സ്പെഷ്യല്‍
Karkidaka vavu bali 2022 | നാളെ ബലിയിടാന്‍ സാധിക്കാത്തവര്‍ ചെയ്യേണ്ടത്

മനുഷ്യന്‍ ചെയ്യേണ്ട പഞ്ച മഹായജ്ഞങ്ങളില്‍ ഒന്നാണ് പിതൃ യജ്ഞമായ ബലിതര്‍പ്പണം. ഇഹലോകവും സ്ഥൂല ശരീരവും ഉപേക്ഷിച്ച പിതൃക്കളുടെ സൂക്ഷ്മശരീരത്തെ പ്രീതിപ്പെടുത്താനാണ് മുന്‍ തലമുറയിലെ നാല് പേര്‍ക്ക് ശ്രാദ്ധവും തര്‍പ്പണവും നടത്തുന്നത്. ഇത് ദീര്‍ഘായുസ്സും ആരോഗ്യവും ഐശ്വര്യവും പ്രദാനം ചെയ്യും എന്നാണ് വിശ്വാസം.

ഗരുഢ പുരാണത്തില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ദക്ഷിണായനം പിതൃക്കള്‍ക്കും ഉത്തരായനം ദേവന്മാര്‍ക്കും ഉള്ളതാണെന്ന് ശാസ്ത്രം. ജനുവരി 14 മുതല്‍ ആറ് മാസം ഉത്തരായനവും ശേഷം ദക്ഷിണായനവും ആണ്. ദക്ഷിണായനത്തില്‍ മരിക്കുന്നവരാണ് പിതൃലോകത്തില്‍ പോകുന്നത്. ഇതിന്റെ ആരംഭമാണ് കര്‍ക്കിടകമാസം. ഇതിന്റെ കറുത്തപക്ഷത്തില്‍ പിതൃക്കള്‍ ഉണരുന്നു. ഇത്തവണത്തെ കര്‍ക്കടകവാവ് ജൂലൈ 28 വ്യാഴ്ചയാണ്. ചല കാരണങ്ങള്‍കൊണ്ട് ചിലര്‍ക്ക് ബലിയിടാന്‍ സാധിച്ചെന്നുവരില്ല. അവര്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ജ്യോതിഷരത്‌നം എസ്. വിമലമ്മ സംസാരിക്കുന്നു. വീഡിയോ കാണാം:

ജ്യോതിഷരത്‌നം ഡോ. എസ്. വിമലമ്മ (ഫോണ്‍ 9846138675)

Related Posts