രാശിമാറ്റത്തിന് സാധാരണ ഒന്ന്ഒന്നര വര്‍ഷമെടുക്കും. 2021 ല്‍ കേതുവിന് രാശിമാറ്റം സംഭവിക്കില്ല. എന്നാല്‍, അത് വിവിധ നക്ഷത്രങ്ങളിലായി മാറിക്കൊണ്ടിരിക്കും. വര്‍ഷത്തിന്റെ തുടക്കത്തില്‍ തൃക്കേട്ട നക്ഷത്രത്തില്‍ നിലയുറപ്പിക്കുന്ന കേതു വര്‍ഷത്തിന്റെ മധ്യം വരെ അവിടെ തുടരും. ഇതിനുശേഷം, ജൂണ്‍ 2 ന് അനിഴം നക്ഷത്രത്തിലേക്ക് നീങ്ങുകയും വര്‍ഷാവസാനം വരെ അവിടെ തുടരുകയും ചെയ്യും. ഇത് ഓരോ നക്ഷത്രക്കാര്‍ക്കും എന്തുഫലങ്ങളുണ്ടാക്കുമെന്നു നോക്കാം.

മേടം

മേടക്കൂറുകാര്‍ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. അപകടങ്ങളില്‍ പെടാതെ സൂക്ഷിക്കുക. പരിക്കുകള്‍ക്കൊക്കെ സാധ്യത കാണുന്നു. മറ്റുളളവരുമായിട്ടുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുക. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും.

ഇടവം

ഈ രാശിക്കാര്‍ക്ക് സമ്മിശ്രഫലങ്ങള്‍ ലഭിക്കുന്ന കാലമാണിത്. കുടുംബ ജീവിതത്തില്‍ സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. വിവാഹം നോക്കുന്നവര്‍ക്ക് അതിന് അനുകൂലമായ കാലം. ബിസിനസുകാര്‍ക്ക് നേട്ടങ്ങളുടെ കാലം കൂടിയാണിത്. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

മിഥുനം

ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ക്കു യോഗം കാണുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. കോടതി വ്യവഹാരങ്ങളില്‍ അനുകൂലമായ തീരുമാനത്തിനു സാധ്യത. സ്വത്തുതര്‍ക്കമുണ്ടാകാതെ ശ്രദ്ധിക്കുക. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

കര്‍ക്കിടകം

കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം. വിദ്യാര്‍ഥികള്‍ പഠന കാര്യത്തില്‍ ശ്രദ്ധിക്കണം. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. വിദേശത്ത് ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ കാലം.

ചിങ്ങം

കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം. ഭൂമിയില്‍നിന്നും നേട്ടങ്ങളുണ്ടാകും. പണം നിക്ഷേപിക്കുമ്പോള്‍ സൂക്ഷിക്കണം. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

കന്നി

തൊഴില്‍മേഖലയില്‍ നേട്ടങ്ങളുടെ കാലം. സാമ്പത്തികമായി ഉയര്‍ച്ചയുണ്ടാകും. യാത്രകള്‍ ഗുണം ചെയ്യും. ശത്രുക്കളുടെ മേല്‍ വിജയം നേടും. മത്സര പരീക്ഷകളില്‍ വിജയിക്കും.

തുലാം

വര്‍ഷത്തിന്റെ പകുതിവരെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം. വിദേശത്തുനിന്നും ധാരാളം പണം ലഭിക്കും. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. മാനസിക പിരിമുറുക്കം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

വൃശ്ചികം

മാനസിക പിരിമുറുക്കം വര്‍ധിക്കാന്‍ സാധ്യത. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. ചെലവുകള്‍ വര്‍ധിക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. വീട് പുതുക്കിപ്പണിയുന്നത് സംബന്ധിച്ച് നിങ്ങള്‍ തീരുമാനമെടുക്കാനുള്ള സാധ്യതയുണ്ട്.

ധനു

കുടുംബ ജീവിതത്തില്‍ സന്തോഷകരമായ കാര്യങ്ങളുണ്ടാകില്ല. ചെലവ് വര്‍ധിക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക. ജീവിത പങ്കാളിയുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

മകരം

2021 പകുതി വരെ ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. വരുമാനം പെട്ടെന്നു വര്‍ധിക്കും. ശത്രുക്കളുടെ മേല്‍ വിജയം നേടും. ധൈര്യവും ശക്തിയും ഉയരും. സാമ്പത്തിക നേട്ടത്തിനും ലാഭത്തിനും സാധ്യതയുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം.

കുംഭം

ഔദ്യോഗിക ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകും. തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ കാലം. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. വിദേശത്തുനിന്നും വരുമാനം വര്‍ധിക്കും.

മീനം

കുടുംബത്തില്‍നിന്നും വിട്ടുനില്‍ക്കേണ്ട സാഹചര്യമുണ്ടായേക്കാം. ദീര്‍ഘദൂര യാത്രകള്‍ക്ക് യോഗം. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. വര്‍ഷത്തിന്റെ ആദ്യ പകുതിക്കു ശേഷം സാമ്പത്തികമായി നേട്ടമുണ്ടാകും.

Related Posts