സ്പെഷ്യല്‍
Damodhara Masam / Karthika Masam | ഇന്ന് മുതല്‍ ശ്രീകൃഷ്ണഭഗവാനെ ഭജിക്കേണ്ടത് ഇങ്ങനെ

ഉഷ കെ. നമ്പൂതിരി

ശ്രീകൃഷ്ണ പ്രീതിവരുത്തുന്നതിന് ഏറെ ഉത്തമമായ മാസമാണ് കാര്‍ത്തികമാസം എന്ന് അറിയപ്പെടുന്ന ദാമോദരമാസം. ഈ വര്‍ഷം ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 28 വരെയാണ്. ഭഗവാന്റെ ബാലലീലകള്‍ കൂടുതലും നടന്നമാസം കൂടിയാണിത്. കാര്‍ത്തിക മാസത്തില്‍ രാധാദേവിക്കാണ് പ്രധാന്യം. ഈ സമയം രാധാദേവിയെ ആരാധിക്കുന്നത് ഭഗവത് പ്രീതിക്ക് കാരണമാകുമെന്നാണ് വിശ്വാസം.

ദാമോദര മാസത്തിന്റെ മുപ്പതു ദിവസം ഭാഗവത കഥകള്‍ പാരായണം ചെയ്യുന്നതും ദാമോദരഷ്ടകം ചൊല്ലുന്നതും ശ്രേഷ്ഠമായി പറയുന്നു. ഈ മാസം ഭഗവാനെ വേണ്ടവിധം ഭജിക്കുന്നതിലൂടെ ജീവിതത്തിലെ സര്‍വ്വദുരിതങ്ങളും ഇല്ലാതാകുമെന്നാണ് വിശ്വാസം. ഈ മാസം നെയ് വിളക്ക് കൊളുത്തി ഭഗവാനെ ഭജിക്കുന്നത് ഉത്തമമാണ്. കാര്‍ത്തികമാസ വ്രതം പിതൃപ്രീതീകരമാണ്.

ഗോവര്‍ധന പൂജ, ഗോപഷ്ടമി, നരകചതുര്‍ദശി തുടങ്ങിയവയെല്ലാം കാര്‍ത്തിക മാസത്തിലാണ് വരുന്നത്. മഹാദേവനും പ്രാധാന്യം കല്‍പിച്ചിരിക്കുന്ന മാസമാണ് കാര്‍ത്തിക മാസം. ഈ മാസം ഭഗവാനെ എങ്ങനെ ഭജിക്കണമെന്നന്ന് വിശദമായി ഈ വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്.

Related Posts