സ്പെഷ്യല്‍
കൊടുങ്ങല്ലൂരിലെത്തിയാല്‍ ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗ പ്രതിഷ്ഠ കണ്ടുതൊഴാം

ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗ പ്രതിഷ്ഠയുള്ള കൊടുങ്ങല്ലൂർ കീഴ്ത്തളി മഹാദേവ ക്ഷേത്രം. നൂറ്റിയെട്ട് ശൈവ ക്ഷേത്രങ്ങളിൽ ഒന്നായ അതിപുരാതനമായ കീഴ്ത്തളി മഹാദേവ ക്ഷേത്രം തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രത്തിൽ നിന്ന് അരകിലോമീറ്റർ ദൂരവും കൊടുങ്ങല്ലുർ ഭഗവതി ക്ഷേത്രത്തിൽ നിന്ന് രണ്ടര കിലോമീറ്റർ ദൂരവുമാറിയാണ് സ്ഥിതി ചെയ്യുന്നത്, അടുത്ത് തന്നെ തൃക്കു ലശേഖരപുരം ശ്രീ കൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

കൊടുങ്ങല്ലൂരിൽ തൊട്ടടുത്തടുത്തായി നാല് തളിക്ഷേത്രങ്ങൾ ഉണ്ട്, മേൽത്തളി, കീഴ്ത്തളി, ചിങ്ങപുരത്തു തളി, നെടിയതളി, ( ശൃംഗപുരം), ” കേരളത്തിൽ ശിവക്ഷേത്രവും അവയോടനുബന്ധിച്ചുള്ള സഭയും തളി എന്നറിയപ്പെടുന്നു, ശൈവ പൗരോഹിതരുടെ ചർച്ചാവേദി എന്നും പറയും, സഭയ്ക്ക് അധ്യക്ഷ സ്ഥാനം വഹിക്കുന്ന പുരോഹിതർ ‘തളിയാതിരിമാർ ‘ എന്നറിയപ്പെടുന്നു,

നിലവിൽ ഏറ്റവും വലിയ ശിവലിംഗ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ്കീഴ്ത്തളി മഹാദേവക്ഷേത്രം, മുമ്പ് ഈ ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന തൃക്കണാ മതിലകം ക്ഷേത്രത്തിലെ ശിവലിംഗം ആയിരുന്നു ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ശിവലിംഗ പ്രതിഷ്ഠ, പക്ഷെ ഗ്രാമങ്ങൾ തമ്മിലുണ്ടായ ആഭ്യന്തര കലഹങ്ങൾ മുതലെടുത്ത് ഡച്ചുകാർ ക്ഷേത്രം തകർത്ത് ശിവലിംഗം കൊച്ചിയിൽ കപ്പൽ നങ്കൂരമിടുമ്പോൾ കെട്ടാനായി ഉപയോഗിച്ചതായി ചരിത്രം.

അപൂർവ്വങ്ങളിൽ അപൂർവ്വമാണ് കീഴ്ത്തളി മഹാദേവ ക്ഷേത്രം, മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ശ്രികോവിൽ, ഈ മഹാ ക്ഷേത്രം ടിപ്പുവിൻ്റെ പടയോട്ട കാലത്ത് തകർക്കപ്പെട്ടു, ശ്രീകോവിലിനോട് ചേർന്ന കുറച്ച് ഭാഗവും വലിയ ചുറ്റമ്പലവും കോട്ടയ്ക്കു സമാനമായ വലിയ മതിൽ കെട്ടും എല്ലാം ടിപ്പു തകർത്തു കളഞ്ഞു, പുരാതന കാലത്ത് ഏറ്റവും വലിയ മഹാ ക്ഷേത്ര നിർമ്മിതി നിന്ന സ്ഥാനത്ത് ഇന്ന് കാണുന്നത് ഗോപുരം പോലെ തോന്നിപ്പിക്കും വിധം ആ പഴയ ശ്രികോവിലിൻ്റെ ഭാഗമാത്രമാണ്, മുന്നിലായി തകർന്ന് കിടക്കുന്ന കല്മണ്ഡപത്തിൻ്റെ തറയടെ അവശിഷ്ടം കാണാം, അവിടെ തലയും ദേഹവും അറ്റ്കിടക്കുന്ന ശിലാവിഗ്രഹങ്ങളെ ഇന്നും കാണാം. ചുറ്റമ്പലവും മതിൽ കെട്ടും തകർത്തടിപ്പുവിന് ശ്രീകോവിൽ തകർക്കാൻ കഴിഞ്ഞില്ല’ വെടിയുണ്ടകൾ തുളച്ച് കയറിയ പാടുകൾ ശ്രി കോവിൽ ചുവരിൽ ചുറ്റും കാണാം.

(യാത്രാവിവരണം: അനീഷ് PG, ചാലക്കുടി)

Related Posts