നക്ഷത്രവിചാരം
ഐശ്വര്യവാന്‍മാരായ നക്ഷത്രക്കാര്‍

ആനന്ദകരവും ആഢംബരവുമായ ജീവിതം ഇഷ്ട്്പ്പെടുന്നവരായിരിക്കും കാര്‍ത്തിക നക്ഷത്രക്കാര്‍. ആവേശഭരിതരും ആരോഗ്യവാന്മാരുമായ ഇവര്‍ അഭിമാനികളാണ്.

അഭിമാനത്തിന് മുറിവേല്ക്കുന്ന കാര്യങ്ങളുണ്ടായാല്‍ കോപിഷ്ഠരും അക്രമാസക്തരുമായേക്കുന്ന സ്വഭാവക്കാരുമാണ്. ഭക്ഷണം, ഭോഗം എന്നിവയില്‍ അതീവ താത്പര്യം കാണിക്കും. ജീവിതസൗകര്യങ്ങള്‍ നേടുന്നതില്‍ എത്ര പണം ചെലവിടാനും മടികാണിക്കില്ല.

എങ്കിലും പരോപകാരപ്രിയരാണ്. ആഢംബരം ഇഷ്ടപ്പെടുന്നതിനാലും ഐശ്വര്യവാന്മാരായതിനാലും നിരവധി സുഹൃത്തുക്കളുമുണ്ടാകും. നല്ല പ്രായത്തില്‍ അഭിമാനത്തോടെയും അഹന്തയോടെയും ജീവിച്ചേക്കാമെങ്കിലും ശിഷ്ടകാലം ഏകാന്തപൂരിതമായിരിക്കും. വൈവാഹിക ജീവിതം ശുഭകരമാകണമെന്നില്ല.

സ്ത്രീകള്‍ സുന്ദരികളും നന്നായി പെരുമാറുന്നവരുമായിരിക്കും. അതിഥിസല്ക്കാരത്തിലും മാന്യത പുലര്‍ത്തും. യന്ത്രപ്പണികള്‍, ഏജന്‍സി, കോണ്‍ട്രാക്ട് ജോലികള്‍ എന്നിവയില്‍ വിജയസാധ്യത കൂടുതലാണ്. കുളം, കിണര്‍ എന്നിവ കുഴിക്കാനും ശില്പവേലകള്‍ ആരംഭിക്കാനും ഈ നക്ഷത്രം ഉത്തമമാണ്. കഫ, വാത സംബന്ധമായ രോഗം, കാല്‍മുട്ടുവേദന, കഴുത്ത്‌തൊണ്ട സംബന്ധമായ രോഗങ്ങള്‍ എന്നിവ എഴുപ്പത്തില്‍ ബാധിച്ചേക്കാം.

സുബ്രഹ്മണ്യനെ പോറ്റിവളര്‍ത്തിയ ആറ് കൃത്തികമങ്കമാര്‍ ചേര്‍ന്ന് കൈവട്ടക പ്രതീതി ഉളവാക്കുന്ന നക്ഷത്രസമൂഹമാണ് കാര്‍ത്തിക.

ദേവതഅഗ്‌നി, ഗണംആസുരം, യോനിസ്ത്രീ, ഭൂതംഭൂമി, മൃഗംആട്, പക്ഷിപുള്ള്, വൃക്ഷംഅത്തി.

Related Posts