മന്ത്രങ്ങള്‍
ഈ ഗായത്രി മന്ത്രങ്ങള്‍ ജപിച്ചാല്‍ ജീവിതത്തില്‍ സംഭവിക്കുന്നത്‌

വിവിധ കാര്യ സാദ്ധ്യങ്ങള്‍ക്ക്  വ്യത്യസ്തങ്ങളായ ഗായത്രി മന്ത്രങ്ങളുണ്ട്.  ഈ ഗായത്രിമന്ത്രങ്ങള്‍ ശ്രദ്ധപൂര്‍വ്വം ജപിക്കുന്നപക്ഷം ഫലസിദ്ധി സുനിശ്ചിതമാണ്. കര്‍മ്മത്തിന്റെ കാതല്‍ ലക്ഷ്യമായിരിക്കം എന്ന വിശ്വാസത്തിലൂന്നി പ്രഭാതത്തില്‍ കുളിച്ച് ശുദ്ധിയായി ശുഭവസ്ത്രം ധരിച്ച് അതാത് മൂര്‍ത്തിയെ മനസ്സില്‍ ധ്യാനിച്ച് 9 തവണ ജപിച്ചാല്‍ ഫലസിദ്ധി നിശ്ചയം

ശ്രീ ധന്വന്തരി ഗായത്രി

ഓം ആദിവൈദ്യായ വിദ്മഹേ
ആരോഗ്യ അനുഗ്രഹാ ധീമഹി
തന്നോ ധന്വന്തരിഃ പ്രചോദയാത് !!

ഫലം : രോഗങ്ങള്‍ അകലുന്നു. ആരോഗ്യം വര്‍ദ്ധിക്കുന്നു.

ഗരുഡഗായത്രി

ഓം പക്ഷിരാജായ വിദ്മഹേ
സ്വര്‍ണ്ണ പക്ഷ്യായ ധീമഹി
തന്നോ ഗരുഢഃ പ്രചോദയാത് !!

ഫലം : മരണ ഭയം അകലുന്നു.

ശ്രീരാമഗായത്രി

ഓം പീതാംബരായ വിദ്മഹേ
ജഗാന്നാഥായ ധീമഹി
തന്നോ രാമ പ്രചോദയാത് !!
ഓം ധര്‍മ്മ രൂപായ വിദ്മഹേ
സത്യവ്രതായ ധീമഹി
തന്നോ രാമ പ്രചോദയാത് !!

ഫലം : സര്‍വ്വ നന്മകള്‍ക്കും.

ശ്രീ നരസിംഹ ഗായത്രി

ഓം ഉഗ്രരൂപായ വിദ്മഹേ
വജ്രനാഗായ ധീമഹി
തന്നോ നൃസിംഹ പ്രചോദയാത് !!

ഫലം : ദുഷ്ട ശക്തികളില്‍ നിന്നും മോചനം

യമഗായത്രി

ഓം സൂര്യ പുത്രനായ വിദ്മഹേ
മഹാകാലായ ധീമഹി
തന്നോ യമഃ പ്രചോദയാത് !!

ഫലം : മരണ ഭയം മാറുന്നു.

Related Posts