സ്പെഷ്യല്‍
ആദ്യം ഗുരുവായൂരപ്പന്റെ മേല്‍ശാന്തി, പിന്നെ ഭക്തര്‍; കാഴ്ചക്കുല സമര്‍പ്പണം ഭക്തിനിര്‍ഭരം

ഉത്രാടദിനത്തിൽ ശ്രീ ഗുരുവായൂരപ്പന് കാഴ്ചക്കുലയുടെ നിറ സമൃദ്ധിയാൽ ഭക്തരുടെ സമർപ്പണം. രാവിലത്തെ ശീവേലിക്കു ശേഷം സ്വർണക്കൊടിമരത്തിന് സമീപം നാക്കിലയിൽ മേൽശാന്തി തിയ്യന്നൂർ ക്യഷ്ണചന്ദ്രൻ നമ്പൂതിരി നേന്ത്രക്കുല സമർപ്പിച്ചതോടെയാണ് ഉത്രാട കാഴ്ചക്കുല സമർപ്പണ ചടങ്ങ് തുടങ്ങിയത്.

തുടർന്ന് ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ എക്സ് എം പി, അഡ്വ.കെ.വി.മോഹന കൃഷ്ണൻ, കെ.ആർ.ഗോപിനാഥ്, മനോജ് ബി.നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ കാഴ്ചക്കുലകൾ സമർപ്പിച്ചു. തുടർന്ന് ഭക്തജനങ്ങളുടെ ഊഴമായി. നൂറുക്കണക്കിന് ഭക്തർ ഭഗവാന് കാഴ്ചക്കുല സമർപ്പിച്ചു ദർശനസായൂജ്യം നേടി.

ശ്രീ ഗുരുവായൂരപ്പന് സമർപ്പിച്ച കാഴ്ചക്കുലകളിൽ ഒരു ഭാഗം നാളെ തിരുവോണ സദ്യയുടെ പഴം പ്രഥമ ന് ഉപയോഗിക്കും. ക്ഷേത്രാവശ്യങ്ങൾക്ക് ശേഷമുള്ളവ ഭക്തർക്ക് ലേലം ചെയ്ത് നൽകും.

ഫോട്ടോ: സരിത സ്റ്റുഡിയോ ഗുരുവായൂർ

Related Posts